ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 6ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം മാർച്ച് 6 വെള്ളിയാഴ്ച ആഘോഷിക്കുന്നു. പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ശുദ്ധി കർമ്മങ്ങൾ ആരംഭിച്ചു. കലശാഭിഷേകങ്ങൾ ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പ്രതിഷ്ഠാദിന ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം ഊട്ടുപുരയിൽ പ്രസാദഊട്ട് വൈകിട്ട് ക്ഷേത്രനടയിൽ പഞ്ചാരിമേളവും ഉണ്ടായിരിക്കുന്നതാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

പരീക്ഷാക്കാലം ആഘോഷമാക്കാം; കുട്ടികളെ സമ്മർദത്തിൽ നിന്നും രക്ഷിക്കാൻ ജില്ലാ ഭരണകൂടം ഹെല്പ് ലൈൻ നമ്പറുകൾ അടക്കമുള്ള സേവനങ്ങൾ ഒരുക്കി

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദത്തിലേക്ക് വഴിമാറാനുള്ള സമയമാണ് പരീക്ഷാക്കാലം. മികച്ച മാർക്ക് നേടാനുള്ള ശ്രമത്തിൽ വിദ്യാർഥികളും മക്കൾക്ക് ആവശ്യത്തിന് മാർക്ക് കിട്ടുമോയെന്ന് ഭയന്ന് മാതാപിതാക്കളും സമ്മർദ്ദത്തിലാകും. പരീക്ഷാഭയമോ ആകാംക്ഷയോ മൂലം വിവിധ മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ടെൻഷൻ ഫ്രീയാക്കാൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ മാനസിക ബുദ്ധിമുട്ട് തോന്നുന്ന പക്ഷം കൗൺസലിങ്, ഡോക്ടർമാരുടെ സേവനം എന്നിവ ജില്ലാ ഭരണകൂടം നൽകും. ആരോഗ്യവകുപ്പ്, ജില്ലാ ശിശുസംരക്ഷണയൂണിറ്റ്, ഔവ്വർ റസ്‌പോൺസിബിലിറ്റി

കെ.വി. രാമനാഥൻ മാസ്റ്ററുടെ കർമ്മകാണ്ഡം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി ചർച്ച ശനിയാഴ്ച

ഇരിങ്ങാലക്കുട : ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കെ.വി. രാമനാഥൻ മാസ്റ്ററുടെ കർമ്മകാണ്ഡം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട യുവകലാസാഹിതിയും, മഹാത്മ ഗാന്ധി ലൈബ്രറി & റീഡിങ് റൂമും സംയുക്തമായി മാർച്ച് 7 ശനിയാഴ്ച 3 മണിക്ക് ലൈബ്രറി ഹാളിൽ ചർച്ച സംഘടിപ്പിക്കുന്നു. ചർച്ചയുടെ ഭാഗമായി എടക്കുളം എസ്.എൻ.ജി.എസ് യു.പി. സ്കൂളിലെ കുട്ടികളും ഒത്തുചേർന്നുള്ള "രാമനാഥൻമാഷും കുട്ട്യോളും" എന്ന

കോണത്തുകുന്ന് ഗവ. യു.പി. സ്‌കൂളിന് സർഗവിദ്യാലയം പുരസ്‌കാരം

കോണത്തുകുന്ന് : സമഗ്ര ശിക്ഷാ കേരളത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന സർഗവിദ്യാലയം പരിപാടിയിൽ കോണത്തുകുന്ന് ഗവ. യുപി സ്‌കൂളിന് ഒന്നാം സ്ഥാനം. വിദ്യാലയങ്ങളുടെ മികവ് ലക്ഷ്യമാക്കി ഓരോ വിദ്യാലയവും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് മികവിന്‍റെ കേന്ദ്രമാക്കി മാറ്റാൻ പ്രാദേശികമായി തയ്യാറാക്കിയ പദ്ധതികളാണ് സർഗ്ഗവിദ്യാലയം പ്രോജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ പ്രധാന ലക്ഷ്യം. ഇതിന്‍റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ചിന്തയിലൂടെ

ശ്രീ കൂടൽമാണിക്യം തിരുവുൽസവം: കൊട്ടിലാക്കൽ ‘സംഗമ സ്റ്റേജി’ലേക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് കൂടൽമാണിക്യം കൊട്ടിലാക്കൽ സംഗമ സ്റ്റേജിലേക്ക് കലാപരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു. ക്ലാസിക്കൽ, സെമി ക്ലാസിക്കൽ കഥാപ്രസംഗം ഗാനമേള മിമിക്രി നാടൻപാട്ട് ക്ഷേത്രകലകളും, ക്ഷേത്രേതരകലകളും, വിവിധ കലാപരിപാടികളും അവതരിപ്പിക്കുവാൻ മാർച്ച് 8-ാം തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതാനെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 7012235448

കത്തീഡ്രല്‍ ഇടവകയുടെ ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെന്‍റ് തോമസ് കത്തീഡ്രല്‍ ഇടവക ഭവനപദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്‍റു ആലപ്പാടന്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്‍റ് ബാബു നെയ്യന്‍ സ്വാഗതം ആശംസിച്ചു. കാനറബാങ്ക് മാനേജര്‍ ഹര്‍ഷന്‍ മുഖ്യപ്രഭാഷണം നടത്തി. സഹവികാരിമാരായ ഫാ. റീസ് വടാശ്ശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി

വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സും രേഖകളും ഉടമയ്ക്ക് തിരികെ നൽകി കമലൻ മാതൃകയായി

കല്ലേറ്റുംകര : തന്‍റെ വീടിന്‍റെ മുൻവശത്ത് റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സും, 15000 രൂപയും, പാസ്പോർട്ട്, ലൈസൻസ്, ആർ.സി. ബുക്ക് തുടങ്ങിയ രേഖകളും അടങ്ങിയ സഞ്ചിയിയും ഉടമയായ സുമേഷിന് തിരികെ നൽകി കുഴിക്കാട്ടുശ്ശേരി തൈവളപ്പിൽ കമലൻ മാതൃക കാണിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് കമലന് പുല്ലൂറ്റ് സ്വദേശിയായ സുമേഷിന്‍റെ സഞ്ചിയും രേഖകളും റോഡിൽനിന്നും കളഞ്ഞു കിട്ടിയത്. ഉടനെ അദ്ദേഹം സഞ്ചി ആളൂർ പോലീസ് സ്റ്റേഷൻ ഏൽപ്പിച്ചു. സഞ്ചിയിൽനിന്നും കിട്ടിയ

രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡ് പ്രകാശനം ചെയ്തു

രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡിന്‍റെ പ്രകാശനം ഇൻസൈഡ് - ഔട്ട്സൈഡ് ഹോം ഗ്യാലറി മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ മേനോൻ നിർവഹിച്ചു. പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രൻ ഗൈഡ് ഏറ്റുവാങ്ങി ഇരിങ്ങാലക്കുട: 15-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മാർച്ച് 7 മുതൽ 11 വരെ മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഗൈഡ് പ്രകാശനം ചെയ്തു.

വനിതകളും അതിജീവനവും – ഇരിങ്ങാലക്കുട പുസ്തകോത്സവത്തിന്‍റെ ഭാഗമായി ഞായറാഴ്ച വനിതാ സംഗമം

ഇരിങ്ങാലക്കുട : 'ഇരിങ്ങാലക്കുട പുസ്തകോത്സവ'ത്തിന്‍റെ ഭാഗമായി ലോക വനിതാ ദിനമായ മാർച്ച് 8 ന് വൈകീട്ട് 4:30 മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ വനിതാ സംഗമം സംഘടിപ്പിക്കുന്നു. വനിതകളും അതിജീവനവും എന്നതാണ് സമ്മേളനത്തിന്‍റെ വിഷയം. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൻ ജോസഫൈൻ എം.സി. പരിപാടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ഇരിങ്ങാലക്കുടയിലെയും പരിസരത്തെയുംവിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വനിതകൾ പങ്കെടുക്കും. വനിതകളുടെ കലാ സാംസ്കാരിക പരിപാടികളും പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്

അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും

ഇരിങ്ങാലക്കുട: മാര്‍ച്ച് 7 മുതല്‍ 11 വരെ മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ അണിചേരാന്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളും. എഞ്ചിനീയറിംഗ് പഠന മേഖലയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ പ്രധാന നാമങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഫിലിം ക്ലബ് വിദ്യാര്‍ഥികളാണ് അഞ്ചു നാള്‍ നീണ്ടുനില്ക്കുന്ന ചലച്ചിത്രമേളയുടെ ഭാഗമായി മാറുന്നത്. കോളേജിലെ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാല്യേക്കര

Top