കോവിഡ് 19: ജില്ലയിൽ 256 പേർ നിരീക്ഷണത്തിൽ

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 256 പേർ. ഇതിൽ 39 പേർ ആശുപത്രികളിലും 217 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയ നിന്നുളള 17 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടു പേർ ആശുപത്രി ഐസലോഷൻ വാർഡിലും മറ്റുളളവർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 4 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുതുതായി കൺട്രോൾ റൂം

പ്രേക്ഷകരുടെ ഉളളുലച്ച് കദീജയും വാസന്തിയും; നിറഞ്ഞ സദസ്സിൽ രണ്ടാമത് അന്തർദേശീയ ചലച്ചിത്രമേളയിൽ മലയാളചിത്രങ്ങൾ…

ഇരിങ്ങാലക്കുട : രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഉളളുലച്ച് കദീജയും വാസന്തിയും. നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണിയും റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയുമാണ് പ്രേക്ഷകർക്ക് പൊള്ളുന്ന അനുഭവമായി മാറിയത്. തീവ്രവാദ കുറ്റം ആരോപിക്കപ്പെടുന്ന യുവാവിന്റെ കുടുംബത്തിലെ യുവതിയായ കദീജയുടെ മാനസിക സംഘർഷങ്ങളുടെ കഥ പറഞ്ഞ ചിത്രം മതത്തിനും സമൂഹത്തിനും എതിരെയുള്ള ഖദീജയുടെ കലാപം കൂടിയാണ്. മാസ് മൂവീസിൽ നടന്ന ബിരിയാണിയുടെ സ്ക്രീനിംഗിന്

കെ.വി.രാമനാഥൻ മാഷുടെ കർമ്മകാണ്ഡം പുസ്തകചർച്ച നടത്തി

ഇരിങ്ങാലക്കുട : യുവകലാസാഹിതിയും മഹാത്മാ റീഡിംങ്ങ്റൂം ലൈബ്രറിയും സംയുക്തമായി ഇരിങ്ങാലക്കുടയുടെ അഭിമാനമായ സാഹിത്യകാരൻ കെ.വി.രാമനാഥൻ മാഷുടെ കർമ്മകാണ്ഡം പുസ്തകചർച്ച നടത്തി. ലൈബ്രറി അങ്കണത്തിൽ പ്രൗഡഗംഭീരമായ സദസ്സിൽ പുസ്തക ചർച്ചയും സംവാദവും നടന്നു. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മേഖലാ പ്രസിഡണ്ട് കൃഷ്ണാനന്ദ ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.രാജേഷ് തമ്പാൻ സ്വാഗതം പറഞ്ഞു. അഡ്വ. ആശാ ഉണ്ണിത്താൻ പുസ്തകം പരിചയപ്പെടുത്തി.അശോകൻ ചരുവിൽ മുഖ്യഥിതിയായിരുന്നു. പുസ്തക ചർച്ചയിൽ

വിശുദ്ധരാത്രികള്‍ ഇന്ന് രാത്രി 7 ന് ഇരിങ്ങാലക്കുട മാസ് മൂവീസില്‍

ഇരിങ്ങാലക്കുട : കോവിഡ് 19ന്‍റെ  സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചി അടച്ചിടുന്നതിന്‍റെ ഭാഗമായി രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ബുധനാഴ്ച പ്രദര്‍ശിപ്പിക്കാനിരുന്ന 'വിശുദ്ധരാത്രികള്‍ ' എന്ന മലയാള ചിത്രം ഇന്ന് ചൊവ്വാഴ്ച വൈകീട്ട് 7ന് മാസ്സ് മൂവീസില്‍ സ്‌ക്രീന്‍ ചെയ്യുന്നതാണെന്ന് അറിയിക്കുന്നു. ( ഇന്ന് വൈകീട്ട് 6.30ന് ഓര്‍മ്മ ഹാളില്‍ സ്‌ക്രീനിംഗ് ഉണ്ടായിരിക്കുന്നതല്ല) ഫെസ്റ്റിവലിന്‍റെ  ഭാഗമായി പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന മറ്റ് ചിത്രങ്ങള്‍ ഓര്‍മ്മ ഹാളില്‍ സര്‍ക്കാര്‍

കോവിഡ് 19 വൈറസ് : വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈ ടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ, എല്ലാ ജില്ലകളിലെയും സൈബർ സെല്ലുകൾ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും

Top