മൺമറഞ്ഞ കഥാപാത്രങ്ങളെ തേടി കഥകൾ എത്തി

ഖാദർ പട്ടേപ്പാടത്തിന്‍റെ 'ഇടവഴികൾ' ബക്കർ മേത്തല കഥാപാത്രമായ വള്ളിയമ്മൂമ്മയുടെ ഇളം തലമുറക്കരായ ലക്ഷ്മി, ഗോപിക എന്നിവർക്ക് നല്കി പുസ്തകപ്രകാശനം നിർവ്വഹിക്കുന്നു പട്ടേപ്പാടം : മൺമറഞ്ഞ കഥാപാത്രങ്ങളെത്തേടി കഥകൾ എത്തിയ അനുഭവമായി ഒരു പുസ്തക പ്രകാശനം. ഖാദർ പട്ടേപ്പാടം എഴുതിയ ഇടവഴികൾ എന്ന കഥാ സമാഹാരത്തിന്‍റെ രണ്ടാം പതിപ്പിന്‍റെ   പ്രകാശനമാണ് കഥാപാത്രങ്ങളായ വള്ളിയുമ്മയും എച്ചുമു അമ്മാമ്മയും വേലുഅച്ഛാച്ഛനും അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ടു പറമ്പിലെ മരത്തണലിൽ നടത്തിയത്. പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറി

സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരം മികച്ച കോളേജിനുള്ള അവാര്‍ഡ് സഹൃദയക്ക്

കല്ലേറ്റുംകര : സൃഷ്ടി ദേശീയ പ്രൊജക്ട് മത്സരത്തില്‍ മികച്ച കോളേജിനുള്ള അവാര്‍ഡ് സഹൃദയ എന്‍ജിനീയറിംഗ് കോളേജിന് ലഭിച്ചു. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, നാഷണല്‍ ഇന്‍സ്ട്രമെന്റ്, മാത്ത്വര്‍ക്ക്സ്, ആന്‍സിസ് തുടങ്ങിയ കമ്പനികളുടെ നേതൃത്വത്തിൽ കോട്ടയം സെന്റ്. ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലാണ് സൃഷ്ടി 2020 പ്രൊജക്ട് മത്സരം നടത്തിയത്. സഹൃദയ കോളേജിന്‍റെ പ്രൊജക്ട് ഓറിയന്റഡ് ലേണിംഗ് പദ്ധതിയുടെ ഭാഗമായി മികച്ച പ്രൊജക്ടുകള്‍ തയ്യാറാക്കിയതിന്‍റെ അംഗീകാരമായാണ് മികച്ച കോളേജിനുള്ള അവാര്‍ഡ് ലഭിച്ചത്. ഭാരതത്തിലെ 13

എടതിരിഞ്ഞി – വളവനങ്ങാടി റോഡിൽ ബി.എം & ബി.സി നിലവാരത്തിൽ ടാറിങ്, 25 മുതൽ ഗതാഗത നിയന്ത്രണം

എടതിരിഞ്ഞി : എടതിരിഞ്ഞി - വളവനങ്ങാടി റോഡിൽ തവളക്കുളം മുതൽ വളവനങ്ങാടി വരെയുള്ള പൊതുമരാമത്ത് വകുപ്പ് റോഡിൽ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിപ്പിക്കുന്ന പ്രവർത്തികൾ ഫെബ്രുവരി 25 മുതൽ മുതൽ ആരംഭിക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾ പായമ്മൽ അമ്പലം വഴി അരിപ്പാലം ജംഗ്ഷനിലൂടെ പോകണമെന്ന് കൊടുങ്ങല്ലൂർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് സെക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനീയർ അറിയിക്കുന്നു.

Top