ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് മൊബൈൽ റീച്ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും

ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ആശയ വിനിമയത്തിനുള്ള മാർഗം മൊബൈൽ ഫോണാണ്, ഇവ റീച്ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്താകെ 1,20,003 പേർ നിരീക്ഷണത്തിൽ. ഇതിൽ 601 പേർ ആശുപത്രിയിൽ – ഇന്ന് 19 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്താകെ 1,20,003 പേർ നിരീക്ഷണത്തിൽ. ഇതിൽ 601 പേർ ആശുപത്രിയിലും 1,01,402 പേർ വീടുകളിലുമാണ്. കേരളത്തിൽ ഇന്ന് 19 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് -19 ബാധിച്ച് ചികിൽസയിലുള്ളത് 126 പേർ. പുതിയ കേസുകൾ കണ്ണൂർ 9, കാസർഗോഡ്, മലപ്പുറം 3വീതം, തൃശൂർ 2, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ 1വീതം. സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഇതിൽ എട്ടു വിദേശികളും ഉൾപ്പെടും. ബാക്കി

സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

സപ്ലൈകോ കൊച്ചിയിൽ ആദ്യവും തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു് തുടക്കം കുറിക്കുമെന്ന് സിഎംഡി അറിയിച്ചു. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,

തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13283

തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13283 ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും(32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച ലഭിച്ച 46 പരിശോധനഫലങ്ങളിൽ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. 40 സാമ്പിളുകൾ വ്യാഴാഴ്ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാമ്പിളുകൾ

പേവാർഡ് കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി കൊറോണ ഐസൊലേഷൻ വാർഡായി ‘സേവ് ഇരിങ്ങാലക്കുടയുടെ’ നേതൃത്വത്തിൽ രൂപാന്തരപ്പെടുത്തി ജനറൽ ആശുപത്രിക്ക് കൈമാറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജനതാ പേവാർഡ് കെട്ടിടം ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയും കേടുവന്നവമാറ്റിസ്ഥാപിച്ചും നിലവാരമുള്ള ഒരു കൊറോണ ഐസൊലേഷൻ വാർഡായി സേവ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ രൂപാന്തരപ്പെടുത്തി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾക്ക് കൈമാറി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു സേവിന്‍റെ ഈ അവസരോചിതമായ സഹായം. ഇന്ന് തന്നെ പുതുതായി നവീകരിച്ച ഈ ഐസൊലേഷൻ വാർഡിൽ കൊറോണ നിരീക്ഷണത്തിലുള്ളവരെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 7

Top