ഞായറാഴ്ച കെഎസ്ആർടിസി, കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ല

മാർച്ച് 22 ഞായറാഴ്ച കെഎസ്ആർടിസി, കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ല

സംസ്ഥാനത്തെ അധ്യാപകർ ഈ മാസം 31 വരെ സ്‌കൂളുകളിൽ ഹാജരാകേണ്ട

രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കുന്ന മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്തെ അധ്യാപകർ മാർച്ച്  മാസം 31 വരെ സ്‌കൂളുകളിൽ ഹാജരാകേണ്ടന്ന് സർക്കാർ

കടുത്ത നിയന്ത്രണങ്ങൾ : കോവിഡ് 19: ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദമാക്കി ജില്ലാഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ആളുകൾ കൂട്ടമായി സംഘടിച്ച് രോഗം പടരുന്ന സാഹചര്യം ഒഴിവാക്കണം. കലാ കായിക മത്സരങ്ങൾ, പരിപാടികൾ, പരിശീലനങ്ങൾ, വാണിജ്യ വിപണന മേളകൾ, കാലിച്ചന്തകൾ എന്നിവ നടത്തുന്നതും സംഘടിപ്പിക്കുന്നതും ഒഴിവാക്കണം. കൂടുതൽ ആളുകൾ വരുന്ന ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവയുടെ പ്രവർത്തനം നിരോധിച്ചു. മെഡിക്കൽ മാസ്‌ക്കുകൾ, ഹാൻഡ് വാഷുകൾ, സാനിറ്റൈസറുകൾ എന്നിവ വിൽപ്പനക്കാർ പൂഴ്ത്തിവെക്കുന്നതും അമിതവില ഈടാക്കുന്നതും നിയമ ലംഘനമാണെന്നും ഇത്തരം

കോവിഡ് പ്രതിരോധം : റസിഡന്‍റ്  അസ്സോസിയേഷൻ സാനിറ്റൈസേഷൻ വസ്തുക്കൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സാനിറ്റൈസേഷൻ വസ്തുക്കൾ ലഭ്യമല്ലാത്ത അവസ്ഥ പരിഗണിച്ച് കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തെക്കെനട റസിഡന്‍റ് അസ്സോസിയേഷൻ പരിധിയലെ നൂറോളം കുടുംബാംഗങ്ങൾക്ക് റബ്ബ് വാഷും ബോധവൽക്കരണ ലഘു ലേഖയും സൗജന്യമായി വിതരണം ചെയ്തു. അസ്സോസിയേഷൻ ഭാരവാഹികളായ എ.കെ. രാമചന്ദൻ, കെ.ആർ. മുരളീധരൻ, പി.എ. രാധാകൃഷ്ണൻ , കിഷോർ എന്നിവർ നേതൃത്വം നൽകി.

മാർച്ച് 21 ശനിയാഴ്ച മുതൽ ഏപ്രിൽ 3 വെള്ളിയാഴ്ച വരെ ഇരിങ്ങാലക്കുട രൂപത അതിർത്തിയിലെ ഇടവകളിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ പാടുള്ളതല്ലന്ന് സർക്കുലർ

മാർച്ച് 21 ശനിയാഴ്ച മുതൽ ഏപ്രിൽ 3 വെള്ളിയാഴ്ച വരെ ഇരിങ്ങാലക്കുട രൂപത അതിർത്തിയിലെ ഇടവകളിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ പാടുള്ളതല്ലന്ന് സർക്കുലർ ഇരിങ്ങാലക്കുട : കൊറോണാ വൈറസിന്‍റെ വ്യാപനം ക്രമാതീതമായി വ്യാപിക്കുന്നതിനാൽ മാർച്ച് 21 ശനിയാഴ്ച മുതൽ ഏപ്രിൽ 3 വെള്ളിയാഴ്ച വരെ ഇരിങ്ങാലക്കുട രൂപത അതിർത്തിയിലെ ഇടവക ദേവാലയങ്ങളിലും, കുരിശു പള്ളികളിലും, സ്ഥാപനങ്ങളിലും, സന്യാസിഭവനങ്ങളിലും പൊതുജന പങ്കാളിത്തത്തോടുകൂടി വിശുദ്ധ കുർബാന അർപ്പിക്കുവാൻ പാടുള്ളതല്ലന്ന് ഇരിങ്ങാലക്കുട രൂപത സർക്കുലർ ഇറക്കി.

സർക്കാർ ഓഫീസുകളിൽ 50% പേർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഹാജരായാൽ മതി, ശനിയാഴ്ച അവധി- താൽക്കാലിക ക്രമീകരണങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക്

കോവിഡ് 19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി സർക്കാർ ഓഫീസുകളിലെ ജോലി സമയം, ജീവനക്കാരുടെ ഹാജർ എന്നിവയിൽ രണ്ടാഴ്ചക്കാലത്തേക്ക് താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓഫീസ് ജോലികൾക്ക് തടസ്സം വരാത്ത രീതിയിൽ ഓരോ ഓഫീസിലെയും 50 ശതമാനം പേർ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഹാജരായാൽ മതിയാകും. ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. ഇത്തരത്തിൽ ജോലിക്ക് ഓഫീസിൽ ഹാജരാകാത്ത ഗ്രൂപ്പ് ബി,സി,ഡി വിഭാഗം ജീവനക്കാർ എല്ലായിപ്പോഴും

ചപ്പുചവറുകൾ അശ്രദ്ധയായി കത്തിച്ചതുമൂലം ആറാട്ടുപുഴയിൽ ഒരു ഏക്കർ പാടം കത്തി

ഇരിങ്ങാലക്കുട : ചപ്പുചവറുകൾ അശ്രദ്ധയായി കത്തിച്ചതുമൂലം ആറാട്ടുപുഴയിൽ ഒരു ഏക്കർ പാടം കത്തി. തൊട്ടടുത്ത പറമ്പിലേക്കും തീ വ്യാപിച്ചു. ചുറ്റും വീടുകളുമുണ്ടായിരുന്നു. ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയും, കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി. തുടർന്ന് തീയെ പൂർണമായും അണയ്ക്കാൻ സാധിച്ചു. ആറാട്ടുപുഴ ജനാർദ്ദനൻ്റെ പാടമാണ് കത്തിയത്. സ്റ്റേഷൻ ഓഫീസർ പി.വെങ്കിട്ടരാമൻ്റെ നേതൃത്യത്തിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം.എസ്. രമേഷ്, ഫയർ

സേവാഭാരതി ഇരിങ്ങാലക്കുടയിൽ കോട്ടൺ മാസ്‌ക്കുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിലും, കണ്ഠേശ്വരം ഓട്ടോ സ്റ്റാൻഡിലും മാതൃസമിതി അംഗങ്ങൾ നിർമിച്ച കോട്ടൺ മാസ്കുകുകൾ വിതരണം ചെയ്തു. സേവാഭാരതി പ്രവർത്തകരായ മുരളി കല്ലിക്കാട്ട്, പി.വി അനീഷ്, എം.എസുരേഷ് എന്നിവർ നേതൃത്വം നൽകി.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷയ്ക്കായുള്ള പേർസണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്‍റ്   വാങ്ങുന്നതിന് ജനറൽ ആശുപത്രിക്ക് സേവ് ഇരിങ്ങാലക്കുടയുടെ കൈത്താങ്ങ്

ഇരിങ്ങാലക്കുട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷക്ക് പ്രാധാന്യം നൽകികൊണ്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡുകളിൽ ഉപയോഗിക്കുന്നതിനായുള്ള പേർസണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്‍റ്  വാങ്ങുന്നതിന് സന്നദ്ധസംഘടനയായ സേവ് ഇരിങ്ങാലക്കുടയുടെ സംഭാവനയുടെ ആദ്യ ഗഡുവായ 50000/- രൂപ എം.എൽ.എ. കെ.യു അരുണൻ മാസ്റ്റർ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾക്ക് കൈമാറി. അടിയന്തിര സ്വഭാവമുള്ള ഒരു ആവശ്യമെന്ന നിലക്ക് സേവ് ഇരിങ്ങാലക്കുടയുടെ അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ

വേളൂക്കര ഗ്രാമപഞ്ചായത്ത് കോമ്പാറ രണ്ടാം വാർഡ് മെമ്പർ രജനി സതീഷ് അന്തരിച്ചു

കോമ്പാറ : വേളൂക്കര ഗ്രാമപഞ്ചായത്ത് കോമ്പാറ രണ്ടാം വാർഡ് മെമ്പർ രജനി സതീഷ് (48) അന്തരിച്ചു. വികസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നു. കോമ്പാറ പത്താഴക്കാട്ടിൽ സതീഷിന്‍റെ ഭാര്യയാണ് . സി.പി.എം പ്രവർത്തകയായിരുന്നു. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ വെള്ളിയാഴ്ച 2 മണിക്ക്. മക്കൾ സരിക, സാരംഗ്. ഏറെക്കാലമായി രോഗശയ്യയിലായിരുന്നു.

Top