മുകുന്ദപുരം താലൂക്കിൽ നിന്നും 8321 ടൺ നെല്ല് സംഭരിച്ചു

ഇരിങ്ങാലക്കുട : കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ രണ്ടാംഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 49.8 കോടി രൂപ മൂല്യമുള്ള 18444 ടൺ നെല്ല്. മുകുന്ദപുരം താലൂക്കിൽ നിന്നും 8321 ടൺ നെല്ല് സംഭരിച്ചു. ചാലക്കുടി 5409, കൊടുങ്ങല്ലൂർ 675, ചാവക്കാട് 1536, തൃശൂർ-2056 എന്നിങ്ങനെയാണ് മറ്റു താലൂക്കിൽ സംഭരിച്ച നെല്ലിന്റെ അളവ്. തലപ്പിള്ളി താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ

മുപ്പതാമത് നവരസസാധന ശില്‍പ്പശാല അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ക്ക് സമർപ്പിച്ച് ആരംഭിച്ചു

30-ാമത് നവരസസാധന ശില്‍പ്പശാല അമ്മന്നൂര്‍ ചാച്ചു ചാക്യാരുടെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിച്ചുകൊണ്ട് നര്‍ത്തകരായ ഷിജിത് നമ്പ്യാരും പാര്‍വ്വതി മേനോനും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു ഇരിങ്ങാലക്കുട : കൂടിയാട്ടം കുലപതി അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ക്ക് (1881 - 1967) സമർപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടനകൈരളിയില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നീണ്ടുനിൽക്കുന്ന 30-ാമത് നവരസസാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തക ദമ്പതികളായ ഷിജിത് നമ്പ്യാരും പാര്‍വ്വതി മേനോനും സംയുക്തമായി

എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിൽ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാൻ നേരിട്ട് ഹാജരാകണം

എംപ്ലോയ്‌മെന്‍റ് എക്‌സചേഞ്ചിൽ റദ്ദായ രജിസ്‌ട്രേഷൻ പുതുക്കാൻ 1/12/2019 മുതൽ 31/01/2020 വരെ അപേക്ഷ നൽകിയവരിൽ ഇതുവരെ ഹാജരാകാത്ത ഉദ്യോഗാർത്ഥികൾ അതത് എംപ്ലോയ്‌മെന്റ് ഓഫീസിൽ എല്ലാ അസ്സൽ രേഖകളും സഹിതം മാർച്ച് 13 നകം നേരിട്ട് ഹാജരാകണം. അല്ലാത്തപക്ഷം രജിസ്‌ട്രേഷൻ അസാധുവാകുന്നതായിരിക്കുമെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടർ അറിയിച്ചു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ഉത്സവഎഴുന്നള്ളിപ്പ് ഇനി കർശന നിയന്ത്രണങ്ങളോടെ മാത്രം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന നിയന്ത്രങ്ങളോടെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിൽ തീരുമാനം. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മാത്രമാണ് ആനയെ ഉത്സവത്തിനായി എഴുന്നള്ളിക്കാൻ കഴിയൂ. രണ്ടു ദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ട് പോകാൻ അനുമതിയുള്ളൂ. എന്നാൽ തൃശൂർ പൂരത്തിന് തീരുമാനം ബാധകമല്ലെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. രാമചന്ദ്രന്റെ വലത്തെ പിൻ കാലിലെ മുറിവും കൂടി പരിഗണിച്ചാണ് നടപടി.

കോടികള്‍ ചെലവാക്കി പരസ്യങ്ങളിറക്കുന്ന സര്‍ക്കാരിന്‍റെ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളി – കേരള യുവജനപക്ഷം

ഇരിങ്ങാലക്കുട : പരസ്യങ്ങള്‍ക്കുവേണ്ടി ഖജനാവില്‍ നിന്നും കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നുവെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷൈജോ ഹസ്സന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വര്‍ദ്ധനവിനെതിരേയും, വിലക്കയറ്റത്തിനെതിരേയും, കേരള ജനപക്ഷം സെക്കുലര്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊണ്ട് പാവപ്പെട്ട ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടുള്ള സര്‍ക്കാരിന്‍റെ ഈ ധൂര്‍ത്ത് നടക്കുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ഇരിങ്ങാലക്കുടയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇരിങ്ങാലക്കുട : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സർവീസ് സഹകരണ ബാങ്കിന്റെയും, എറണാകുളം അമൃത ആശുപത്രിയുടെയും, ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലിയുടെയും, പുത്തൻചിറ സി.എച്ച്.സി യുടെയും സഹകരണത്തിൽ തൃശൂർ റൂറൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് മാർച്ച് മൂന്നാം തീയതി രാവിലെ 9 മണി മുതൽ കാട്ടുങ്ങച്ചിറ പി.ടി.ആർ മഹൽ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാർ ഐ.പി.എസ്. ഉദ്ഘാടനം

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു, ഇ എ അമൽ പ്രസിഡന്റ്, വിഷ്ണു പ്രഭാകരൻ സെക്രട്ടറി

ഇരിങ്ങാലക്കുട : മൂന്ന് ദിവസമായി നടന്ന എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വി. പി ശരത് പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിഷ്ണു പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ജാസർ ഇക്ബാൽ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ് ധീരജ്, റെജില ജയൻ, കെ.എസ്. ഷിബിൻ, പി.കെ. ജിഷ്ണു , നിജു വാസു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ആയി

യമഹ ഫാസിനോ സ്കൂട്ടറുകളിൽ നിന്നും സ്ഥിരമായി പണവും ബാഗും മോഷ്ടിക്കുന്നയാൾ പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ട്രഷറി പരിസരത്തു എത്തുന്ന യമഹ ഫാസിനോ സ്കൂട്ടറുകളിൽ നിന്നും സ്ഥിരമായി പണവും ബാഗും മോഷണം നടത്തുന്ന എടവനക്കാട് ചിരട്ടപുരക്കൽ ജയകുമാറിനെ (41) പോലീസ് പിടികൂടി. കുറച്ചു നാളുകളായി ഇവിടെ മോഷണങ്ങൾ പതിവായിരുന്നു. ഇത്തരം വാഹനത്തിൻ്റെ സീറ്റ് എളുപ്പത്തിൽ തുറക്കാമെന്നാണ് ഇയാൾ പറയുന്നത്. എല്ലാ മാസവും ഒന്നു മുതൽ അഞ്ചു വരെ തിയ്യതികളിൽ യമഹ ഫാസിനോ വണ്ടികളിൽ നിന്നാണ് മോഷണം എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം, പ്രതിക്കായി വലവിരിക്കുകയായിരുന്നു. കോൺട്രാക്ടർ

Top