ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേള മൂന്നാം ദിവസത്തിലേക്ക് : തിങ്കളാഴ്ച ബിനിസ്‌റ്റോയ്‌, ഫോട്ടോ-പ്രേം, ബക്കറാവ്‌ സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഏറെ ശ്രദ്ധ നേടിയ മൂന്ന് ചിത്രങ്ങളാണ് രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി മാർച്ച് 9 തിങ്കളാഴ്ച സ്ക്രീൻ ചെയ്യുന്നത്. രാവിലെ 10ന് മാസ് മൂവീസിൽ അതാനു ഘോഷ് സംവിധാനം ചെയ്ത Binisutoy - Without Strings എന്ന ബംഗാളി സിനിമയാണ് പ്രദർശിപ്പിക്കുന്നത്. ഒരു റിയാലിറ്റി ഷോയുടെ ഓഡീഷനിൽ വച്ച് പരിചയപ്പെടുന്ന കാജലിനും ശ്രബോണിക്കുമിടയിൽ ഉടലെടുക്കുന്ന ബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമ 94 മിനിറ്റാണ്. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം

വനിതകളും അതിജീവനവും – ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്‍റെ ഭാഗമായി വനിതാ സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാർവ്വ ദേശീയ വനിതാദിനത്തിൽ ഇരിങ്ങാലക്കുട ടൌൺ ഹാൾ അങ്കണത്തില്‍ ഏപ്രിൽ 6 മുതൽ 13 വരെ നടക്കുന്ന ഇരിങ്ങാലക്കുട പുസ്തകോത്സവത്തിനോടനുബന്ധിച്ചു നടന്ന 'വനിതകളും അതിജീവനവും' എന്നെ പരിപാടി വനിതാകമ്മീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു.  ഇ.എസ് ബിജിമോൾ എം.എൽ.എ , ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു എന്നിവർ മുഖ്യാതിഥികാലായിരുന്നു. വനിതകളും അതിജീവനവും എന്നതായിരുന്നു സമ്മേളനത്തിന്‍റെ വിഷയം. സമ്മേളനത്തിൽ ഇരിങ്ങാലക്കുടയിലെയും പരിസരത്തെയും വിവിധ മേഖലകളിൽ

അന്തര്‍ദേശീയ ചലച്ചിത്രമേള : വനിതാദിനത്തില്‍ നിറഞ്ഞ സദസില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാദിനത്തില്‍ നിറഞ്ഞ സദസില്‍ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍. രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ബംഗാളി സംവിധായക അപര്‍ണ്ണസെന്നിന്‍റെ ' ഘരെ ബൈരെ ആജ്' ,സിങ്കപ്പൂര്‍ പ്രവാസിയും മലയാളിയുമായ ശില്‍പ്പകൃഷ്ണശുക്ല സംവിധാനം ചെയ്ത 'കഥ @8 ' എന്നീ ചിത്രങ്ങള്‍ ചലച്ചിത്രാസ്വാദകരുടെ കയ്യടി നേടി.രവീന്ദ്രനാഥ ടാഗോറിന്റെ 1926 ല്‍ ഇറങ്ങിയ വീടും ലോകവും എന്ന നോവലിന്റെ ആധുനിക ആവിഷ്‌കാരമായ ഘരെ ബൈരെ ത്രികോണ

മികച്ച കോളേജ് അധ്യാപകനുള്ള രണ്ടാമത് ഡോ. ജോസ് തെക്കൻ മെമ്മോറിയൽ അവാർഡ് ഡോ. ഇ. സന്ധ്യക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് തെക്കന്‍റെ  സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതൻ കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപികയായ ഡോ. ഇ. സന്ധ്യക്ക് സമ്മാനിക്കും. അധ്യാപന ഗവേഷണ രംഗത്തെ മികവും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നു ലഭിച്ച ഇരുപത്തിരണ്ട് നാമനിർദേശങ്ങളിൽ

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സ്ത്രീ ശക്തി ഉണരണം – ഡോ. ശ്രീലതാവർമ്മ

ഇരിങ്ങാലക്കുട : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സ്ത്രീ ശക്തി ഉണരണമെന്ന് ഡോ. ശ്രീലതാവർമ്മ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിതസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി നടത്തിയ വനിതാദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ആഘോഷ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ കലാസാഹിത്യ രംഗത്തെ മികച്ച വനിതകളെ പരിചയപ്പെടുത്തിയ ആദരപൂർവ്വം എന്ന സെക്ഷനും അന്ധവിശ്വാസവും അനാചാരങ്ങളും സ്ത്രീകളുടെ മേലുള്ള ചൂഷണങ്ങളും എന്ന വിഷയത്തിൽ രേണുരാമനാഥൻ നയിച്ച തുറച്ച ചർച്ചയും

Top