ശുദ്ധജല വിതരണ ശൃംഖലയുടേയും, ഉന്നതതല ജലസംഭരണിയുടേയും ഉദ്ഘാടനം നിർവഹിച്ചു

പൂമംഗലം : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂമംഗലം ഗ്രാമപഞ്ചായത്തിലെ ശുദ്ധജല വിതരണ ശൃംഖലയുടേയും, ഉന്നതതല ജലസംഭരണിയുടേയും ഉദ്ഘാടനം വടക്കുംകര ഗവണ്മെന്റ് യു പി സ്കൂളിൽ വച്ച് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. പദ്ധതിയുടെ ആകെ ചിലവ് 31.168 കോടി രൂപയാണ്. പ്രൊഫ. കെ യു അരുണൻ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. കാട്ടൂർ, പടിയൂർ, പൂമംഗലം പഞ്ചായത്തുകൾക്ക് വേണ്ടി നബാർഡിന്റെയും സംസ്‌ഥാന പദ്ധതി ഫണ്ടും, എം എൽ എ ഫണ്ടും

ഓൺലൈൻ കവിത രചനാമത്സരം

ഇരിങ്ങാലക്കുട : വി. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സ്വര്‍ഗ്ഗപ്രവേശനത്തിന്‍റെ ശതോത്തര സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ ഇരിങ്ങാലക്കുട സി.എം.സി ഉദയപ്രോവിന്‍സ് ഓണ്‍ലൈന്‍ കവിത രചനാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാനതിയ്യതി മാര്‍ച്ച് 31. വിജയികളുടെ പേരു വിവരം ഉദയസോഷ്യല്‍ മീഡിയ വഴി പരസ്യപെടുത്തും. ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കുന്നതാണ്. ജാതിമത പ്രായഭേദമന്യെ എല്ലാവര്‍ക്കും പങ്കെടുക്കാം. രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുന്നത്. 35 വയസ്സിന് താഴെയുള്ളവര്‍, 35 വയസ്സിനു മുകളിലുള്ളവര്‍ എന്നതാണ് ഗ്രൂപ്പുകൾ ഉള്‍പ്പെടുക. കവിതകള്‍

ക്രൈസ്റ്റില്‍നിന്ന് വിരമിക്കുന്ന സെബാസ്റ്റ്യന്‍ മാഷിന് ആദരമായി വെബ്സൈറ്റ് ഒരുക്കി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജില്‍ 29 കൊല്ലത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപക ജീവിതത്തിന് വിരാമമിട്ടുകൊണ്ട് മലയാളവിഭാഗം അദ്ധ്യക്ഷനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സെനറ്റ് അംഗവുമായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് ക്രൈസ്റ്റ് കോളേജിനോട് വിടപറയുന്നു. 1991 ല്‍ മങ്ങാടിക്കുന്നില്‍ എത്തിയ കാലം ഒപ്പംനിന്ന പ്രിയ അദ്ധ്യാപകന്‍റെ വേറിട്ട സംഭാവനകള്‍ ലോകത്തെ അറിയിക്കാന്‍ ഉതകുന്ന ഒരു വെബ്സൈറ്റിന്‍റെ പണിപ്പുരയിലാണ് അദ്ദേഹത്തിന്‍റെ ലോകമെമ്പാടുമുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. കോളേജിനകത്തും പുറത്തും സെബാസ്റ്റ്യന്‍ മാഷ് വളര്‍ത്തിയെടുത്ത വിപുലമായ സൗഹൃദങ്ങള്‍ പലപ്പോഴും

പിങ്ക് പട്രോൾ വനിതാ പോലീസിനെ അക്രമിക്കാൻ ശ്രമിച്ചയാളെ പിടികൂടി

ഇരിങ്ങാലക്കുട : പിങ്ക് പട്രോൾ വനിതാ പോലീസിനെ ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ വച്ച് അക്രമിക്കാൻ ശ്രമിച്ച ചേലൂർ വടശ്ശേരി അഭിഷിനെ (36) ഇരിങ്ങാലക്കുട എസ്.ഐ. അനൂപ് പി ജിയും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ വച്ച് ഇയാൾ വിദ്ധാർത്ഥിനികളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് കണ്ട മറ്റു വിദ്ധാർത്ഥികൾ , ആ സമയം ബസ്സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസിനെ വിവരം

അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്നും മുരിയാട് പറമ്പിന് തീ പിടിച്ചു

മുരിയാട് : റോഡരികിൽ നിന്നും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്നിന്നും തീ പടർന്ന് പാറേക്കാട്ടുകര തീതായി ബ്രിട്ടോവിൻ്റെ പറമ്പിന് തീ പിടിച്ചു. തീ പടരുന്നത് കണ്ട നാട്ടുകാരനായ മനോഹരൻ അറിയിച്ചതിനെത്തുടർന്ന് ഇരിങ്ങാലക്കുട അഗ്നി രക്ഷാ സേനാംഗങ്ങൾ വേഗത്തിൽ സ്ഥലത്ത് എത്തി തീ അണക്കുകയും ചെയ്തതുമൂലം വലിയ നാശനഷ്തങ്ങൾ ഒഴിവായി. ഞായറാഴ്ച രാവിലെ 11:40 നായിരുന്നു സംഭവം. സ്റ്റേഷൻ ഓഫീസർ പി. വെങ്കിട്ടരാമൻറയും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഇ.സി. നന്ദകുമാറിൻ്റെയും നേതൃത്യത്തിൽ

ഇരിങ്ങാലക്കുട നഗരസഭയിൽ ഇനി 42 വാർഡുകൾ, ജനറൽ വാർഡുകളിൽ കുറവ്

ഇരിങ്ങാലക്കുട : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിൽ പുതുതായി ഒരു വാർഡ് അധികം കൂട്ടിച്ചേർത്തു 42 വാർഡുകളിലേക്ക് കൗൺസിലർ തിരഞ്ഞെടുപ്പ് നടത്തും. 15 ജനറൽ വാർഡുകൾ, 21 വനിതാ സംവരണ വാർഡുകൾ, 4 പട്ടികജാതി സംവരണ വാർഡുകൾ, 2 വനിതാ പട്ടികജാതി സംവരണ വാർഡുകൾ എന്നിവയുമുണ്ടാകും. കഴിഞ്ഞ തവണ 18 ജനറൽ വാർഡുകൾ, 18 വനിതാ സംവരണ വാർഡുകൾ, 2 പട്ടികജാതി സംവരണ വാർഡുകൾ, 3 വനിതാ പട്ടികജാതി

ഇരിങ്ങാലക്കുട പുസ്തകോത്സവം : സാഹിത്യ- സാംസ്കാരിക പ്രവർത്തകരുടെ ഒത്തുചേരൽ ഞായറാഴ്ച 4:30 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും നൽകുന്നതിനും വായനയുടെ സർഗ്ഗാത്മകശീലങ്ങളെ തിരികെ കൊണ്ടുവരുന്നതിനുമായി ഏപ്രിൽ 6 മുതൽ 13 വരെ ടൗൺ ഹാളിൽ നടക്കുന്ന കേരളത്തിലെ മുൻനിര പ്രസാധകരെല്ലാം പങ്കെടുക്കുന്ന 'ഇരിങ്ങാലക്കുട പുസ്തകോത്സവം 2020' -ന്‍റെ ഭാഗമായി മേഖലയിലെ എല്ലാ കലാ സാംസ്ക്കാരിക പ്രവർത്തകരുടേയും ഒരു യോഗം ടൗൺ ഹാളിനടുത്തുള്ള പഴയ മെട്രോ ഹോസ്പിറ്റൽ കെട്ടിടത്തിലെ സ്വാഗത സംഘം ഓഫീസിൽ മാർച്ച് 1 ഞായറാഴ്ച ഉച്ചതിരിഞ്ഞ്

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വികസന സമിതി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച മാർച്ച് 4 ബുനാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിന്‍റെ ചേമ്പറിൽ നടത്തപ്പെടുന്നു. വിദ്യാഭ്യാസ യോഗ്യത ഡി ഫാം മിനിമം ക്വാളിഫിക്കേഷൻ, പ്രവൃത്തിപരിചയവും സർക്കാർ രജിസ്‌ട്രേഷനും നിർബന്ധം.

Top