രാജ്യത്ത് ഏപ്രിൽ 14 വരെ സമ്പൂർണ ലോക്ക് ഡൌൺ

രാജ്യത്ത് ഏപ്രിൽ 14 വരെ സമ്പൂർണ ലോക്ക് ഡൌൺ രാജ്യം മുഴുവൻ  21 ദിവസത്തക്ക് ലോക്ക് ഡൌൺ ചെയ്യുകയാണെന്ന് പ്രധനമന്ത്രി. ഏവരും സ്വന്തം വീടുകളിൽ തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഏപ്രിൽ 14 വരെയാണ് സമ്പൂർണ ലോക്ക് ഡൌൺ . അവശ്യ വസ്തുക്കൾ ലഭ്യമാക്കും. കടകൾക്ക് ഇപ്പോളുള്ള നിയന്ത്രണം തുടരും . സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും. വിവ്ിധ

പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങിയാൽ കർശന നടപടി

സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂർണ്ണ അടച്ചുപൂട്ടൽ കർശനമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൃത്യമായി നടപ്പാക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. ഇങ്ങനെ പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് എല്ലാ റാങ്കിലെയും പോലീസ് ഉദ്യോഗസ്ഥർ നിരത്തിലിറങ്ങണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ടിട്ടുളള വിഭാഗത്തിൽപ്പെട്ടവർ പോലീസ് നൽകുന്ന പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്. ജില്ലാ പോലീസ് മേധാവിമാരാണ് പാസ് നൽകുന്നത്.

കോവിഡ് 19: കച്ചവട സ്ഥാപനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കുമായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രം, ആർഭാടങ്ങൾക്കും വിനോദങ്ങൾക്കുമുളള കടകൾ തുറക്കരുത്. ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ വാങ്ങുന്നതിനു ബുദ്ധിമുട്ടില്ലെന്നും മതിയായ അകലം പാലിച്ചു മാത്രമേ കടകളിൽ പ്രവേശിക്കാവൂ എന്നും വിൽക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൈ കഴുകുന്നതിനുള്ള സൗകര്യം

തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി, പോസറ്റീവ് കേസുകൾ ഇല്ല

തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി, പോസറ്റീവ് കേസുകൾ ഇല്ല കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി. വീടുകളിൽ 11285 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23 പേരെ വിടുതൽ ചെയ്തു. ജില്ലയിൽ ഇന്ന് പോസറ്റീവ് കേസുകൾ ഇല്ല. 33 സാമ്പിളുകളുടെ ഫലം വന്നതിൽ എല്ലാം നെഗറ്റീവാണ്. ഇതു വരെ 483

കെ.എസ്.ഇ.ബിയുടെ ക്യാഷ് കൗണ്ടറുകൾ, മീറ്റർ റീഡിങ്ങ് തുടങ്ങിയവ ഉൾപ്പെടെ മറ്റെല്ലാ സേവനങ്ങളും മാർച്ച് 31 വരെ നിർത്തിവച്ചിരിക്കുന്നു, ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുക

കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ഇ.ബിയുടെ ക്യാഷ് കൗണ്ടറുകൾ, മീറ്റർ റീഡിങ്ങ് തുടങ്ങിയവ ഉൾപ്പെടെ മറ്റെല്ലാ സേവനങ്ങളും മാർച്ച് 31 വരെ നിർത്തിവച്ചിരിക്കുന്നു. ഇലക്ട്രിസിറ്റി തുക അടയ്ക്കുവാനും, പുതിയ ഇലക്ട്രിസിറ്റി കണക്ഷനുവേണ്ടിയും, പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുക. www.kseb.in

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക കേരള പോലീസ് പുറത്തിറക്കി

സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നൽകേണ്ട സത്യവാങ്മൂലത്തിന്‍റെ മാതൃക കേരള പോലീസ് പുറത്തിറക്കി. പ്രിന്റ് എടുക്കാൻ സാധിക്കാത്തവർക്ക് ഈ മാതൃക എഴുതി നൽകാവുന്നതാണ്.യാത്ര സംബന്ധിച്ച സെൽഫ് ഡിക്ലറേഷൻ നൽകിയതിനുശേഷം മാത്രമേ ഇനി സ്വകാര്യ വാഹനങ്ങളിൽ യാത്ര അനുവദിക്കു. യാത്ര ഉദ്ദേശവും സമയവും മറ്റു വിവരങ്ങളും പരിശോധനയിൽ പോലീസിന് നൽകണം. ഇവ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞാൽ നടപടി വരും. നിയന്ത്രണങ്ങൾ ലംഘിച്ചു പൊതുനിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം കൂടിയത് കൊണ്ടാണ്

സ്വകാര്യ വാഹനങ്ങളിൽ യാത്ര ഇനി സത്യവാങ്മൂലം നൽകി മാത്രം

ലോക്ക് ഡൗൺ കാലത്ത് ഇനി സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം, യാത്ര സംബന്ധിച്ച സെൽഫ് ഡിക്ലറേഷൻ നൽകിയതിനുശേഷം മാത്രമേ ഇനി സ്വകാര്യ വാഹനങ്ങളിൽ യാത്ര അനുവദിക്കു. യാത്ര ഉദ്ദേശവും സമയവും മറ്റു വിവരങ്ങളും പരിശോധനയിൽ പോലീസിന് നൽകണം. ഇവ പിന്നീട് തെറ്റാണെന്ന് തെളിഞ്ഞാൽ നടപടി വരും. നിയന്ത്രണങ്ങൾ ലംഘിച്ചു പൊതുനിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം കൂടിയത് കൊണ്ടാണ് ഇത്തരം നടപടികൾ ഏർപ്പെടുത്തിയത്. രോഗവ്യാപനത്തിൻ്റെ തീവ്രത മനസിലാകാതെ നിസാര കാര്യങ്ങൾക്ക് പോലും

പരിസരങ്ങൾ അണുവിമുക്തമാക്കി കൊറോണ വൈറസിനെ ചെറുക്കാൻ വിദ്യാർത്ഥി പ്രതിരോധം

ഇരിങ്ങാലക്കുട : എ.ഐ.എസ്‌.എഫ്. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടേയും മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.എ.ഐ.എസ്‌.എഫ്. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡും, ബാങ്കുകളുടെ പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. പടിയൂർ ലോക്കൽ കമ്മിറ്റി പടിയൂരിലെ വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും ഹാൻഡ്‌വാഷ് കോർണറുകൾ സ്ഥാപിക്കുകയും, ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്യുകയും ചെയ്തു. കാറളം ലോക്കൽ

ടാക്സിയിലും ഓട്ടോറിക്ഷയിലും ഒരാൾക്ക് മാത്രം യാത്ര , സ്വകാര്യ കാറിൽ ഡ്രൈവറെ കൂടാതെ ഒരാൾക്കും മാത്രം യാത്രാനുവാദം

ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടും പൊതുജനങ്ങൾ വാഹനങ്ങളുമായി നിയന്ത്രണങ്ങൾ ലംഘിച്ചു പുറത്തിറങ്ങുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി അധികൃതർ. സ്വകാര്യ കാറിൽ ഡ്രൈവറെ കൂടാതെ ഒരാൾക്കും മാത്രമേ യാത്രാനുവാദമുള്ളു . ഓട്ടോറിക്ഷയിൽ മുതിർന്ന ഒരാൾക്ക് മാത്രം യാത്ര ചെയ്യാം. ടാക്സിയിലും ഒരാൾക്ക് യാത്രചെയ്യാം. എന്നാൽ യാത്രകളെല്ലാം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരിക്കണം. നിയമം തെറ്റിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടികൾക്കും മുതിരുന്നുണ്ട്. ഇരുചക്ര വാഹനോപയോഗത്തിലും നിയന്ത്രണങ്ങളുണ്ട് . ആവശ്യമില്ലാതെ പൊതുനിരത്തിലിറങ്ങിയവരെയും നിയന്ത്രണം ലംഘിച്ച് തുറന്ന കടകള്‍ക്കെതിരെയും

Top