ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തൃശൂർ ജില്ലയിൽ മാർച്ച് 31 വരെ അടച്ചിടും

ഇരിങ്ങാലക്കുട : ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന തൊഴിൽമേഖലയായ ബാർബർ, ബ്യൂട്ടീഷൻ രംഗത്തുള്ളവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ മാർച്ച് 31 വരെ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും അടച്ചിടാൻ തീരുമാനിച്ചതായി കെ.എസ്.ബി.എ ഭാരവാഹികൾ അറിയിച്ചു.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ടോംജിത്ത് പിടിയിൽ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ആലുവ ചുണങ്ങൻവേലി സ്വദേശി ടോംജിത്ത് (26) നെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട , മാള, കാട്ടൂർ, കൊരട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ ഉള്ള ഇയാൾ മാസങ്ങളായി ഒളിവിൽ ആയിരുന്നു. ഇരിങ്ങാലക്കുടയിലും കാട്ടൂരിലും കഴിഞ്ഞ ദിവസം ഉണ്ടായ ഗുണ്ടാ അക്രമണം അറിഞ്ഞ് എത്തിയതായിരുന്നു

തൃശൂരിൽ നിരീക്ഷണത്തിൽ 8792 പേർ, ഞായറാഴ്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂരിൽ നിരീക്ഷണത്തിൽ 8792 പേർ, ഞായറാഴ്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792 ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ വിടുതൽ ചെയ്തു

ജനത കർഫ്യൂ പ്രഖ്യാപിച്ച ദിവസം പ്രവർത്തിച്ച പേരാമ്പ്രയിലെ അപ്പോളോ ടയേഴ്‌സ് കമ്പനി ജില്ലാ കളക്റ്റർ ഇടപെട്ട് നിർത്തിവെയ്പ്പിച്ചു

പേരാമ്പ്ര : ജനത കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച 400 ജീവനക്കാരുമായി തുറന്ന് പ്രവർത്തിച്ച കൊടകര പേരാമ്പ്രയിലെ അപ്പോളോ ടയേഴ്‌സ് കമ്പനി പ്രവർത്തനം ജില്ലാ കളക്റ്റർ ഇടപെട്ട് നിർത്തിവെയ്പ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം. മതിയായ സുരക്ഷ മാനദണ്ഡങ്ങളുമില്ലാതെയാണ് തങ്ങളെ ജോലിക്ക് നിയോഗിക്കുന്നതെന്ന് ജീവനക്കാർ കലക്ടറോട് പരാതിപ്പെട്ടു. കമ്പനി തുറന്നു പ്രവർത്തിച്ചതിന്‍റെ കാരണം കാണിച്ചു മാനേജ്മെന്റിനോട് വിശദീകരണം നൽകാൻ

7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന പ്രചരണം തെറ്റ് – മുഖ്യമന്ത്രിയുടെ ഓഫീസ്

7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന പ്രചരണം തെറ്റ് - മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന ചില സമൂഹമാധ്യമങ്ങളിൽ പരക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പില്ല

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പില്ല എടതിരിഞ്ഞി : കൊറോണ വൈറസിന്‍റെ വ്യാപനം പ്രതിരോധിയ്ക്കുന്നതിന് വേണ്ടി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിയ്ക്കുന്നതിനായി എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ലെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ പതിവു പൂജകളും ചടങ്ങുകളും നടക്കുന്നതാണ്.

രാജ്യത്തെ ട്രെയിൻ സർവീസുകൾ പൂർണമായും മാർച്ച് 31 വരെ നിറുത്തിവക്കും

കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ ട്രെയിൻ സർവീസുകൾ പൂർണമായും മാർച്ച് 31 വരെ നിറുത്തിവക്കും. ഇന്ത്യൻ റയിൽവെയുടെ ചരിത്രത്തിൽ അപൂർവമായേ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടുള്ളു. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സർവീസുകൾ ലക്ഷ്യസ്ഥാനത്തു എത്തിക്കും, അതിനുശേഷം സർവീസ് നിറുത്തും. പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും, ദീർഘദൂര സര്‍വീസുകൾക്കും ഉത്തരവ് ബാധകമാണ്

കരുതലിന്‍റെ ജനതാ കർഫ്യൂ ഏറ്റെടുത്ത് ഇരിങ്ങാലക്കുട – അന്തരീക്ഷം തണുപ്പിച്ച് പുലർച്ചെ മഴയും

സഞ്ചരിക്കാനും മുറിച്ചുകടക്കാനും ആരുമില്ലാതെ ജനതാ കർഫ്യൂ ദിനത്തിലെ വിജനമായ ഇരിങ്ങാലക്കുട - പോട്ട സംസ്ഥാനപാത ഇരിങ്ങാലക്കുട : രാജ്യത്ത് രോഗപ്രതിരോധത്തിന്‍റെ പുതിയ മാതൃകയായ ജനതാ കർഫ്യൂ ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ നഗരപ്രദേശങ്ങളും ഗ്രാമങ്ങളും. റോഡുകളെല്ലാം രാവിലെമുതൽ തന്നെ വിജനമായിരുന്നു. രാവിലെ 7 മുതൽ രാത്രി 9 വരെ വീടുകളിൽ തങ്ങണമെന്നാണ് നിർദേശം. കർഫ്യൂവിന് മൂന്നോടിയായി പുലർച്ചെ ഇടിവെട്ടും കാറ്റോടും കൂടിയ കനത്ത മഴയും പെയ്തത് അന്തരീക്ഷം തണുപ്പിച്ചു. 34.8 മില്ലി

Top