ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീനാരായണ വൈദിക സമിതി മുകുന്ദപുരം എസ്എൻഡിപി യൂണിയന്‍റെ ആഭിമുഖ്യത്തിൽ യൂണിയൻ ഹാളിൽ ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ഗുരുപദം ആചാര്യനും ശ്രീ നാരായണ വൈദിക സമിതി സംസ്ഥാന രക്ഷാധികാരിയുമായ ഡോ. ടി എസ് വിജയൻ പഠനശിബിരത്തിൽ മുഖ്യപ്രഭാഷണം നടത്തി. വൈദിക സമിതി യൂണിയൻ പ്രസിഡന്റ് ബെന്നി ആർ പണിക്കർ അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളാനി : സ്നേഹ കൂട്ടായ്മ വെള്ളാനിയുടെ നേതൃത്വത്തില്‍ തൃശൂർ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് വെള്ളാനി തളിര് അംഗനവാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാറളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് കെ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്നേഹക്കൂട്ടായ്മ പ്രസിഡന്റ് ജോയ് എലുവത്തിങ്കൽ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ഇന്ദു മുഖ്യപ്രഭാഷണം നടത്തി. സ്നേഹ കൂട്ടായ്മ സെക്രട്ടറി സുധീഷ് വിഎസ് സ്വാഗതവും ഖജാൻജി ഉഷ ജയപ്രകാശ് നന്ദിയും

എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര തിരുവുത്സവത്തിന് കൊടിയേറി

എടതിരിഞ്ഞി : 21 -ാം  തിയതി നടക്കുന്ന എച്ച്. ഡി.പി. സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ കൊടിയേറ്റ കർമ്മം നടന്നു. വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. അഖില കേരള പ്രൊഫഷണൽ നാടകമേളയിൽ 16-ാം തിയതി രാത്രി 7:30ന് സൗപർണിക തിരുവനന്തപുരത്തിന്‍റെ   'ഇതിഹാസം', 17-ാം തിയതി ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്‍റെ   വിശേഷങ്ങൾ', 18-ാം തിയതി ചങ്ങനാശ്ശേരി അണിയറയുടെ 'നേരറിവ്', 19-ാം തിയതി വള്ളുവനാട് നാദം

“സ്മൃതി പരമേശ്വരം” – പി. പരമേശ്വരന് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട : ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ ഡയറക്ടറായിരുന്ന പി. പരമേശ്വരന് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി 'സ്മൃതി പരമേശ്വരം' എസ്. എൻ. ക്ലബ്ബ് ഹാളിൽ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത പ്രചാരക് പി എൻ ഹരി കൃഷ്ണകുമാർ സാംഘികിൽ ബൗദ്ധിക് നടത്തി. ജില്ല സംഘചാലക് ഇ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. വിഭാഗ് സഹ സംഘചാലക് കെ ജി അച്യുതൻ മാസ്റ്റർ ശ്രദ്ധാഞ്ജലി അർപ്പിച്ചു

ഫെബ്രുവരി 19 ലെ റവന്യൂ ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട : കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഫെബ്രുവരി 19 ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള റവന്യൂ വകുപ്പ് ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കാന്‍ കെ.ആര്‍.ഡി.എസ്.എ. മുകുന്ദപുരം താലൂക്ക് കമ്മറ്റി യോഗം തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസുകളില്‍ അധിക തസ്തിക അനുവദിച്ച് ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. വില്ലേജ് ഓഫീസര്‍ വിഭാഗത്തെ രേഖകളിലെ ശമ്പളം നല്‍കാതെ താഴ്ന്ന ശമ്പളം നല്‍കി

Top