സിവിൽ ഡിഫൻസ് സേനയുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി

ഇരിങ്ങാലക്കുട : അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലുള്ള സിവിൽ ഡിഫൻസ് സേനയുടെ ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി. ഇരിങ്ങാലക്കുട നിലയത്തിൽ വെച്ച് 50-ഓളം സേവന സന്നദ്ധതയുള്ള നാട്ടുകാർക്ക്, അപകടമുണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകൾ, ജല അപായങ്ങൾക്ക് കൊടുക്കേണ്ട മുൻകരുതലുകൾ, തീപിടുത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ, അപകടം പറ്റിയ ആളെ സ്ഥലത്തു നിന്നും സുരക്ഷിതമായി മാറ്റേണ്ട രീതി, ദുരന്തനിവാരണം, സ്ഫോടകവസ്തുക്കളോ, ഗ്യാസ് ദുരന്തങ്ങളോ മറ്റും സംഭവിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സിവിൽ

ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പൂമംഗലം പഞ്ചായത്തിന്

പൂമംഗലം : പൂമംഗലം പഞ്ചായത്തിന് തൃശ്ശൂര്‍ ജില്ലയില്‍൦ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിന് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സ്വരാജ് ട്രോഫി ലഭിച്ചു.  5-ാം  തവണയാണ് പൂമംഗലത്തിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്. 10 ലക്ഷം രൂപയും ശിലാഫലകവും അടങ്ങുന്നതാണ് സ്വരാജ് ട്രോഫി പുരസ്‌കാരം. പദ്ധതി ചിലവിലും നികുതി പിരിവിലും നൂറു ശതമാനം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതാണ് പഞ്ചായത്തിന് സ്വരാജ് ട്രോഫിക്ക് അർഹമാക്കിയത്. ഈ മാസം 19 ന്

ഉറൂബിന്‍റെ ‘രാച്ചിയമ്മ’ കഥാസ്വാദനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ലൈബ്രറി ആന്‍റ്  റീഡിംഗ് റൂമിന്‍റെ ആഭിമുഖ്യത്തിൽ കഥാചർച്ച നടത്തി. ഉറൂബിന്‍റെ 'രാച്ചിയമ്മ' എന്ന പ്രശസ്തമായ കഥയാണ് ചർച്ച ചെയ്തത്. ഖാദർ പട്ടേപ്പാടം കഥാവതരണം നടത്തി. പ്രസിഡണ്ട് അഡ്വ. ടി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. വി.എൻ. കൃഷ്ണൻകുട്ടി, ഐ. ബാലഗോപാൽ, പി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. ചന്ദ്രശേഖരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് റഊഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ വീഥികൾക്ക് ഇനി ക്യാമറകളുടെ സുരക്ഷാകവചം, ചെവ്വാഴ്ച മുതൽ നിരീക്ഷണം ആരംഭിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണവും, പ്രധാന റോഡുകളും പൂർണ്ണമായി ക്യാമറ നിരീക്ഷണത്തിൽ ആകുന്ന 22 ലക്ഷം രൂപ ചെലവാക്കി കെ.എസ്.ഇ ലിമിറ്റഡ് ഇരിങ്ങാലക്കുട പോലീസിന് ചെയ്തു നൽകിയ സി.സി.ടി.വി ക്യാമറകളുടെ ഉദ്ഘാടനം 18-ാം തീയതി രാവിലെ 10:30 ന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രൻ ഐ.പി.എസ് നിർവഹിക്കും. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസ് കോൺഫറൻസ് ഹാളിലാണ് ചടങ്ങ്. തൃശ്ശൂർ റോഡിൽ പുത്തൻതോട് വരെയും, ചാലക്കുടി റോഡിൽ പുല്ലൂർ വരെയും, കൊടുങ്ങല്ലൂർ റോഡിൽ

പ്രളയാനന്തരം റീ സർജന്‍റ്   കേരള ലോൺ സ്‌കീം : കാട്ടൂർ പഞ്ചായത്തിൽ 37 ലക്ഷത്തോളം രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു

കാട്ടൂർ : പ്രളയാനന്തരം റീ സർജന്‍റ്   കേരള ലോൺ സ്‌കീം പ്രകാരം കാട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക് അഞ്ച് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ അനുവദിച്ച ലോണിൻറെ സബ്‌സിഡി തുകയായ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ വിതരണോത്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ നിർവ്വഹിച്ചു. പഞ്ചായത്തിലെ 618 കുടുംബങ്ങൾക്കാണ് സബ്‌സിഡി കൊടുക്കുന്നത്. കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. സി .ഡി .എസ് ചെയർപേഴ്‌സൺ അമിത മനോജ്

സെന്‍റ് ജോസഫ്സ് കോളേജില്‍ ദ്വിദിന ദേശീയ സെമിനാർ

ഇരിങ്ങാലക്കുട : ഗ്രീന്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍ സെന്‍റ് ജോസഫ്സ് കോളേജില്‍ നടത്തി. സിമെറ്റ് സീനിയർ സയന്‍റിസ്റ്റ് ഡോ. വി കുമാർ ഉദ്ഘാടനം നർവ്വഹിച്ചു. കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആർ റിസർച്ച് അസോസിയേറ്റ്, ഡോ അബ്ദുള്‍ഖയും മൊഹമ്മദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രോഫസര്‍ ഡോ. പ്രദീപന്‍ പെരിയാട്, എസ് ആര്‍ എം ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് ടെക്നോളജി, ചെന്നൈ അസിസ്റ്റന്‍റ് പ്രോഫസർ ഡോ. രഞ്ജിത്ത് എസ് പിള്ള എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

വെള്ളാനിയിൽ രക്തദാന ക്യാമ്പ് ഞായറാഴ്ച

വെള്ളാനി : സ്നേഹ കൂട്ടായ്മ വെള്ളാനിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 9 മുതൽ 12 മണി വരെ വെള്ളാനി തളിര് അംഗനവാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കാറളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് കെ എം ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ ഭാഗമായി ചിത്രപ്രദർശനവും കാർട്ടൂൺ എക്സിബിഷനും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സാംസ്ക്കാരിക വകുപ്പും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടത്തുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലന പദ്ധതിയുടെ കുടുംബ സംഗമവും ഒന്നാം വാർഷികാഘോഷത്തിന്‍റെ  ഭാഗമായി എസ്.എൻ. ക്ലബ്ബിൽ വെച്ച് ചിത്രപ്രദർശനവും കാർട്ടൂൺ എക്സിബിഷനും ശനിയാഴ്ച രാവിലെ മുതൽ സംഘടിപ്പിച്ചിരുന്നു. ഉച്ചക്ക് 2 മണിക്ക് കുടുംബ സംഗമം മുൻ പാർലമെന്റ് അംഗവും, സിനിമിമാതാരവുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യഷിജു അദ്ധ്യക്ഷത വഹിക്കും . ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ

Top