അഡ്വ. തേജസ്സ് പുരുഷോത്തമൻ ലോ & ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ കേരള ചാപ്റ്റർ പ്രസിഡന്‍റ് 

ഇരിങ്ങാലക്കുട : ഭരണഘടനാ പഠനവേദി, സൗജന്യ നിയമ സഹായ കേന്ദ്രങ്ങൾ, നിയമ വിദ്യാർത്ഥികൾക്കായുള്ള മാർഗ്ഗനിർദ്ദേശ ക്ലാസുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ലോ & ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷൻ കേരള ചാപ്റ്റർ പ്രസിഡണ്ടായി അവിട്ടത്തൂർ സ്വദേശി അഡ്വക്കേറ്റ് തേജസ്സ് പുരുഷോത്തമൻ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി അഡ്വ. അജയ് കമ്മത്ത് (തിരുവനന്തപുരം). ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. എം ആർ സഫി മോഹനൻ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികൾ ചീഫ് മെൻറ്റർ ഡോ. മോഹനൻ

ഭൂമിയുടെ ന്യായവില: താലൂക്ക്തല അദാലത്തിൽ പരാതികൾ സ്വീകരിക്കും

ഇരിങ്ങാലക്കുട : ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികൾ വിവിധ താലൂക്കുകളിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുകുന്ദപുരം താലൂക്കിൽ 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും, ചാലക്കുടി 26 ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലും, കൊടുങ്ങല്ലൂരിൽ 24 ന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചുവരെ

പഴകിയ ഭക്ഷണസാധനങ്ങൾ: വെള്ളാങ്ങല്ലൂരിൽ ഹോട്ടൽ അടപ്പിച്ചു, നിരവധി സ്ഥാപനങ്ങൾക്ക് പിഴ

വെള്ളാങ്ങല്ലൂർ : ഹെൽത്ത് കേരള പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വിഭാഗം അധികൃതർ നടത്തിയ പരിശോധനയിൽ ഗോപീസ് ടീസ്റ്റാൾ താൽക്കാലികമായി അടപ്പിച്ചു. മുസിരിസ് ഹോംലി ഫുഡ്സ്, ഉസ്താദ് ഹോട്ടൽ, മർഹബാ ചിക്കൻ സെന്റർ, മെൽസ ഐസ്‌ക്രീം, ഫൈവ് സ്റ്റാർ തട്ടുകട, ബോംബെ ബേക്ക്‌സ്, ട്രീറ്റ് ഫാസ്റ്റ് ഫുഡ്, ഐവി സെവൻ എന്നീ സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ട്.

Top