ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ‘മദർതെരേസ’ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അറിയിപ്പ് : സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ / പരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നഴ്‌സിങ് കോളേജുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച

ഷാജു വാലപ്പന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്

റിയാദ് : റിയാദിലെ 'വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ്' ചെയർമാൻ കല്ലേറ്റുംകര സ്വദേശിയായ ഷാജു വാലപ്പന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്. കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായവര്‍ നിരവധിയാണ്. പക്ഷേ, തങ്ങളുടെ സമ്പാദ്യവും സമയവും സാമൂഹ്യസേവനത്തിനായി മാറ്റിവെക്കുന്നവര്‍ കുറവാണ്. അത്തരത്തിലുള്ളവരെ ആദരിക്കുകയാണ് ഇത്തരം പുരസ്കാരങ്ങളിലൂടെ എന്ന് സംഘാടകർ പറഞ്ഞു. കേരളത്തിൽ നിന്നും 3 പേർക്കാണ് അവാർഡ്. ഫെബ്രുവരി 21 വെള്ളിയാഴ്ച

ഓ.എൻ.വി അനുസ്മരണവും ഓ.എൻ.വിയുടെ ചലച്ചിത്രഗാന മത്സരവും

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച 10 മണിക്ക് ലൈബ്രറി ഹാളിൽ ഓ.എൻ.വി അനുസ്മരണവും ഓ.എൻ.വിയുടെ ചലച്ചിത്ര ഗാന മത്സരവും സ്കൂൾ വിഭാഗത്തിൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേദിവസം രാവിലെ 9 30 ന് ലൈബ്രറിയിൽ നേരിട്ട് പേരുകൾ രജിസ്റ്റർ ചെയ്യണം എന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04802823737

വേനല്‍ കനത്തതോടെ കിണറുകളില്‍ വെളളമെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തോട് വൃത്തിയാക്കി

മുരിയാട് : വേനലിൽ വറ്റിത്തുടങ്ങിയ കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ചെളിയും ചണ്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും തള്ളിയതിനാല്‍ കാട് പിടിച്ച് നീരൊഴുക്ക് നിലച്ച് മുരിയാട് കായലിലെ ആനാര്‍കടവ് ഭാഗത്തെ തോടുകൾ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ദശദിന എൻ.എസ്.എസ് ക്യാമ്പിന്‍റെ ഭാഗമായി വൃത്തിയാക്കി. ഇതോടെ മുരിയാട് കായലിലേക്കുള്ള തോട്ടിലെ തടസങ്ങള്‍ നീങ്ങി. മുരിയാട് കായലിന്റെ കുറുകെ ഉള്ള ചാത്തന്‍ മാസ്റ്റര്‍ റോഡിലെ ആനാര്‍കടവ് ഭാഗത്തെ തോടുകളാണ് സഹൃദയ എന്‍.എസ്.എസ്. യൂണിറ്റിന്റെ

വ്യാഴാഴ്ച രാവിലെ 7 മുതൽ 4 വരെ വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : നടവരമ്പിലെ 110 കെ.വി. സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഠാണാ, ചേലൂർ, പുല്ലൂർ, നടവരമ്പ്, അരിപ്പാലം, ഇരിങ്ങാലക്കുട, തൊമ്മാന, അവിട്ടത്തൂർ, മുരിയാട്, തുറവൻക്കാട്,കാട്ടുങ്ങച്ചിറ എന്നിവടങ്ങളിലും കൊമ്പൊടിഞ്ഞാമാക്കൽ 11 കെ.വി. ഫീഡറുകളിലും, വെള്ളാങ്കല്ലൂർ, പറപ്പൂക്കര 33 കെ വി ഫീഡറുകളിലും 20-ാം തിയതി വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകീട്ട് 4 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നു

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. സിഎസ് ഇളയത് കാറ്ററിങ് സർവീസ്, വൃന്ദാവൻ ഹോട്ടൽ, ആരോമ ബേക്കറി, സിമ്പിൾ സ്റ്റോഴ്സ്, ഉണ്ണികൃഷ്ണൻ ടൗൺ ഹാൾ കോംപ്ലക്സ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേബി, അനിൽ കെ ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ് കെ ഡി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും

വഴിയാത്രക്കാർക്ക് ആശ്വാസമായി സേവാഭാരതിയുടെ കുടിവെള്ള വിതരണം

ഇരിങ്ങാലക്കുട : കഠിനമായ ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമായി സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരം, താലൂക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചു. ദിവസവും രാവിലെ 11 മുതൽ സേവാഭാരതി ചുക്കുവെള്ള വിതരണം നടത്തുന്നത്. ഉദ്ഘാടന ചടങ്ങിൽ ജന. സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, മാനേജിങ് കമ്മിറ്റി അംഗം ടി പി വിവേകാനന്ദൻ ,അന്നദാന സമിതി പ്രസിഡന്റ് ഡി പി നായർ, അന്നദാന സമിതി അംഗങ്ങളായ കെ. രാഘവൻ,

റവന്യൂ പണിമുടക്ക് : താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസുകളെ സാരമായി ബാധിച്ചു

മുകുന്ദപുരം താലൂക്കിലെ പണിമുടക്കിയ റവന്യൂജീവനക്കാര്‍ സിവില്‍സ്റ്റേഷനില്‍ പ്രകടനം നടത്തുന്നു ഇരിങ്ങാലക്കുട : കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത റവന്യൂ വകുപ്പിലെ പണിമുടക്ക്, മുകുന്ദപുരം താലൂക്ക് മേഖലയില്‍ സര്‍ക്കാര്‍ സേവനങ്ങളെ സാരമായി ബാധിച്ചു. താലൂക്ക് പരിധിയിലെ 28 വില്ലേജ് ഓഫീസുകളിലെ 15 വില്ലേജ് ഓഫീസുകളും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനായില്ല. മൊത്തം റവന്യൂ ജീവനക്കാരായ 232 പേരില്‍ 161 പേരും ജോലിക്കെത്തിയില്ല. ഇരിങ്ങാലക്കുട, മനവലശ്ശേരി, കടുപ്പശ്ശേരി, പൂമംഗലം, പറപ്പൂക്കര, പുത്തന്‍ചിറ,

ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്   ബാങ്ക് മഹാ ലോഗിൻ ഡേ, ആധാർ നമ്പറും മൊബൈൽ ഫോണും 100 രൂപയുമായി എത്തിയാൽ അക്കൗണ്ട് ആരംഭിക്കാം

ഏതു ബാങ്കിൽ നിക്ഷേപിച്ച തുകയും നിക്ഷേപകന് ബാങ്കിൽ പോകാതെ ആധാർ എനേബിൾ പെയ്മെന്‍റ്  സിസ്റ്റം വഴി പോസ്റ്റ് ഓഫീസിൽ നിന്നോ പോസ്റ്റുമാൻ വഴിയോ പിൻവലിക്കാം എന്നതാണ് ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്  ബാങ്ക് IPPB സവിശേഷത ഇരിങ്ങാലക്കുട : തപാൽ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഇന്ത്യ പോസ്റ്റ് പെയ്മെന്‍റ്  ബാങ്ക് IPPB ലോഗിൻ ഡേയുമായി ബന്ധപ്പെട്ട ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിൽ സംഘടിപ്പിച്ച അക്കൗണ്ട് മേളയുടെ ഉദ്ഘാടനം കൂടിയാട്ടം

Top