വിദ്യാര്‍ഥികള്‍ ഇടപഴകുന്നതില്‍ അകലം പാലിക്കുന്നത് ഉറപ്പുവരുത്തണം

പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ കൃത്യമായി അകലം പാലിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. വിദ്യാര്‍ഥികള്‍ കൂട്ടമായി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊറോണ മുന്‍കരുതലിന്‍റെ ഭാഗമായി ഇടപഴകുമ്പോള്‍ നിശ്ചിത അകലംപാലിക്കേണ്ടതു സ്‌കൂളുകളിലേയും കോളേജിലേയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും ഉറപ്പുവരുത്തണം. കൊറോണ ഭീതി ഒഴിവായിട്ടില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന്‍ വഴി സാമൂഹ്യഅകലം പാലിക്കാന്‍ നിര്‍ദേശിക്കുന്നത്. അതല്ലെങ്കില്‍ ഗുരുതരമായ

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ടാദിനം ചടങ്ങ് മാത്രമായി ആഘോഷിക്കുന്നു

എടതിരിഞ്ഞി : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ മാർച്ച് 30 തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ടാദിനം ചടങ്ങ് മാത്രമായി ആഘോഷിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊങ്കാല സമർപ്പണം ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികൾ അറിയിച്ചു.

സെന്‍റ് ജോസഫ്സ് കോളേജില്‍ ഹാന്‍റ് സാനിറ്റൈസർ വിതരണം നടത്തി

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി സാനിറ്റൈസർ നിർമ്മാണവും സമീപവാസികള്‍ക്ക് വിതരണവും നടത്തി. കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിനും എല്ലാ പഠന വകുപ്പുകള്‍ക്കും ഹാന്‍റ് സാനിറ്റൈസര്‍ നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റർ ഇസബെല്‍ന്‍റെയും രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന ആന്‍റണിയുടേയും നേതൃത്വത്തില്‍ ഹാന്‍റ് സാനിറ്റൈസറിന്‍റെ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണവും വിതരണവും നടത്തി.

സംഗീത നാടക അക്കാദമി കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു. സംഗീത നാടക അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ജില്ലകളിൽ സജീവമായി പ്രവർത്തിക്കുന്ന കലാകാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും അക്കാദമിയെ അറിയിക്കാം. കലാപ്രവർത്തകരുടെ പേരു വിവരങ്ങൾ, പ്രവർത്തിക്കുന്ന മേഖല, പ്രവൃത്തിപരിചയം, ലഭിച്ച അംഗീകാരങ്ങൾ തുടങ്ങിയ വിവരങ്ങൾ അക്കാദമി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം. വിലാസം:

പ്രവർത്തനസമയം പുനഃക്രമീകരിച്ച് അടുത്തുള്ള ഹോട്ടലുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കുവാനും തീരുമാനം

പ്രതീകാത്മക ചിത്രം… കോവിഡ് 19 വ്യാപനം മുൻകരുതൽ എന്ന നിലയിൽ ഹോട്ടലുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ഹോട്ടലുകളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കണമെന്നും, വ്യാപാര മാന്ദ്യത്തിൽ നിന്ന് കരകയറാൻ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന് അടുത്തുള്ള ഹോട്ടലുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. വ്യാപാര മാന്ദ്യം രൂക്ഷമാണെങ്കിലും ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം ഇല്ലാതെ ഹോട്ടലുകൾ അടച്ചിട്ട് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല.

Top