അവിട്ടത്തൂർ വീണ്ടും അപകട മേഖലയാകുന്നു, വ്യാഴാഴ്ച രാത്രിയിലും അപകടം

അവിട്ടത്തൂർ : അവിട്ടത്തൂർ എൽ.ബി.എസ്.എം സ്കൂളിന് സമീപമുള്ള കയറ്റത്തിൽ ഇന്നോവ ക്രിസ്റ്റ കാറും ടാറ്റ ഗ്രാന്റും കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ നിസാര പരിക്കേറ്റവരെ ആശൂപത്രിയിലാക്കി, എന്നാൽ ഇരു വാഹനങ്ങളും തകർന്നു. കയറ്റം കയറി വരുകയായിരുന്നു ഇന്നോവ നിയന്ത്രണംവിട്ട് സമീപത്തെ തിണ്ടിൽ ഇടുകയും തുടർന്ന് എതിർദിശയിൽ നിന്നും വരുകയായിരുന്നു വാഹനത്തിൽ ഇടിച്ചുകയറുകയുമാണുണ്ടായത്. റോഡിന്‍റെ ഗുണനിലവാരം ഉയർത്തിയതിനു ശേഷം ഈ മേഖലയിൽ അപകടങ്ങൾ സ്ഥിരമാണ് .

എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂൾ വാർഷിക ആഘോഷങ്ങൾ കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. നാടൻപാട്ട് രചയിതാവ് കലാഭവൻ മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു.  വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല ബാബു വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. സ്കൂൾ മാനേജർ കെ.വി. ജിനരാജദാസൻ സ്കൂളിലെ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക്

രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം 21ന് ഓര്‍മ്മ ഹാളില്‍

ഇരിങ്ങാലക്കുട : പതിനഞ്ചാമത് തൃശൂർ അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം ഫെബ്രുവരി 21 വൈകീട്ട് അഞ്ചിന് ഓര്‍മ്മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ്കുമാര്‍ നിര്‍വഹിക്കും. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റിയുടെയും ഫിലിം ഫെസ്റ്റിവലിന്റെയും ലോഗോകളുടെ പ്രകാശനം നടനകൈരളി ഡയറക്ടര്‍ വേണുജി നിര്‍വഹിക്കും.

വർണപ്പൊലിമയിൽ സെന്‍റ് ജോസഫ്‌സ് കോളേജിന്‍റെ 56-ാമത് കോളേജ് ഡേ

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്‌സ് കോളേജിന്‍റെ 56-ാമത് കോളേജ് ഡേ പ്രൗഢഗംഭീരമായി ആഘോഷിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. സി ഇസബെല്ലിനും ബോട്ടണി വിഭാഗം മേധാവി ഡോ. മീന തോമസ് ഇരിമ്പനുമുള്ള ആദരവ് മുഖ്യ ആകർഷണമായ ചടങ്ങിൽ കോട്ടയം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് മുഖ്യാതിഥി ആയിരുന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി സുപ്പീരിയർ ജനറൽ റവ. മദർ ഉദയ

അടുപ്പ് കൂട്ടി സമരം നടത്തി

വെള്ളാങ്ങല്ലൂര്‍ : പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ്സ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്ത്കുന്നില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മല്ലിക ആനന്ദന്‍ അദ്ധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് റസിയ അബു

മുരിയാട് എ യു പി സ്കൂളിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് വിളംബര ജാഥയോടെ തുടക്കമായി

മുരിയാട് : മുരിയാട് പ്രദേശത്തെ നിരവധി തലമുറകൾക്ക് ആദ്യാക്ഷരത്തിൻ്റെ മാധുര്യം പകർന്നുനൽകി കൊണ്ടിരിക്കുന്ന മുരിയാട് എ യു പി സ്കൂളിന്‍റെ ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് വിളംബര ജാഥയോടെ തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക എം ബി സുബി ടീച്ചർ വിളംബരഘോഷയാത്ര ഫ്ലാഗ്ഓഫ് ചെയ്തു. വിളംബരജാഥ വിദ്യാലത്തിൽ നിന്ന് പുറപ്പെട്ടു മുരിയാട് പ്രദേശത്തിന്റെ വിവിധ കോണുകളിലൂടെ സഞ്ചരിച് വിദ്യാലയത്തിൽ തിരിച്ചെത്തി. പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും അഭ്യുദയകാംഷികളും ഇരുചക്രവാഹനങ്ങളുമായി റാലിയിൽ പങ്കാളികളായി. സ്കൂളിന്‍റെ 125-ാം ജൂബിലി

പൊറത്തിശ്ശേരി കല്ലട ഭഗവതിക്ഷേത്രം സെക്രട്ടറി രാജൻ നിര്യാതനായി

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി കല്ലട ഭഗവതിക്ഷേത്രം സെക്രട്ടറി കടുങ്ങാടൻ പരേതനായ വേലുകുട്ടി മകൻ രാജൻ (71) നിര്യാതനായി. ഭാര്യ ലളിത. മക്കൾ രാജേഷ്, രമേഷ്, മരുമക്കൾ വിനീത, ആര്യ. സംസ്കാരം 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

സ്പാനിഷ് ചിത്രം ‘പെയ്ന്‍ & ഗ്ലോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2019 ലെ മികച്ച ചിത്രമായി ടൈം വാരിക തിരഞ്ഞെടുത്ത സ്പാനിഷ് ചിത്രം 'പെയ്ന്‍ & ഗ്ലോറി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. സര്‍ഗ്ഗപരമായും ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലുള്ള സാല്‍വദോര്‍ മല്ലോ എന്ന സംവിധായകന്‍റെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം പറയുന്നത്. അറുപതുകളിലെ കുട്ടിക്കാലം, രക്ഷിതാക്കളോടൊപ്പം വലന്‍സിയ എന്ന

Top