കോവിഡ് 19: റവന്യൂ ഓഫീസുകളുടെ പ്രവർത്തനം ക്രമീകരിച്ചു

കോവിഡ് 19 രോഗബാധയെത്തുടർന്ന് 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ കളക്ടറേറ്റ്, റവന്യൂ ഡിവിഷണൽ ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ ഒഴികെയുളള ബാക്കിയുളള മുഴുവൻ റവന്യൂ ഓഫീസുകളും അടച്ചിടണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകളിൽ ഒരു ജീവനക്കാരനെങ്കിലും ഹാജരാവണം. ഹാജരാകേണ്ടത് റവന്യൂ ജോലികൾക്ക് വേണ്ടിയല്ല, മറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് അവരവരുടെ വില്ലേജുകളിലെ കോവിഡ് നിരീക്ഷണത്തിലുളളവരുടെ ഭക്ഷണം, അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം ഉറപ്പുവരുത്താനാണ്. നിരീക്ഷണത്തിലിരിക്കുന്നവർ

ജില്ലയിൽ പുതിയ രോഗസ്ഥിരീകരണമില്ല. ലഭിച്ച 5 പരിശോധനഫലങ്ങളും നെഗറ്റീവ്, നിരീക്ഷണത്തിൽ കഴിയുന്നത് 12462 പേർ, 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു

തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 12462 പേർ. 12425 പേർ വീടുകളിലും 37 പേർ ആശുപത്രികളിലുമാണ്. ബുധനാഴ്ച പുതിയ രോഗസ്ഥിരീകരണമില്ല. ലഭിച്ച 5 പരിശോധനഫലങ്ങളും നെഗറ്റീവാണ്. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിനായി 11 പേരെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 31 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇതിൽ 438 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 74 പേരുടെ ഫലം ഇനിയും കിട്ടാനുണ്ട്. കൺട്രോൾ

ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകും

ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകും സംസ്ഥാനത്തെ 87 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം

സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ്19 സ്ഥിതീകരിച്ചു. ചികിത്സയിലുള്ള 6 പേർക്ക് നെഗറ്റീവ്

സംസ്ഥാനത്തു ഇന്ന് 9 പേർക്ക് കോവിഡ്19 സ്ഥിതീകരിച്ചു. ചികിത്സയിലുള്ള 6 പേർക്ക് നെഗറ്റീവ് . സംസ്ഥാനത്തു ഇന്ന് കോവിഡ് 19 സ്ഥിതീകരിച്ച 9 ആളുകളിൽ 4 ആളുകൾ ദുബായിൽ നിന്നും വന്നവർ. കാസർകോട് ജില്ലയിൽ ഒരാൾക്കും പാലക്കാട് ജില്ലയിൽ 2 പേർക്കും എറണാകുളം ജില്ലയിൽ 3 പേർക്കും പത്തനംതിട്ട ജില്ലയിൽ 2 പേർക്കും ഇടുക്കി ജില്ലയിൽ ഒരാൾക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ച

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാസ്കുകൾ കൈമാറി

ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച മാസ്കുകൾ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് മിനിമോൾക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം കെ.സി. ബിജു കൈമാറി. മണ്ഡലം സെക്രട്ടറി ടി.വി വിബിൻ, ജോയിൻ്റ് സെക്രട്ടറി ടി.കെ സതീഷ്, വി.എ സുനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

ഒരു പൊതിച്ചോറ്, സ്നേഹത്തിന്‍റയും കരുതലിന്‍റയും

ഇരിങ്ങാലക്കുട : ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂർണമായും അടഞ്ഞു കിടക്കുന്ന ഇരിങ്ങാലക്കുടയിൽ വിശന്നു വലയുന്നവർക്ക് കരുതലായി എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി തുടർച്ചയായ രണ്ടാം ദിനത്തിലും പൊതിച്ചോറുകൾ തയ്യാറാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി ടി വി വിബിൻ, ടി കെ സതീഷ്, കെ എസ് പ്രസൂൺ, പി എസ് ശ്യാംകുമാർ, വിഘ്നേഷ്, വി എ

ആരോഗ്യ മേഖലക്ക് ഊന്നൽനൽകി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ ബഡ്ജറ്റ്

ഇരിങ്ങാലക്കുട : ആരോഗ്യ മേഖലക്ക് ഊന്നൽനൽകി ആനന്ദപുരത്തെയും കാട്ടുരിലെയും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർ, ഫാർമസിസ്റ്റ്, എന്നിവരെ നിയമിക്കുന്നതിനും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 58 ലക്ഷം വകയിരുത്തിയും ഉൽപാദന മേഖലക്ക് വെർട്ടിക്കൽ പമ്പ് നെൽകൃഷി കൂലി ചിലവ് ക്ഷീരകർഷകർക്ക് സബ്സിഡി എന്നിവക്കായി 54 ലക്ഷവും സേവന മേഖലക്ക് 1.4 കോടി രൂപയും വകയിരുത്തി 15.04 കോടി രൂപവരവും 14.98 കോടിചിലവും 5.69 ലക്ഷം മിച്ചവും വരുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെ

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ : യാത്രക്കായുള്ള പോലീസ് പാസ് ലഭിക്കുന്നതിൽ നിന്ന് കൂടുതൽ വിഭാഗക്കാരെ ഒഴിവാക്കി

അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ യാത്രക്കായുള്ള പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ് ജീവനക്കാർ, മെഡിക്കൽ ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്‌നീഷ്യൻമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ജീവനക്കാർ, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക

പോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചു, രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെ

ഇരിങ്ങാലക്കുട : കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗൺമൂലം ഇരിങ്ങാലക്കുട പോസ്റ്റല്‍ ഡിവിഷനിൽ ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ്‌, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നി മൂന്നെണ്ണമേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളു. ഇവിടെ രജിസ്‌ട്രേര്‍ഡ് ലെറ്റര്‍, സ്പീഡ് പോസ്റ്റ് ഉരുപ്പടികള്‍ എന്നിവയുടെ ബുക്കിങ്ങുകള്‍ മാത്രം ഉണ്ടായിരിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 3 വരെയാണ് പ്രവര്‍ത്തന സമയം. ലെറ്റര്‍ ബോക്‌സുകളുടെ ക്ലിയറന്‍സും ആധാര്‍ സേവനങ്ങളും നിര്‍ത്തിവച്ചു. സേവിങ്‌സ് ബാങ്ക്

ക്രമസമാധാനപാലകർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്കുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : വൈറസ് വ്യാപനം തടയുന്നതിനുള്ള ജനകീയ കൂട്ടായ്മയുടെ ഭാഗമായി മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയൻ വനിതാ വിഭാഗം തയ്യാറാക്കിയ മാസ്കുകൾ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ, ജനറൽ ആശുപത്രി, മറ്റു ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, വനിതാ സംഘം നേതാക്കളായ രമ പ്രദീപ്, ലേബി എന്നിവർ സന്നിഹിതരായിരുന്നു. യൂണിയൻ ഓഫീസ് അടച്ചിടുകയും ശാഖ ഭാരവാഹികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തിട്ടുണ്ടെന്ന്

Top