കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ‘ബ്രേക്ക് ദ ചെയിൻ’

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിന് തുടക്കമായി. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാം. ഇതിന്‍റെ  ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് സർക്കാർ-അർദ്ധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിൽ സ്ഥാപനത്തിലേക്ക് ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ, ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോയുള്ള സൗകര്യം ഒരുക്കി ഇവ ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്തണം.

ഇനി മുതൽ തൃശൂർ മെഡിക്കൽ കോളേജിലും കോവിഡ് 19 പരിശോധനാ സംവിധാനം

2.939 കോടി രൂപ മുതല്‍ മുടക്കി തൃശൂർ മെഡിക്കൽ കോളേജിലും കോവിഡ് 19 പരിശോധനാ സംവിധാനം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ലബോറട്ടറി (VRDL) കോവിഡ് 19 പരിശോധനക്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലും ഇത് സജ്ജമായത്. 2.939 കോടി രൂപ മുതല്‍ മുടക്കിയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. തൃശൂര്‍ മെഡിക്കല്‍

നിയന്ത്രണങ്ങൾ ലംഘിച്ച് ജനപങ്കാളിത്തത്തോടെ നടത്താൻ ഒരുങ്ങിയ വിവാഹ സൽക്കാരം പോലീസ് സഹായത്തോടെ ആരോഗ്യ വിഭാഗം തടഞ്ഞു

വെള്ളാങ്ങല്ലുർ : ജില്ലയിലെ വൈറസ് ബാധിതന്‍റെ സഞ്ചാരപാതയിൽ ഉൾപ്പെട്ട വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ ആരോഗ്യ വിഭാഗത്തിന്‍റെ നിയന്ത്രണങ്ങൾ ലംഘിച്ച് വട്ടേക്കാട്ടുക്കര സ്വദേശിയുടെ വീട്ടിൽ ജനപങ്കാളിത്തത്തോടെ നടത്താൻ ഒരുങ്ങിയ വിവാഹസൽക്കാരം നാട്ടുകാരുടെ പരാതിയെ തുടർന്ന്  പോലീസ് സഹായത്തോടെ ആരോഗ്യ വിഭാഗം തടഞ്ഞു. കോവിഡ് 19 ദേശീയദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതിനാൽ 2015 ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായ വകുപ്പുകളുടെ പിൻബലത്തിൽ ആരോഗ്യവിഭാഗം നടപടികൾ ശക്തമായി വരുന്നതിനിടെയാണ് ഈ സംഭവം. കുടുംബനാഥന് രണ്ടുദിവസം മുമ്പ്

പെൺസുഹൃത്തിന്‍റെ  വീട്ടിലെത്തിയവരുമായി തർക്കത്തിലേർപ്പെട്ട നാട്ടുകാരിൽ 3 പേർക്ക് കുത്തേറ്റു, വധശ്രമ കേസിൽ 2 അറസ്റ്റ്, നാട്ടുകാർക്കെതിരെയും കേസ്

ഇരിങ്ങാലക്കുട : വള്ളിവട്ടത്തെ പെൺസുഹൃത്തിന്‍റെ വീട്ടിലെത്തിയ വലപ്പാട് സ്വദേശികളും ബന്ധുക്കളുമായ രണ്ടുപേരോടുമായി തിരിച്ചു പോകാൻ ആവശ്യപ്പെട്ട പ്രദേശവാസികളുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ നാട്ടുകാരായ 3 പേരെ കുത്തി പരിക്കേൽപ്പിച്ചതിന് പ്രതികളായ തെക്കിനിയത്ത് ഷൈൻ (36), തെക്കിനിയത്ത് അഭിഷേക് (36) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മർദിച്ചതിനും ഇവരുടെ വാഹനം തകർത്തതിനും കുത്തേറ്റ മൂന്ന് നാട്ടുകാർക്കെതിരെയും കേസെടുത്തു. പ്രദേശവാസികളായ ജിജോ, ബാബു, തിലകൻ എന്നിവർക്കാണ് ശനിയാഴ്ച രാത്രി എട്ടരയോടെയുണ്ടായ സംഭവത്തിൽ കുത്തേറ്റത്.

ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കോവിഡ് 19: ബോധവൽക്കണം

ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ബോധവൽക്കണം ആരംഭിച്ചു. തൊഴിലാളികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകരുതലുകൾ എന്നിവ അവരവരുടെ ഭാഷയിൽ അടങ്ങുന്ന ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു ബോധൽക്കരണം : കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ബോധവൽക്കണം ആരംഭിച്ചു. തൊഴിലാളികൾക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ, മുൻകരുതലുകൾ എന്നിവ അവരവരുടെ ഭാഷയിൽ അടങ്ങുന്ന ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തു. നാല് സംഘമായാണ് ബോധവൽക്കരണം നടത്തുന്നത്. ഓരോ സംഘത്തിനൊപ്പം ഇതരസംസ്ഥാന തൊഴിലാളി ഭാഷയറിയുന്നവരും

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഉണ്ടായ അക്രമണത്തിൽ ഒളിവിലായിരുന്ന അഞ്ച് പ്രതികളെ കാട്ടൂർ പോലീസ് പിടികൂടി

കാട്ടൂർ : കഴിഞ്ഞമാസം താണിശ്ശേരി കള്ളുഷാപ്പിന് സമീപം ഓലപ്പീപ്പി സജീവൻ എന്ന ഗുണ്ടയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് ഇതുവരെ ഒളിവിൽ കഴിയുകയായിരുന്ന അഞ്ച് പ്രതികളെ കാട്ടൂർ പോലീസ് പിടികൂടി. കാട്ടൂര്‍ എസ്.എന്‍.ഡി.പി.ക്ക് അടുത്ത് പെരുമ്പടപ്പില്‍ വീട്ടില്‍ ടുഡു എന്നുവിളിക്കുന്ന അജിത്ത് (23), എറാട്ടുവീട്ടില്‍ ശിഷ്യന്‍ എന്ന് വിളിക്കുന്ന അക്ഷയ് (22), കാട്ടൂര്‍ ഇല്ലിക്കാട് കൂനമ്മാവ് വീട്ടില്‍ ഡ്യൂപ്പ് എന്ന് വിളിക്കുന്ന വിഷ്ണു (24), കാട്ടൂര്‍ പവര്‍ഹൗസിനടുത്ത് പണിക്കവീട്ടില്‍ ഇംഗന്‍ എന്ന് വിളിക്കുന്ന

കോവിഡ് കാലം സർഗ്ഗാത്മകമാക്കാൻ താഷ്ക്കന്‍റ്  ലൈബ്രറി കർമ്മപരിപാടികൾ ആവിഷ്കരിച്ചു

പട്ടേപ്പാടം : കോവിഡ് 19 കാലം സർഗ്ഗാത്മകമാക്കാൻ പട്ടേപ്പാടം താഷ്ക്കന്‍റ്  ലൈബ്രറി രംഗത്ത്. കുട്ടികളിൽ കോവിഡ് കാലത്തെ ഒറ്റപ്പെടലിന്‍റെ വിരസതയും പിരിമുറുക്കവും അകറ്റാൻ ലൈബ്രറി പ്രവർത്തകസമിതി കർമ്മപരിപാടികളാവിഷ്കരിച്ചു. മാസ്ക്കും കയ്യുറകളും ധരിച്ച മൂന്നിൽ കൂടാത്ത ലൈബ്രറി പ്രവർത്തകർ ബാലവേദിയിലെ അംഗങ്ങളായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവർക്ക് മാസ്ക്കുകളും തൂവാലകളും ഹാന്റ് വാഷ് സാമഗ്രികളും മറ്റും കൈമാറും. വായിക്കാൻ പുസ്തകങ്ങളും കൊടുക്കും. മുറ്റത്ത് നടാൻ പച്ചക്കറിവിത്തുകളും പൂവിത്തുകളും കുട്ടികൾക്ക് നല്കും. അവരോടൊപ്പം പാട്ടുകൾ പാടിയും

Top