രണ്ടാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ്സുകളുടെ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : സാംസ്‌കാരിക നഗരം എന്ന വിശേഷണം ഉണ്ടെങ്കിലും പൊതുവിഷയങ്ങളോടുള്ള പ്രതികരണത്തിന്‍റെ കാര്യത്തില്‍ കൊടുങ്ങല്ലൂരിനെ അപേക്ഷിച്ച് ഇരിങ്ങാലക്കുട പട്ടണം പുറകിലാണെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു.  മാര്‍ച്ച് 7 മുതല്‍ 11 വരെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ വൈസ് പ്രസിഡണ്ട് ഹസ്സന്‍ കോയ പാസ്സ് എറ്റുവാങ്ങി. ഫിലിം

നഗരസഭാ 26-ാം വാർഡ് കൗൺസിലർ അമ്പിളിയുടെ ഭർത്താവ് ജയൻ സ്കൂട്ടർ അപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 26-ാം വാർഡ് കൗൺസിലർ അമ്പിളിയുടെ ഭർത്താവ്  ജയൻ (50 ) സ്കൂട്ടർ അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച രാത്രി കണ്ടേശ്വരത്തുനിന്നും സ്കൂട്ടറിൽ പോകുകയായിരുന്ന ജയനെ എതിർവശത്തുനിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി .സി ബസ് ഇടിക്കുകയായിരുന്നു. കരിങ്കൽ തൊഴിലാളിയായിരുന്നു ജയൻ. രണ്ടു മക്കൾ , ജസ്‌ന, ദുർഗ. വാനപ്രസ്ഥാശ്രമത്തിനു മുൻവശത്ത് വച്ചായിരുന്നു അപകടം. മൃതദേഹം ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ. 

വർണാഭമായി എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങൾ വർണാഭമായി. ശിവരാത്രി ദിനത്തിലെ തിരുവുത്സവദിനത്തിൽ പുലർച്ചെ നിർമ്മാല്യദർശനം, മഹാഗണപതിഹോമം, പഞ്ചവിംശന്തി കലശാഭിഷേകം, അഭിഷേകങ്ങൾ, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം രാവിലെ ഏഴുന്നള്ളിപ്പ് നടന്നു. തുടർന്ന് അഭിഷേകങ്ങൾ, പറ വഴിപാടുകൾ, അതിനു ശേഷം കാവടിവരവ്, വൈകീട് കൂട്ടിയെഴുന്നള്ളിപൊടെയുള്ള കാഴ്ചശീവേലി നടന്നു. ദീപാരാധന, അത്താഴപൂജ രാത്രി 12:15 മുതൽ കാവടിവരവ് (ഭസ്മക്കാവടി) എന്നിവ ഉണ്ടായിരിക്കും. ശിവരാത്രി ബലിതർപ്പണം 22

ഇത്തവണ ഇരിങ്ങാലക്കുട ഡിപ്പോയിൽനിന്നും 16 ശിവരാത്രി സ്പെഷ്യൽ കെ.എസ്.ആർ.ടി.സി സർവീസുകൾ

ഇരിങ്ങാലക്കുട : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരിങ്ങാലക്കുട ഡിപ്പോയിൽനിന്നും 16 ശിവരാത്രി സ്പെഷ്യൽ കെ.എസ്.ആർ.ടി സി ബസ്സുകൾ ആലുവ മണപ്പുറത്തേക്ക് സർവീസുകൾ നടത്തുന്നു. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ രാത്രിയും പുലർച്ചെയും കൃത്യമായ ഇടവേളകളിലാണ് ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഫാസ്റ്റ് പാസഞ്ചർ ബസ്സുകൾക്ക് 60 രൂപയും, ഓർഡിനറി സർവീസിന് 53 രൂപയുമാണ് ഇരിങ്ങാലക്കുടയിൽനിന്നുമുള്ള ചാർജ്. മറ്റു ഡിപ്പോകളിലെ ബസ്സുകൾ വരുത്തിയാണ് ഇരിങ്ങാലക്കുടയിൽ നിന്നും ഇത്തവണ കൂടുതൽ സ്പെഷ്യൽ

പുസ്തക പ്രകാശനം ഞായറാഴ്ച

ഇരിങ്ങാലക്കുട : രാധാകൃഷ്ണൻ വെട്ടത്ത് എഴുതി സംഗമസാഹിതി പ്രസിദ്ധീകരിച്ച 'മായാവിനോദം', വി ആർ ദേവ്യാനി രചിച്ച സൈകതം ബുക്സ് പ്രസിദ്ധീകരിച്ച 'പുരാണകഥകൾ' എന്നീ കഥാപുസ്തകങ്ങൾ ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ 23-ാം  തീയതി ഞായറാഴ്ച 3 മണിക്ക് ഇരിങ്ങാലക്കുട എസ് ഹാളിൽ വെച്ച് പ്രകാശനം ചെയ്യുന്നു. കവിയും തിരക്കഥാകൃത്തുമായ പി എൻ ഗോപീകൃഷ്ണനാണ് പുസ്തക പ്രകാശന കർമ്മം നിർവഹിക്കുന്നത്. ജോജി ചന്ദ്രശേഖരൻ കാട്ടൂർ രാമചന്ദ്രൻ എന്നിവർ പുസ്തകങ്ങൾ സ്വീകരിക്കും.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എച്ച്.ഡി.പി സമാജം 32 നിരീക്ഷണ ക്യാമറകൾ സ്ഥിരമായി സ്ഥാപിച്ചു

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ വെള്ളിയാഴ്ച നടക്കുന്ന തിരുവുത്സവത്തിന്‍റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലും സ്ക്കൂൾ കോമ്പൗണ്ട് പരിസരത്തും 32 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥിരമായി സ്ഥാപിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസു് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുധൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഡി.പി സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ സ്വാഗതവും ഗിരിമാടത്തിങ്കൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ സമാജം ഭാരവാഹികളും ഭക്തജനങ്ങളും

കരൂപ്പടന്ന സ്‌കൂൾ കെട്ടിട സമുച്ചയം ഉദ്ഘാടനം ഞായറാഴ്ച

കരൂപ്പടന്ന : അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയം 23ന്. രാവിലെ 10 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കും. കേരള സർക്കാരിന്‍റെ നവകേരള മിഷന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ   ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്‌കൂളിനെയാണ് സ്ഥലം എം.എൽ.എ വി.ആർ.സുനിൽ കുമാർ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായാണ് പുതിയ

കുടിവെള്ള വിതരണത്തിന് മാനദണ്ഡം നിശ്ചയിച്ചു

അറിയിപ്പ് : കുടിവെള്ള വിതരണത്തിന് ജില്ലാ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷ്ണർ മാനദണ്ഡം നിശ്ചയിച്ചു. കുടിവെള്ള വിതരണവും ഉപയോഗവുമായി സംബന്ധിച്ച് കച്ചവടക്കാരും ഉപഭോക്താക്കളും പാലിക്കേണ്ട വിവരങ്ങളാണ് ഇതിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ ഭക്ഷ്യസുരക്ഷാ 2011 പ്രകാരം എഫ് ബി ഒ ലൈസൻസുകൾ എടുക്കുകയും വിതരണത്തിനായി ഏതെങ്കിലും വ്യക്തി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ രജിസ്ട്രേഷൻ നമ്പർ ലൈസൻസിൽ കൃത്യമായി രേഖപ്പെരുത്തുകയും വേണം. കുടിവെള്ളം, നിർമ്മാണത്തിനും മറ്റ്

Top