സഹോദരങ്ങളെ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലുർ സ്വദേശിയായ താഴത്ത് വീട്ടിൽ നവീനെ അക്രമിച്ച കേസിൽ ചാമക്കുന്ന് സ്വദേശികളായ സഹോദരങ്ങൾ ഇയ്യാനി വീട്ടിൽ അനൂപിനെയും (31 ) അരുണിനെയും (29) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗീസിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ. അനൂപ് പി.ജി.യും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം പ്രതികളുടെ വീട്ടിലെ പട്ടി കടിക്കാൻ വന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ആണ് അക്രമത്തിൽ കലാശിച്ചത്. മാർച്ച് 13 തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവം,  പരിക്കേറ്റ നവീൻ തൃശൂർ

വിദേശത്ത് നിന്നും എത്തിയ വിവരം അറിയിക്കണം

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ വിദേശത്ത് നിന്നും വന്നവർ ഹെൽത്ത് ഇൻസ്പെക്ടറെ ഫോണിൽ നിർബന്ധമായി വിളിക്കുക. ആരോഗ്യകേന്ദ്രത്തിൽ നേരിട്ട് വരാൻ പാടുള്ളതല്ല വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ വിദേശത്ത് നിന്നും വന്നവർ ഹെൽത്ത് ഇൻസ്പെക്ടറെ ഫോണിൽ നിർബന്ധമായി വിളിക്കുക. ആരോഗ്യകേന്ദ്രത്തിൽ നേരിട്ട് വരാൻ പാടുള്ളതല്ല. വിളിക്കേണ്ട ഫോൺനമ്പറുകൾ 9656830972 , 9846750800

കരുവന്നൂരിൽ ബൈക്കപകടത്തിൽ യുവാവിന് ഗുരുതരപരുക്ക്

കരുവന്നൂർ : അമിതവേഗതയിൽ വന്ന പുതുതലമൂറ ബൈക്ക് കരുവന്നൂർ ബംഗ്ളാവ് വളവിൽ നിയന്ത്രണം തെറ്റി സമീപത്തെ കടയുടെ ചുമരിലും റോഡരികിലെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു യുവാവിന് ഗുരുതരപരുക്ക്. തേലപ്പിള്ളി സ്വദേശി മാടവന വീട്ടിൽ എഡ്വിൻ (20) ന് ശനിയാഴ്ച വൈകീട്ട് 6 :15 ടെയായിരുന്നു അപകടം പറ്റിയത് . തൃശൂർ ഭാഗത്തുനിന്നു വന്ന KL49 F2107 റെജിസ്ട്രേഷൻ യമഹ ബൈക്കാണ് അപകടത്തിൽ പെട്ടത്. അപകടത്തിന്‍റെ  ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് രണ്ടായിയൊടിഞ്ഞു

ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ

ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ കോവിഡ് 19 വൈറസ് ബാധ ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ 657 പേർ നിരീക്ഷണത്തിൽ. 11 പേർ ഐസുലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്. ഇതിൽ നാല് പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും ആറുപേർ മെഡിക്കൽ കോളേജിലും ഒരാൾ ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിൽ ഇരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. നിർദ്ദേശങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ജില്ലയിൽ ഏറ്റവും

തൃശൂർ ജില്ലയിൽ ആശുപത്രിയിൽ 72 പേരും വീടുകളിൽ 1499 പേരും നിരീക്ഷണത്തിൽ തുടരുന്നു

തൃശൂർ ജില്ലയിൽ ആശുപത്രിയിൽ 72 പേരും വീടുകളിൽ 1499 പേരും നിരീക്ഷണത്തിൽ തുടരുന്നു തൃശൂർ ജില്ലയിൽ ആശുപത്രിയിൽ 72 പേരും വീടുകളിൽ 1499 പേരും നിരീക്ഷണത്തിലുണ്ട്. ഒടുവിൽ ലഭിച്ച 25 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഹൈ റിസ്‌ക് വിഭാഗത്തിൽ 2 പേരാണുളളത്. ഇന്നി ചേർന്ന അവലോകന യോഗത്തിൽ മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ, സി.രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. കോവിഡ് 19 നെ പ്രതിരോധിക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പും ഇന്ത്യൻ റെയിൽവേയും ഗവ.

കോവിഡ് പേടി ഇരിങ്ങാലക്കുടയിലെ തെരുവുകളിലും പ്രതിഫലിക്കുന്നു

ഇരിങ്ങാലക്കുട : ജില്ലയിൽ കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതും, സംസ്ഥാനത്ത് ഏറ്റവും അധികം പേർ നിരീക്ഷണത്തിൽ ഉള്ളതും തൃശൂർ ജില്ലയിൽ ആണെന്ന വസ്തുത പുറത്തുവന്നതിനെ തുടർന്ന് കോവിഡ് പേടി ഇരിങ്ങാലക്കുടയിലെ തെരുവുകളിലും പ്രതിഫലിക്കുന്നു. ശനിയാഴ്ച ദിവസങ്ങളിൽ സാധാരണ ഏറെ തിരക്ക് അനുഭവപ്പെടാറുള്ള ബസ്സ്റ്റാൻഡ് പരിസരത്തെയും ഠാണാവിലെയും റോഡുകൾ വിജനമായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് പേടിമൂലം കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്. കച്ചവടം നേർപകുതിയിൽ മാത്രമാണ് നടക്കുന്നത്. പക്ഷെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രളയകാലത്തെ

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍ വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ് . കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, ആലിംഗനം അല്ലെങ്കില്‍ ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക, മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട്

Top