കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി കെ.എസ്‌ പാർക്കിലേക്ക് പ്രവേശനം നിറുത്തിവച്ചു

ഇരിങ്ങാലക്കുട : കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിലെ കെ.എസ്‌ പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതുവരെ പാർക്കിലേക്കുള്ള പ്രവേശനം നിറുത്തിവച്ചതായി മാനേജ്‌മന്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർക്കിനു മുന്നിൽ അറിയിപ്പ് വച്ചു.

താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു

താണിശ്ശേരി : ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ച്‌ നിർമ്മാണം നടത്തുന്ന കാറളം പഞ്ചായത്തിലെ താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയ പ്രകാശ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ചാത്തുക്കുട്ടി, പഞ്ചായത്ത് വികസന കാര്യ ചെയർമാൻ ടി. പ്രസാദ്, വാർഡ് മെമ്പർ അംബിക

കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണത്തെക്കാൾ പ്രധാനം ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കൽ

പ്രതീകാത്മക ചിത്രം…… കൊറോണ വൈറസ് പ്രതിരോധത്തിനായി മുഖാവരണം ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കൽ ആണെന്ന് വിദഗ്ധർ. രോഗം വരില്ലെന്ന അമിതആത്മവിശ്വാസത്തോടെ മുഖാവരണവമായി ആൾക്കൂട്ടത്തിൽ ഇറങ്ങുന്നതും ശുചിത്വത്തെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ അവഗണിക്കുന്നതും അപകടകരമാണ്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും വിദേശത്തുനിന്നു വന്നവരും സർക്കാർ നിർദ്ദേശിച്ചത്രയും ദിവസം ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ തീർച്ചയായും പോകരുത്. ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുന്നതും രോഗം പകരാൻ കാരണമാകും. അതുകൊണ്ടുതന്നെ

കോവിഡ് : ഗ്രാമ പഞ്ചായത്തുകളിൽ അടിയന്തരയോഗ തീരുമാനങ്ങൾ – ആരാധനാലയങ്ങളിലെ അന്നദാനം ഒഴിവാക്കണം, ഓഡിറ്റോറിയങ്ങൾ വാടയ്ക്കക്ക് നല്കുന്നത് നിറുത്തിവെക്കണം

വേളൂക്കര : കോവിഡ് വൈറസ് രോഗബാധയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രവർത്തനങ്ങളുടെ പുരോഗതി മനസ്സിലാക്കുന്നതിനായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ അടിയന്തരയോഗം ചേർന്നു. വേളൂക്കര പഞ്ചായത്തിൽ നടക്കുന്ന വിവാഹങ്ങൾ, മരണ ചടങ്ങുകൾ, ഉത്സവങ്ങൾ, പൊതു ജനസമ്പർക്കം ഉണ്ടാകുന്ന മറ്റു വലിയ ചടങ്ങുകൾ എന്നിവ നാമമാത്രമായി ചുരുക്കി ആർഭാടരഹിതമായി നടത്തണമെന്ന് ആവശ്യപ്പെട്ടു. അമ്പലം, പള്ളി എന്നിവയുടെ ഹാളുകൾ, മറ്റു ഓഡിറ്റോറിയങ്ങൾ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാടകയ്ക്ക് നൽകരുത്. അമ്പലം

വെളിച്ചെണ്ണയിലെ വ്യാജനെ പിടിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്

പ്രതീകാത്മക ചിത്രം...... വിപണിയിിറങ്ങുന്ന വ്യാജന്‍ വെളിച്ചെണ്ണയെ പിടികൂടാന്‍ നടപടികളുമായി ഭക്ഷ്യ സുരക്ഷാവകുപ്പ്. വ്യാജ വെളിച്ചണ്ണയെ കണ്ടെത്താന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷ്ണര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വെളിച്ചെണ്ണ ഉല്‍പാദകരും വിതരണക്കാരും പേരും, ബ്രാന്‍ഡും ഭക്ഷ്യസുരക്ഷാ അസിസ്റ്റ്ന്റ് കമ്മീഷണര്‍ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മാര്‍ച്ച് 15 മുതല്‍ ഉല്‍പാദകര്‍ക്കും, വിതരണക്കാര്‍ക്കും ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിന് മാത്രമേ അനുമതിയുള്ളു. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതിയില്ലാതെ പുതിയ ലൈസന്‍സ് അനുവദിക്കുന്നതല്ല. സംസ്ഥാനത്തിന്റെ പുറത്തുള്ള

നാമജപഘോഷം സമ്പ്രദായ ഭജന എന്നിവ മാറ്റിവച്ചു

പുല്ലൂർ : ശ്രീ വിശ്വനാഥപുരം ഭജനമണ്ഡലി എല്ലാ വ്യാഴാച്ചയും പുല്ലൂർ ശ്രീ തൊടൂർ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടത്തിവരുന്ന നാമജപഘോഷം സമ്പ്രദായ ഭജന എന്നിവ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.

കാറളം പട്ടാണി സാഹിബ് ഔലിയ ആണ്ടുനേർച്ച, ആഘോഷ പരിപാടികൾ ഒഴിവാക്കി

കാറളം : മാർച്ച് 13, 14 തിയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കാറളം പട്ടാണി സാഹിബ് ഔലിയ ആണ്ടുനേർച്ച ആഘോഷ പരിപാടികൾ ഒഴിവാക്കി 14-ാം തിയതി ചടങ്ങ് മാത്രമായി നടത്തുന്നതിന് തീരുമാനിച്ചതായി ജാറം ഭാരവാഹി പി.കെ. സുലൈമാൻ അറിയിച്ചു.

Top