ജനകീയ കൂട്ടായ്മയിലൂടെ ഇനി തോമാലിത്തറ തോട് ഒഴുക്കും

പടിയൂർ : കഴിഞ്ഞ രണ്ട് പ്രളയത്തിലും മുങ്ങിപ്പോയ പ്രദേശമായ പടിയൂർ പഞ്ചായത്തിലെ നാലാം വാർഡിലൂടെ കടന്നുപോകുന്ന തോമാലിത്തറ തോട് നവീകരണം ജനകീയ കൂട്ടായ്മയിൽ നടന്നു. കാലങ്ങളായി ചെളിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കുകയായിരുന്നു. വരുന്ന മഴക്കാലത്തിനു മുൻപ് തോട് വൃത്തിയാക്കുന്നതിന് പടിയൂർ പ്രദേശത്ത് കൂടിയ യോഗത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും മുന്നോട്ടുവെച്ച നിർദേശം പ്രദേശവാസികൾ ജനകീയ കമ്മറ്റി രൂപീകരിച്ചു സംയുക്തമായി പ്രവർത്തി ഏറ്റെടുക്കുകയായിരുന്നു. തോട് ശുചികരിച്ചതിലൂടെ ഇനി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച മുൻ കൊലക്കേസ് പ്രതി റിമാൻഡിൽ

ഇരിങ്ങാലക്കുട : സുഹൃത്തിൻ്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച മുൻ കൊലക്കേസ് പ്രതിയും ഓട്ടോ ഡ്രൈവറുമായ കാട്ടുങ്ങച്ചിറ സ്വദേശി വേലംപറമ്പിൽ സലീം (50) പോക്സോ കേസിൽ പോലീസ് പിന്തുടരുന്നതറിഞ്ഞ് കോടതിയിലേക്ക് ഓടിക്കയറി. കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു പോലീസിനു കസ്റ്റഡിയിൽ നല്കി. കുട്ടിയുടെ പരാതിയെ തുടർന്ന് ഇരിങ്ങാലക്കുട എസ് ഐ അനൂപ് പി ജി പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കോവിഡ് 19: ജില്ലയിൽ 2470 പേർ നിരീക്ഷണത്തിൽ, ഇരിങ്ങാലക്കുട, കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്നതിന് ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു

പ്രതീകാത്മക ചിത്രം…… കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വീടുകളിൽ 2425 ഉം ആശുപത്രികളിൽ 45 ഉം ആയി ആകെ 2470 പേരാണ് ഇപ്പോൾ തൃശൂർ ജില്ലയിൽ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുളളത്. മാർച്ച് 16 വരെ 12 പേരെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു. 5 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി തിങ്കളാഴ്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇതു വരെ 306 പേരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച വിദേശി കുട്ടനെല്ലൂർ പൂരത്തിനിടെ ജനങ്ങളുമായി

8302201133 -ൽ മിസ്ഡ് കോൾ ചെയ്യൂ, കോവിഡ് 19 നിർദ്ദേശങ്ങളും അറിയിപ്പുകളും ഇനി സാധാരണ ഫോണിലും

കോവിഡ് 19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി ഒരു മിസ്ഡ് കോളിലൂടെ നിങ്ങളുടെ ഫോണിലെത്തും. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഒരുക്കിയത്. 8302201133 എന്ന നമ്പറിലേക്കാണ് മിസ്ഡ് കോൾ ചെയ്യേണ്ടത്. മിസ്ഡ് കോൾ ചെയ്യുന്നതോടെ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ GoK Direct എന്ന മൊബൈൽ ആപ്പിൽ നമ്പർ രജിസ്റ്റർ ആകും. പിന്നീട് കോവിഡ് 19 നെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും വാർത്തകളും ഇവർക്ക് ഫോണിൽ

കോവിഡേ, വിട. കരുതലായി ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജിൻ്റെ ‘അണുനാശിനികൾ’

ഇരിങ്ങാലക്കുട : ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശ പ്രകാരമുള്ള ഹാൻ്റ് സാനിറ്ററൈസറുകളും ലിക്വിഡ് സോപ്പുകളും നിർമ്മിച്ച് കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ് തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. കോളേജിലെ രസതന്ത്ര വിഭാഗം തലവനായ പ്രൊഫ. ജോൺ സാറിൻ്റെ നേതൃത്വത്തിൽ ഒരു പറ്റം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരാഴ്ച്ച കൊണ്ട് തയ്യാറാക്കിയത് 10 ലിറ്ററോളം സാനിറ്റൈസറുകളും 15 ലിറ്ററോളം ഹാൻ്റ് വാഷുകളുമാണ്. മേൽപ്പറഞ്ഞ അണുനാശിനികളെല്ലാം, നിർധനരായ സമീപവാസികൾക്കും ഇരിങ്ങാലക്കുട

കാനഡ വിസ തട്ടിപ്പ്: പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ധ്യാനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും വരുന്ന ആളുകളെ തന്ത്രപൂർവ്വം കട്ടപ്പന സ്വദേശിനിയുടെ സഹായത്താൽ വലയിലാക്കുകയും പിന്നീട് വിശ്വാസ്യത വരുത്തി അവർ വഴി കൂടുതൽ സുഹൃത്തുക്കളെ ചേർത്ത് വൻ കാനഡ വിസ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പോട്ട സ്വദേശി മാളിയേക്കൽ ജോസ് ജേക്കബ്ബ് (52) നെ ഇരിങ്ങാലക്കുട എസ് ഐ അനൂപ് പി.ജിയും സംഘവും അറസ്റ്റ് ചെയ്തു. പുല്ലുർ സ്വദേശികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു

കൊറോണയെ തുരത്താന്‍ ‘ബ്രേക്ക് ദ ചെയിന്‍’ കാമ്പയിനിൽ പങ്ക്‌ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് മുന്നിൽ ഹാൻഡ് വാഷിംഗ്‌ സൗകര്യവുമായി ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം

ഇരിങ്ങാലക്കുട : കൊറോണയെ തുരത്താന്‍ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിനിൽ പങ്ക്‌ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് മുന്നിൽ ഹാൻഡ് വാഷിംഗ്‌ സൗകര്യവുമായി ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പയിനിൽ നഴ്സിംഗ് സൂപ്രണ്ട് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന രീതി പ്രദർശിപ്പിച്ചു. ആർദ്രം സ്വാന്തന പരിപാലന കേന്ദ്രം ഭാരവാഹികളായ ഉല്ലാസ്‌ കളക്കാട്ട്, യു പ്രദീപ് മേനോൻ, ജോർജ് മാഷ്, കെ സി

കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ബസ് സ്റ്റാന്റ്- ഠാണ റോഡിലുള്ള പ്രസിദ്ധമായ പള്ളിവേട്ട ആല്‍ത്തറയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് തുടക്കം കുറിച്ചു. വ്യാപാരിയായ കല്ലിങ്ങപ്പുറം ചന്ദ്രന്‍റെ സഹായത്തോടെയാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ മറ്റു ദേവസ്വം പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.  ആലിന്‍റെ വേരിറങ്ങി തറ പൊളിഞ്ഞ് തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോൾ. നിലവിലുള്ള

സ്വകാര്യ സ്ഥാപനങ്ങള്‍ രോഗ വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണം

മുന്‍കരുതലുകള്‍ : കൊറോണ രോഗ പ്രതിരോധത്തിന്‍റെ  ഭാഗമായി സ്വകാര്യ സ്ഥാപനങ്ങളിലെ പഞ്ചിംഗ് ഒഴിവാക്കണം. കൊറോണ വ്യാപനം തടയാന്‍ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എിവയോ സോപ്പോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കുുണ്ടെ് ഉറപ്പുവരുത്തണം. സാധ്യമെങ്കില്‍ ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമുകളുടെ ഉപയോഗം നിര്‍ത്തിവെക്കാനും അധികൃതർ നിര്‍ദേശിച്ചു.

Top