മുരിയാട് പഞ്ചായത്തില്‍ സഹൃദയ സപ്തദിന എന്‍.എസ്.എസ്. ക്യാമ്പ് ആരംഭിച്ചു

മുരിയാട് : സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് മുരിയാട് പഞ്ചായത്തില്‍ നടത്തുന്ന സപ്തദിന ക്യാമ്പ് സുകൃതം പഞ്ചായത്ത് പ്രസിഡന്‍റ് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായി. മുരിയാട് കോള്‍പാടവുമായി ബന്ധപ്പെട്ട ആനാര്‍കടവ് തോട് ശുചീകരണം, നാട്ടുകാര്‍ക്കായി എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനം, പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം, സെമിനാറുകള്‍, തെരുവ് നാടകം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍

ജില്ലയിലെ ആദ്യ എൻ.സി.സി ബാൻഡ് സംഘം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

ഇരിങ്ങാലക്കുട : ജില്ലയിലെ ആദ്യ എൻ.സി.സി ബാൻഡ് സംഘം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ രൂപികരിച്ചു. കോളേജിന്‍റെയും, ബെറ്റാലിയന്‍റെയും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് ബാൻഡ് രൂപീകരിച്ചത്. ഇതോടെ കേരളത്തിൽ തന്നെ എൻ.സി.സി ബാൻഡ് സംഘം ഉള്ള ചുരുക്കം ചില കോളേജുകളിൽ ഒന്നായി ക്രൈസ്റ്റ് മാറി. എൻസിസി വിഭാഗം. 23 കേരള ബെറ്റാലിയൻ കീഴിലുള്ള ക്രൈസ്റ്റ് കോളേജ് എൻസിസി വിദ്യാർഥികളാണ് ബാൻഡ് സംഘം രൂപീകരിച്ചത്. 23 ബെറ്റാലിയൻ കമാൻഡിങ് ഓഫീസർ ലെഫ്റ്റ് കേണൽ,

Top