ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി – കോവിഡ് 19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ

ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് അനുമതി - കോവിഡ് 19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ മാർച്ച് 22 വെളുപ്പിന് 12 മണിമുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്‌സവങ്ങൾ,

റേഷൻ സ്റ്റോക്ക് എത്തി

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാർച്ച് മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിച്ചതായി ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു. പൊതുവിതരണ വകുപ്പിന്‍റെ  മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതവും ഈ ദിവസങ്ങളിൽ കടകളിലെത്തിക്കും. വ്യാപാരി വ്യവസായി സംഘടന നേതാക്കളുടെ യോഗം വകുപ്പ് വിളിച്ച് ചേർത്തു. പൊതുവിപണയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കൽ എന്നിവ തടയുന്നതിന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുപ്പിവെളളത്തിന് പരമാവധി വിലയായ 13 രൂപയിൽ

ഗൃഹ നിരീക്ഷണം കര്‍ക്കശം : കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കും

രോഗബാധിതരില്‍ നിന്നും ബഹുജന സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 പകരുന്നത് നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി നഗരസഭ - ഗ്രാമപഞ്ചായത്തുകള്‍ വാര്‍ഡ് തലത്തില്‍ രൂപീകരിച്ച സമിതികള്‍ ശക്തിപ്പെടുത്തുന്നു. സര്‍വെയ്‌ലന്‍സ് ടീം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പ്രാദേശിക തലത്തിലുള്ള സമഗ്രമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആരെങ്കിലും ഗൃഹനിരീക്ഷണം ലംഘിച്ചാല്‍ വാര്‍ഡ് സമിതികള്‍ വിവരം അറിയിക്കണം. കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്ത് പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റുള്ളവരെ രക്ഷിക്കുന്നതിന് സ്വയം വരിച്ച ഏകാന്തതയില്‍ കഴിയുന്ന

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സാനിറ്ററൈസറുകൾ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ കൊറോണ നിർമ്മാർജന യജ്ഞത്തിന്‍റെ ഭാഗമായി 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ മേഖലാ പ്രസിഡന്റ് സുരാജ് കെ.എസ്. ടൗൺ യൂണിറ്റ് പ്രസിഡൻറ് പ്രസാദ് കളേഴ്സിന് സാനിറ്ററൈസർ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് യൂണിറ്റിലെ വിവിധങ്ങളായ ഇടങ്ങളിൽ സാനിറ്ററൈസർ സ്ഥാപിക്കുകയും ചെയ്‌തു. യൂണിറ്റ് സെക്രട്ടറി സജിത്ത് , യൂണിറ്റ് ട്രഷറർ നിഖിൽ മയ്യാട്ടിൽ, മേഖല ട്രഷറർ സഞ്ജു

സംഘമിത്ര വനിതസംഘം പുനരുപയോഗിക്കാവുന്ന മാസ്ക്കുകൾ നിർമ്മിച്ചു നൽകി

ഇരിങ്ങാലക്കുട : കൊറോണ പ്രതിരോധന പ്രവർത്തനത്തിന്‍റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കു വേണ്ടി സംഘമിത്ര വനിതസംഘം പുനരുപയോഗിക്കാവുന്ന മാസ്ക്കുകൾ നിർമ്മിച്ചു നൽകി. സംഘമിത്ര സെക്രട്ടറി ഗിരിജദേവി, സാജിത മുഹമ്മദലി, ഗീതര വീണ്ടൻ, സിന്ധു വിനയൻ എന്നിവർ പൊറുത്തുശേരി ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് മാസ്ക്കുകൾ കൈമാറിയത്. പൊറത്തിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് മാസ്ക്കുകൾ ഏറ്റുവാങ്ങിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പങ്കെടുത്തു.

തൃശൂർ ജില്ലയിൽ 6815 നിരീക്ഷണത്തിൽ

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്   കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മാർച്ച് 21) നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ വിടുതൽ ചെയ്തു. 10 സാമ്പിളുകൾ കൂടി ശനിയാഴ്ച (മാർച്ച്

കോവിഡ് 19 : മതിലകത്ത് 9 പേരുടെ ഫലം നെഗറ്റീവ്; ഐസൊലേഷനിൽ രണ്ടുപേർ മാത്രം

കോവിഡ് 19 : മതിലകത്ത് 9 പേരുടെ ഫലം നെഗറ്റീവ്; ഐസൊലേഷനിൽ രണ്ടുപേർ മാത്രം മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലിരുന്ന 11 പേരിൽ ഒൻപത് പേരുടെയും ഫലം നെഗറ്റീവ്. ഇതോടെ ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇതിൽ ഒരാൾ തൃശ്ശൂർ ജനറൽ ആശുപത്രിയിലും മറ്റൊരാൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. വൈറസ് സ്ഥിരീകരിച്ച യുവാവിനോടൊപ്പമുണ്ടായിരുന്ന ബന്ധുവും നെഗറ്റീവ് ഫലം ലഭിച്ചവരിൽ ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വൈറസ് പ്രതിരോധ

കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല

ഇരിങ്ങാലക്കുട : സർക്കാരിന്‍റെ നിർദേശപ്രകാരം കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല, എന്നാൽ ആചാരാനുഷ്ടാനങ്ങൾ എല്ലാം തന്നെ ക്ഷേത്രങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചേർന്ന അടിയന്തര മാനേജ്‌മന്‍റ് കമ്മിറ്റി യോഗമാണ് ഈ തീരുമാനങ്ങൾ എടുത്തത്. ദേവസ്വം ഓഫീസ്‌ പ്രവർത്തിക്കും, 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജർ ഉണ്ടാക്കും. എന്നാൽ ക്ഷേത്രം കൗണ്ടറുകൾ പ്രവർത്തിക്കില്ല, വഴിപാടുകൾ സ്വീകരിക്കില്ല. ഇരിങ്ങാലക്കുട

Top