നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയ പ്രവാസികൾക്ക് താക്കീത്

പ്രതീകാത്മക ചിത്രം… വെള്ളാങ്ങല്ലുർ : വള്ളിവട്ടം, ബ്രാലം, വള്ളിവട്ടം തറ, അന്നിക്കര, വെള്ളാങ്ങല്ലുർ, കരൂപ്പടന്ന എന്നീ സ്ഥലങ്ങളിൽ വിദേശത്തു നിന്നും വന്നവരിൽ ചിലർ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങി യാത്ര ചെയുന്നെന്ന നിരന്തരം പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനാൽ ആരോഗ്യവകുപ്പ് 14 പ്രവാസികൾക്ക് കർശന താക്കീത് നൽകി. നോട്ടീസ് ലംഘനം ഇനി ഉണ്ടായാൽ കേസെടുക്കുമെന്നും അറിയിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ഇലക്ഷൻ ഹിയറിങ് നടക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം പഞ്ചായത്തിന് നിർദ്ദേശങ്ങൾ

ഡോക്ടറുടെ കുറുപ്പടിയില്ലാത്തവർക്ക് മരുന്ന് വിൽക്കരുത്

കോവിഡ് 19 പശ്ചാത്തലത്തിൽ പനി, ചുമ, തൊണ്ടവേദന എന്നിവയ്ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ ആവശ്യപ്പെടുന്നവർക്ക് വിൽപ്പന നടത്തുന്ന മരുന്നു വ്യാപാരികൾക്കെതിരെ ഡ്രഗ്‌സ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

ബസുകളിൽ സാനിറ്റൈസർ ലഭ്യമാക്കണം

ബസുകളിലെ ഹാൻഡിൽ ബാറുകൾ, സീറ്റുകൾ എന്നിവയിലെ സ്പർശം നിമിത്തം കോവിഡ് 19 രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ നടപടികളുടെ ഭാഗമായി ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കൈകൾ വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിന് ബസുകളിൽ സാനിറ്റൈസർ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ ബസ് ഓപറേറ്റഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

കുട്ടികളെ കൂട്ടമായി ഇരുത്തി പ്രവർത്തിച്ചിരുന്ന ട്യൂഷൻ സെന്ററുകൾക്കെതിരെ നടപടി

കരൂപ്പടന്ന : വെള്ളാങ്ങല്ലുർ, കോണത്തുകുന്ന്, കരൂപ്പടന്ന, പള്ളിനട എന്നിവിടങ്ങളിൽ കുട്ടികളെ കൂട്ടമായി ഇരുത്തി ട്യൂഷൻ സെന്റർ പ്രവർത്തിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിഭാഗം സ്ഥാപനങ്ങൾ അടപ്പിക്കുകയും ഉടമകൾക്ക് നിയമപ്രകാരം നോട്ടീസ് നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങൾ തുറക്കരുതെന്ന് നിർദ്ദേശവും നൽകി. പരിശോധനയ്ക്ക് വെള്ളാങ്കല്ലൂർ ഹെൽത്ത് ഓഫീസർ (റൂറൽ) വി ജെ ബെന്നി നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ

എ.ടി.എമ്മുകൾ അണുവിമുക്തമാക്കാൻ നിർദേശം

ടച്ച് സ്‌ക്രീനുകളുടെ ഉപയോഗം കോവിഡ് 19 രോഗവ്യാപനത്തിന് കാരണമാവാനിടയുള്ളതിനാൽ എ.ടി.എമ്മുകളിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും ഉപഭോക്താക്കളുടെ കൈകൾ വൃത്തിയാക്കി അണുവിമുക്തമാക്കുന്നതിനും ഉപയോഗശേഷം എ.ടി.എമ്മുകൾ അണുവിമുക്തമാക്കുന്നതിനും വേണ്ട സജ്ജീകരണം എല്ലാ എ.ടി.എമ്മുകളിലും ഏർപ്പെടുത്താൻ ജില്ലാ ലീഡ് ബാങ്ക് മാനേജർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.

പുനരുപയോഗിക്കാവുന്ന തുണികള്‍ കൊണ്ടുള്ള മാസ്‌കുകളുമായി ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി

ഇരിങ്ങാലക്കുട : മാസ്‌കുകള്‍ക്ക് ഉയര്‍ന്ന വിലയും ക്ഷാമവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പുനരുപയോഗിക്കാവുന്ന തുണികള്‍ കൊണ്ടുള്ള മാസ്‌കുകള്‍ പുറത്തിറക്കി ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍സൊസൈറ്റി. ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ വെച്ച് സൊസൈറ്റിയുടെ സ്റ്റിച്ചിങ്ങ് സെന്ററില്‍ തയ്യാറാക്കിയ മാസ്‌കുകള്‍ ആയൂര്‍വേദാശുപത്രിയില്‍ സൗജന്യമായി വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ എം എസ് അനില്‍കുമാര്‍ വിതരണോദ്ഘാടനം നടത്തി. നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ. അബ്ദുള്‍ ബഷീര്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷ്,

കോവിഡ് 19 : തൃശൂർ ജില്ലയിൽ ആള്‍ക്കൂട്ടത്തിന് നിയന്ത്രണം, എണ്ണം 50 ആയി നിജപ്പെടുത്തി കളക്ടറുടെ ഉത്തരവ്

ആള്‍ക്കൂട്ടത്തിന് നിയന്ത്രണം : വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനായി തൃശൂര്‍ റവന്യൂ ജില്ലയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിട്ടു. നിയന്ത്രണം ലംഘിക്കുന്ന് പക്ഷം പ്രസ്തുത സ്ഥാപനങ്ങളിലെ വൈദ്യുതി കണക്ഷനും ജലവിതരണവും വിച്ഛേദിക്കും. കൂടാതെ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്ത്ത് പൂട്ടി സീല്‍

അവിട്ടത്തൂർ ഇടവക കുടുംബ കൂട്ടായ്മകൾ മാസ്ക് നിർമ്മാണവുമായി ബ്രേക്ക് ദി ചെയിൻ കാമ്പയിനിൽ

അവിട്ടത്തൂർ : കൊറോണ വൈറസ് വ്യാപനത്തിനെ തടയുവാനായുള്ള സർക്കാർ പ്രവർത്തനങ്ങളോടൊത്ത് അവിട്ടത്തൂർ തിരുക്കുടുംബ ഇടവക സമൂഹം. പള്ളി വികാരി ഫാ. ആന്റണി തെക്കിനെത്തിന്‍റെ നേത്യത്വത്തിൽ മാസ്ക് നിർമ്മാണം ആരംഭിച്ചു. ഇടവകയിലെ പതിനൊന്ന് കുടുംബ കൂട്ടായ്മകളിലായിരിക്കും മാസ്ക് നിർമ്മാണം നടക്കുക. കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോളി എടപ്പിള്ളി, ട്രസ്റ്റി തോമാസ് പട്ടത്ത്, പ്രതിനിധി യോഗം സെക്രട്ടറി ഡെയ്സൻ കൊടിയിൽ, ഗ്രേയ്സ് മഠം സുപ്പീരിയർ സിസ്റ്റർ ക്ലമന്റീന എന്നിവർ ഈ

അവിട്ടത്തൂർ ഇടവക കുടുംബ കൂട്ടായ്മകൾ മാസ്ക് നിർമ്മാണവുമായി ബ്രേക്ക് ദി ചെയിൻ കാമ്പയിനിൽ

അവിട്ടത്തൂർ : കൊറോണ വൈറസ് വ്യാപനത്തിനെ തടയുവാനായുള്ള സർക്കാർ പ്രവർത്തനങ്ങളോടൊത്ത് അവിട്ടത്തൂർ തിരുക്കുടുംബ ഇടവകാ സമൂഹം. പള്ളി വികാരി ഫാ. ആന്റണി തെക്കിനെത്തിന്‍റെ നേത്യത്വത്തിൽ മാസ്ക് നിർമ്മാണം ആരംഭിച്ചു. ഇടവകയിലെ പതിനൊന്ന് കുടുംബ കൂട്ടായ്മകളിലായിരിക്കും മാസ്ക് നിർമ്മാണം നടക്കുക. കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോളി എടപ്പിള്ളി, ട്രസ്റ്റി തോമാസ് പട്ടത്ത്, പ്രതിനിധി യോഗം സെക്രട്ടറി ഡെയ്സൻ കൊടിയിൽ, ഗ്രേയ്സ് മഠം സുപ്പീരിയർ സിസ്റ്റർ ക്ലമന്റീന എന്നിവർ ഈ

ബ്രേക്ക് ദി ചെയിനുമായി തപാൽ വകുപ്പും

ഇരിങ്ങാലക്കുട : പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന തപാൽ വകുപ്പും പോസ്റ്റൽ ജീവനക്കാരും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവം. എല്ലാ പോസ്റ്റ് ഓഫീസുകളിലും ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്‍റെ  ഭാഗമായി 'ഹാൻഡ് വാഷ് കോർണറുകൾ' സ്ഥാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് നിരീക്ഷണത്തിൽ ഉള്ളവരുടെ പ്രദേശങ്ങളിൽ ഉൾപ്പെടെ സഞ്ചരിക്കുന്ന തപാൽ വകുപ്പ് ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ നൽകിവരുന്നുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾ പോസ്റ്റ് ഓഫീസുകളിൽ എത്തുന്നത് കുറഞ്ഞെങ്കിലും ഓഫീസ് പ്രവർത്തനം സുഗമമായി

Top