കോവിഡ് 19 : നിയമ പിൻബലത്തോടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി വെള്ളാങ്കല്ലൂരിൽ ആരോഗ്യവകപ്പ്

വെള്ളാങ്ങല്ലുർ : എപ്പിഡമിക് ഡിസീസ് ആക്ട്, ട്രാവൻകൂർ കൊച്ചിൻ പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ ശക്തമാക്കി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകപ്പ് വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് . ഇതിന്‍റെ  ഭാഗമായി വിദേശത്തുനിന്ന് വരുന്നവർ എല്ലാവരും നിർബന്ധമായും 14 ദിവസം ഹോം ഐസൊലേഷനിൽ കഴിയണമെന്നും നോട്ടീസ് മുഖാന്തരം നിർദ്ദേശിച്ചു. നോട്ടീസിന്‍റെ  ലംഘനം പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. വാർഡുകൾ തോറുമുള്ള നിരീക്ഷണവും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ

കോവിഡ് 19 : അക്ഷയകേന്ദ്രങ്ങളിലെ ബയോമെട്രിക് സേവനങ്ങൾ താൽക്കാലികമായി നിർത്തും

കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നടത്തി വരുന്ന ആധാർ, ബാങ്കിങ് കിയോസ്‌ക്, ജീവൺ പ്രമാൺ തുടങ്ങിയ സേവനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിനു സമീപമുള്ള ശ്രീ കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി അമ്പിളി ജ്വല്ലറി ഉടമ കല്ലിങ്ങപ്പുറം ചന്ദ്രൻ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ദേവസം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. തിങ്കളാഴ്ച മുതൽ ആൽത്തറയുടെ പണികൾ ആരംഭിക്കും ഉത്സവത്തിന് മുൻപായി പണികൾ പൂർത്തീകരിക്കും.

മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസുകളിൽ കൗണ്ടറുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം , ഡ്രൈവിങ്ങ് ടെസ്റ്റുകൾ നിർത്തിവയ്ക്കും

ജില്ലയിൽ കോവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസുകളിൽ കൗണ്ടറുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഓൺലൈനായി ഫീസടച്ച അപേക്ഷകൾ മാത്രമേ കൗണ്ടറിൽ സ്വീകരിക്കൂ. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന, ഡ്രൈവിങ്ങ് ടെസ്റ്റുകൾ, ഗതാഗതനിയമം ലംഘിക്കുന്നവർക്കുളള പരിശീലന ക്ലാസ്സുകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവയ്ക്കും

കോവിഡ് 19: രോഗബാധിതനുമായി സമ്പർക്കം പുലർത്തിയ 385 പേർ നിരീക്ഷണത്തിൽ

തൃശൂർ ജില്ലയിൽ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കത്തിലേർക്കപ്പെട്ട 385 പേർ നിരീക്ഷണത്തിൽ. അതേസമയം പരിശോധനയ്ക്ക് അയച്ച 33 സാമ്പിളുകളുടെ ഫലം നെഗറ്റീവായത് ആശ്വാസകരമായി. 23 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 105 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ 1499 പേർ വീടുകളിലും 72 പേർ ആശുപത്രിയിലുമായി നിരീക്ഷണത്തിലുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ പത്തുപേരടങ്ങുന്ന ട്രേസിംഗ് ടീമിനെ കൂടി ഉൾപ്പെടുത്തി സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

പുറ്റിങ്ങൽ ഗുരുനാഥ സ്വാമി ക്ഷേത്രോത്സവം ആചാരപരമായ ചടങ്ങുകളോടെ മാത്രം ആഘോഷിച്ചു

ഇരിങ്ങാലക്കുട : പുറ്റിങ്ങൽ ശ്രീ ഗുരുനാഥ സ്വാമി ക്ഷേത്രോത്സവം കൊറോണ മൂലമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആചാരപരമായ ചടങ്ങുകളോടെ മാത്രം ആഘോഷിച്ചു. ചടങ്ങുകൾക്ക് തന്ത്രി തൈവളപ്പിൽ സുരേഷ് ശാന്തിയും, മേൽശാന്തി മാരായ വിശാഖ്, അഖിൽ എന്നിവരും നേതൃത്വം നൽകി. സജയൻ, ശ്രീരാഗ് എന്നിവർ സഹകാർമികരായിരുന്നു. ആനയെഴുന്നള്ളിപ്പ്, ഗാനമേള, വർണ്ണമഴ, കിഴക്കൻ ദേശക്കാരുടെ വിവിധ കലാരൂപങ്ങൾ എന്നിവ ക്ഷേത്രം ഭാരവാഹികൾ ഉപേക്ഷിച്ചിരുന്നു.

പോക്സോ കേസിൽ മധ്യവയസ്‌കൻ പിടിയിൽ

ഇരിങ്ങാലക്കുട : പോക്സോ കേസിൽ പ്രതിയായ മധ്യവയസ്‌കൻ അറസ്റ്റിൽ. പണിക്കശ്ശേരി ഉണ്ണികൃഷ്ണൻ (52) നെയാണ് ഇരിങ്ങാലക്കുട അഡീഷണൽ എസ്‌.ഐ. ശ്രീനി കെ കെ യും സംഘവും അറസ്റ്റ് ചെയ്തത്. എസ്‌.ഐ. പ്രതാപൻ, അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോവിഡ് 19 വൈറസ് ബാധിച്ച തൃശൂർ ജില്ലക്കാരൻ സഞ്ചരിച്ച സ്ഥലങ്ങൾ

കോവിഡ് 19 വൈറസ് ബാധിച്ച തൃശൂർ ജില്ലക്കാരൻ സഞ്ചരിച്ച സ്ഥലങ്ങൾ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഈ സ്ഥലങ്ങളിൽ അന്നേ ദിവസം ഉണ്ടായിരുന്നവർ ആരോഗ്യ അധികൃതരുമായി ബന്ധപ്പെടണം. കൊടുങ്ങല്ലൂർ, വെള്ളാങ്ങല്ലൂർ, എന്‍.എന്‍. പുരം, പെരിഞ്ഞനം, പുഴയ്ക്കലുള്ള ശോഭാ സിറ്റി, പാവറട്ടി, തൃശൂർ എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങൾ ഇയാൾ സന്ദർശിച്ചിരുന്നു. ഫെബ്രുവരി 29ന് ദോഹ എയര്‍പോര്‍ട്ടില്‍ നിന്ന് ക്യുആര്‍ 514 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു. 10 മണിയോടെ വീട്ടില്‍ എത്തി. കൊടുങ്ങല്ലൂരിലുള്ള അല്‍

ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ – താൽക്കാലിക നിയമന ഇന്റർവ്യൂ 21ന്

കൊറ്റനെല്ലൂർ : വേളൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്നെയും, ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നതിന് മാർച്ച് 21 ശനിയാഴ്ച രാവിലെ 10:30 ന് പി എച്ച് സി ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഉദ്യോഗാർത്ഥികൾ ഗവൺമെന്റ് രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

തൃശ്ശൂര്‍ സ്വദേശിയായ കൊറോണ സ്ഥിരീകരിച്ചയാള്‍ സഞ്ചരിച്ച റൂട്ട് മാപ് തയ്യാറാക്കി ഉടൻ പുറത്തുവിടുമെന്ന് ജില്ലാ ഭരണകൂടം

പ്രതീകാത്മക ചിത്രം... വിദേശത്തുനിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിയായ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ചതായും സ്ഥീരികരിച്ചു. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. തൃശ്ശൂര്‍ സ്വദേശിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാൾ സഞ്ചരിച്ച റൂട്ട് മാപ് തയ്യാറാക്കി ഉടൻ പുറത്തുവിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Top