ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പരിചിന്തന ദിനത്തോടനുബന്ധിച്ച എം.സി.പോൾ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പരിചിന്തന ദിനത്തോടനുബന്ധിച്ച് നടന്ന എം.സി. പോൾ അനസ്മരണവും ഛായാചിത്ര അനാച്ഛാദനവും കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. 1972 മുതൽ 2018 വരെ സ്കൗട്സ് & ഗൈഡ്സിൻ്റെ തൃശൂർ ജില്ലാ പ്രസിഡന്റും, 7 വർഷകാലം സംസ്ഥാന വൈസ് പ്രെസിഡന്റുമായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് സ്റ്റേറ്റ് കമ്മീഷണർ പ്രൊഫ. ഇ.യു. രാജൻ

ബൈക്ക് അപകടത്തിൽ മരിച്ച ഗോപികയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്കാൻ ഉത്തരവ്

ഇരിങ്ങാലക്കുട : സുഹൃത്തിന്‍റെ ബൈക്കിൽ യാത്ര ചെയ്യവേ വല്ലക്കുന്നിൽ വെച്ച് കോളേജ് ബസ്സിനടിയിൽപെട്ടു മരണമടഞ്ഞ കാട്ടൂർ വടക്കുംമുറി ഗോപിയുടെ മകൾ ഗോപികയുടെ (19) അവകാശികൾക്ക്‌ നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്കാൻ ഇൻഷുറൻസ് കമ്പനിയോട് ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബുണൽ ജഡ്ജ് കെ.എസ് രാജീവ് ഉത്തരവിട്ടു. 2017 മാർച്ച് 30ന് വല്ലക്കുന്ന് എൻ.ഐ.പി.എം.ആർ-ന്‍റെ  മുമ്പിൽ നടന്ന അപകടത്തെ തുടർന്ന് ഗോപിക മരണമടഞ്ഞ കേസിൽ മാതാപിതാക്കളായ ഗോപിയും അജിതയും സഹോദരൻ

ആറാട്ടോടെ ശ്രീ ശിവകുമാരേശ്വര തിരുവുത്സവം സമാപിച്ചു

എടതിരിഞ്ഞി : വടക്കും മുറി കോതറ ആറാട്ടുകടവിൽ നടന്ന ആറാട്ടോടെ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്രയുടെ നേതൃത്വത്തിൽ ആണ് ആറാട്ട് ചടങ്ങ് നടന്നത്. ആറാട്ടിനോടനുബന്ധിച്ച് പുലർച്ചെ എഴുന്നള്ളിപ്പും ആറാട്ടും ആറാട്ടിന് ശേഷം വൈകീട്ട് ദേവനും പരിവാരങ്ങളും വാദ്യമേളങ്ങളോടെ ചെട്ടിയാൽ പോസ്റ്റോഫീസ് ജംഗ്ഷൻ വഴി ക്ഷേത്രസന്നിധിയിൽ എത്തി പ്രദക്ഷിണശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികൾ സമാപിച്ചു. ആറാട്ട് കഴിഞ്ഞ്

അറിവ് നുകർന്ന് പഠനോത്സവം

എടതിരിഞ്ഞി : എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.എസ് സുധൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷനായി. അമച്വർ നാടകരംഗത്ത് 20 വർഷത്തെ അഭിനയ പാരമ്പര്യവും ചലച്ചിത്രരംഗത്തെ ശ്രദ്ധേയമായ അഭിനയ പാടവവുമുള്ള ഷാജു കെ.സി മുഖ്യാതിഥിയായി. ഹെഡ് മാസ്റ്റർ പി.ജി. സാജൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അറിവിനെ കൗതുകങ്ങളിലും വിനോദങ്ങളിലും ഒളിപ്പിച്ചു കുട്ടികൾ അറിവുത്സവത്തെ രസകരമാക്കി. കൈരളിയെ കനകച്ചിലങ്കയണിയിച്ച കാവ്യഗന്ധർവൻ ചങ്ങമ്പുഴയുടെ

ബീച്ച്‌ ഹാക്കത്തൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ദക്ഷിണേന്ത്യയിലെ ഏക ബീച്ച്‌ ഹാക്കത്തണിന്‍റെ രണ്ടാം സീസൺ, "ബീച്ച് ഹാക്ക് -2 " അഴീക്കോട് മുനക്കൽ ബീച്ചിൽ നടന്നു. കേരളം, തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി പതിനെട്ടോളം ടീമുകൾ പങ്കെടുത്തു. സമാപന സമ്മേളനം കയ്പമംഗലം എം.എൽ.എ ഇ. ടീ.

ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ പത്ര ശേഖരണ ഉദ്ഘാടനം ഇന്നസെന്റ് നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നതിന്‍റെ  ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും മുൻ എം.പി.യുമായ ടി.വി. ഇന്നസെന്‍റ്  നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ പത്രം ഏറ്റുവാങ്ങി. ബ്ലോക്ക് സെക്രട്ടറി വി.എ. അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ട്രഷറർ ഐ.വി. സജിത്ത്, വൈസ് പ്രസിഡണ്ട് പി.എം. സനീഷ്,

Top