ഇരിങ്ങാലക്കുട : കനത്ത ചൂടിനെ അതിജീവിക്കാൻ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജില്ലയിൽ രണ്ടായിരം കേന്ദ്രങ്ങളിൽ 'കൊടും വേനലിൽ കുടിനീരുമായ് സ്നേഹമൊരു കുമ്പിൾ' എന്ന സന്ദേശം ഉയർത്തി ദാഹജല പന്തൽ സ്ഥാപിക്കും. ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ ജില്ലാ സെക്രട്ടറി പി.ബി.അനൂപ് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ഐ.വി. സജിത്ത്, ടി.വി. വിജീഷ്, വി.എച്ച്. വിജീഷ്, കെ.കെ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Day: March 5, 2020
അന്തർദേശീയ ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ്ബുക്കിലും
ഇരിങ്ങാലക്കുട : മാർച്ച് 7 മുതൽ 11 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടത്തുന്ന രണ്ടാമത് അന്തർദേശീയ ചലച്ചിത്രമേളയുടെ പൂർണ്ണ വിവരങ്ങൾ ഇനി ഫേസ് ബുക്കിലും. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇരിങ്ങാലക്കുട international film festival irinjalakuda എന്ന പേരിലുള്ള ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം മുകുന്ദപുരം തഹസിൽദാർ ഐ.ജി. മധുസൂദനൻ ക്യു.ആർ കോഡ് സ്കാൻ ചെയ്തു നിർവഹിച്ചു. താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽഫിലിം സൊസൈറ്റി