ഇരിങ്ങാലക്കുട പുസ്തകോത്സവം : സാഹിത്യ- സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും നൽകുന്നതിനും വായനയുടെ സർഗ്ഗാത്മകശീലങ്ങളെ തിരികെ കൊണ്ടുവരുന്നതിനുമായി ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം പങ്കെടുക്കുന്ന 'ഇരിങ്ങാലക്കുട പുസ്തകോത്സവം 2020' -ന്‍റെ ഭാഗമായി മേഖലയിലെ എല്ലാ കലാ സാംസ്ക്കാരിക പ്രവർത്തകരുടേയും ഒത്തുചേരൽ സംഘം ഓഫീസിൽ നടന്നു. ടൗൺ ഹാളിനടുത്തുള്ള പഴയ മെട്രോ ഹോസ്പിറ്റൽ കെട്ടിടത്തിലെ സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട

മധുലാല്‍ വധം – സഹോദരനായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : കുടുംബസ്വത്ത് ഭാഗം വയ്ക്കുന്നതു സംബന്ധിച്ചുായ വഴക്കിനെ തുടര്‍ന്നുള്ള വിരോധത്താലും തറവാട്ടു വീടിനോടു ചേര്ന്നുള്ള കടയുടെ മുൻവശത്ത് ഇരുന്ന് പതിവായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള മുന്‍വൈരാഗ്യത്താലുംസഹോദരനെ ഉലക്ക കൊണ്ട് വയറ്റില്‍ കുത്തിയും തലക്ക് അടിച്ച് മാരകമായി പരിക്കേല്പിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് കൊട്ടുക്കല്‍ വീട്ടില്‍ മധുലാല്‍

മേപ്പാടത്ത് 15 വർഷക്കാലമായി തരിശായിരുന്നിടത്ത് കൃഷിയിറക്കിയതിന്‍റെ കൊയ്ത്തുത്സവം നടത്തി

കാറളം : ചെമ്മണ്ട കായൽ സംഘത്തിന്‍റെ പരിധിയിൽപ്പെട്ട മേപ്പാടത്ത് 15 വർഷക്കാലമായി തരിശായി കിടന്നിരുന്ന കൃഷിസ്ഥലം എലുവത്തിങ്കൽ ബിജു കൃഷിയിറക്കിയത്തിന്‍റെ കൊയ്ത്തുത്സവം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി മുരളീധരൻ മേനോൻ, കാറളം കൃഷി ഓഫീസർ കെ

തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സെല്ഫ് ഫിനാൻസിങ് കോളേജായ താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിൽയു ജി/ പി ജി തലങ്ങളിൽ താഴെ പറയുന്ന വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . ഇംഗ്ലീഷ് (literature), ഹിന്ദി,മലയാളം, കോമേഴ്‌സ് , കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഫിസിക്സ് , ഫുഡ് ടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, മൾട്ടിമീഡിയ, മാത്തമാറ്റിക്സ്. അപേക്ഷകർക്ക് യു.ജി.സി നിയമപ്രകാരമുള്ള യോഗ്യതയുണ്ടാകണം. അപേക്ഷകൾ തപാൽ

മുരിയാട് എ യു പി സ്കൂളിലെ വി ജെ ഉഷ ടീച്ചർക്ക് ഗുരുശ്രേഷ്ഠ പുരസ്‌കാരം

മുരിയാട്: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ഈ വർഷത്തെ ഗുരുശ്രേഷ്ഠ അവാർഡിനായി തിരഞ്ഞെടുത്തവരിൽ മുരിയാട് എ.യു.പി സ്കൂളിലെ ഉറുദു അധ്യാപിക വി ജെ ഉഷ ടീച്ചറും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി, ടി ടി ഐ, സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ പ്രഗൽഭരായ 17 അധ്യാപകർക്കാണ് അവാർഡ്. അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ 26 -ാം സംസഥാന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ചാലക്കുടി ചേനത്തുനാട്‌ സ്വദേശി

വേനലിൽ ആശ്വാസമായി ചാറ്റൽ മഴ

ഇരിങ്ങാലക്കുട : അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിൽ വേനൽ ചൂട് കഠിനമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചൊവാഴ്ച പുലർച്ചെ മുതൽ ഇരിങ്ങാലക്കുട മേഖലയിൽ പലയിടത്തും ലഭിച്ച ചെറിയ ചാറ്റൽ മഴ ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ  35 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയിരുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലത്തെ ഉയര്‍ന്ന താപനില സാധാരണ താപനിലയെക്കാള്‍ വർധിക്കാനാണ് സാധ്യത. ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്.

Top