പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി ‘ധീരതയ്ക്കൊപ്പം’ ഗൃഹസദസ്സ്

മാപ്രാണം : പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി വാർഷികദിനമായ ഫെബ്രുവരി 14ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് 'ധീരതയ്ക്കൊപ്പം' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻ സൈനികനും സാഹിത്യകാരനുമായ ജോൺസൺ എടതിരുത്തിക്കാരന്‍റെ മാപ്രാണത്തെ വീട്ടിൽ ഗൃഹസദസ്സ് സംഘടിപ്പിച്ചു. തന്‍റെ സൈനിക ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും യുവതലമുറയോടും മറ്റു അംഗങ്ങളോടും അദ്ദേഹം പങ്കുവെക്കുകയും "ദേശസ്നേഹിയുടെ സൈനീക ജീവിതം" എന്ന അദ്ദേഹത്തിന്‍റെ പുസ്തകം ചർച്ചചെയ്യപ്പെടുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച

വി.കെ. രാജന്‍റെ ഫോട്ടോ പ്രദർശനം ശനിയാഴ്ച കണ്ടാരംതറ മൈതാനിയിൽ

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാം തീയതി ശനിയാഴ്ച കണ്ടാരംതറ മൈതാനിയിൽ നടത്തുന്ന കലാ സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത ഫോട്ടോഗ്രാഫർ വി.കെ. രാജന്‍റെ തിരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദർശനം ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഉണ്ടായിരിക്കും.

കുരുന്നുകളുടെ മൃദംഗ കച്ചേരി ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ചേലൂർകാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കൊരമ്പ്‌ മൃദംഗ കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൃദംഗ കച്ചേരി ശ്രദ്ധേയമായി. 20 ഓളം വിദ്യാർത്ഥികൾ അണിനിരന്ന മൃദംഗ കച്ചേരിയിൽ അനന്തറാം, അനന്തകൃഷ്ണ എന്നിവർ മൃദംഗത്തിലും, വിശ്വജിത്ത് പ്രബല എന്നിവർ ഗഞ്ചിറയിലും. സേനാപതി, നിരഞ്ജൻ എന്നിവർ ഘട്ടത്തിലും, സൂര്യജിത്ത് വയലിനിലും, ആര്യ ഉല്ലാസ് വൊക്കലിലും നേതൃത്വം നൽകി. പ്രൊഫഷണൽ കലാകാരന്മാർ മാത്രം അവതരിപ്പിക്കാറുള്ള മൃദംഗ കച്ചേരി കൊച്ചു കലാകാരന്മാർ പങ്കെടുത്തു അവതരിപ്പിച്ചത് പ്രേക്ഷക

ആഡംബര കാറിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : കഞ്ചാവുമായി ആഡംബര കാറിൽ യുവാക്കൾ പിടിയിലായി. അരിപ്പാലം നടുവത്ത് പറമ്പിൽ വിനു സന്തോഷ് (18), മൂർക്കനാട് കറുത്തു പറമ്പിൽ അനുമോദ് മോഹൻ ദാസ് (19 ), കാറളം ചീരോത്ത് വിജീഷ് മോഹനൻ (19 ) എന്നിവരെ ആണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വർഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പിടകൂടിയത്. കഴിഞ്ഞ ദിവസം പിടികൂടിയ ബൈക്ക് മോഷ്ടാക്കളെ ചോദ്യം ചെയ്തതിൽ മോഷ്ടിച്ച ബൈക്ക് വാങ്ങിയ ആളെ അന്വേഷിച്ചു പോയ

പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി ജെ.സി.ഐ തുണി സഞ്ചികൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി. ഐ) ദേശവ്യാപകമായി നടത്തുന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തുണി സഞ്ചി വിതരണം ചെയ്തു. ജെ.സി.ഐ. ദേശിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കവീൻ കുമാർ കെ.കെ ജെസ്റെറ്റ് ചെയർപേഴ്സൺ കവിത ജെൻസന് നൽകി കൊണ്ട് ഉഉദ്ഘാടനം നിർവ്വഹിച്ചു.. ജെ.സി.ഐ. ചാപ്റ്റർ പ്രസിഡൻഡ് ജെൻസൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോൺ പ്രസിഡന്റ് സാലു മുഹമ്മദ്, സോൺ ഡയറക്ടർ

പുല്ലൂർ സംഗമം റെസിഡൻസ് അസ്സിസിയേഷന്‍റ്  6-മത് വാർഷിക പൊതുയോഗം

പുല്ലൂർ : പുല്ലൂർ സംഗമം റെസിഡൻസ് അസ്സിസിയേഷന്‍റ്  6-മത് വാർഷിക പൊതുയോഗം പുല്ലൂർ സലാം പൊറക്കുളത്തിന്‍റെ വസതിയിൽ ചേർന്നു. എസ്.ആർ.എ രക്ഷാധികാരിയും പുല്ലൂർ ബാങ്ക് ബോർഡ്‌ മെമ്പറും ആയ ശശി ടി കെ ഉദ്ഘാടനം കർമം നിർവഹിച്ചു. പ്രസിഡന്റ് സ്വപ്ന ദേവീദാസ് അദ്ധ്യക്ഷത വഹിച്ചു. ശാരദ സഹദേവൻ അനുശോചനവും, . സെക്രട്ടറി രാധാകൃഷ്ണൻ കൂട്ടുമാക്കൽ റിപ്പോർട്ടും ട്രഷറർ ബാബു കുണ്ടിൽ കണക്കും അവതരിപ്പിച്ചു. വിവിധ തലങ്ങളിൽ വിജയം കൈവരിച്ച കുടുംബാംഗങ്ങളിലെ മക്കളെ

പ്രതിഭാ മിലൻ രാഷ്ട്രഭാഷ വാർഡ് : മുകുന്ദപുരം പബ്ലിക് സ്കൂൾ തൃശ്ശൂർ ജില്ലയിൽ രണ്ടാം സ്ഥാനത്ത്

നടവരമ്പ് : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ദേശീയ ഹിന്ദി അക്കാദമി സംഘടിപ്പിച്ച പ്രതിഭാ മിലൻ 2020-ൽ മുകുന്ദപുരം പബ്ലിക് സ്കൂൾ തൃശ്ശൂർ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം എൻ. കൃഷ്ണപിള്ള സംസ്കൃതി കേന്ദ്രം ഹാളിൽ നടന്ന പരിപാടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറും അക്കാദമിയുടെ മുഖ്യ രക്ഷാധികാരിയും ആയ വി. ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള വനം വകുപ്പ് മന്ത്രി അഡ്വ. കെ

ഭജനോത്സവം- സമ്പ്രദായ ഭജന ഗായത്രി ഹാളിൽ ഞായറാഴ്ച

ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭ ഇരിങ്ങാലക്കുട ഉപസഭയുടെ ആഭിമുഖ്യത്തിൽ ബ്രഹ്‌മശ്രീ കൃഷ്ണൻ ഭാഗവതർ ചെന്നൈയും, കൊച്ചി സത്‌സംഗും നേതൃത്വം നൽകുന്ന സമ്പ്രദായ ഭജന ഞായറാഴ്ച ഗായത്രി ഹാളിൽ നടക്കും. രാവിലെ 8.30ന് വനിതാ വിഭാഗം നയിക്കുന്ന സ്തോത്ര പാരായണത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് 9:30 മുതൽ തോടയമംഗളത്തോടെ സമ്പ്രദായ ഭജന ആരംഭിച്ചു ഗുരുധ്യാനം, അഷ്ടപദി, പഞ്ചപദി, തരംഗം, ദിവ്യനാമം, ദീപപ്രദക്ഷിണം എന്നിവയോടെ വൈകീട്ട് 6നു സമാപിക്കും. 350 വർഷങ്ങൾക്ക് മുമ്പ്

നടവരമ്പ് അമ്പുതിരുന്നാൾ 15, 16 തിയതികളിൽ, കൊടിയേറ്റം നടന്നു

നടവരമ്പ് : നടവരമ്പ് സെന്‍റ്  മേരീസ് അസംപ്ഷൻ ചർച്ചിൽ 15, 16 തിയതികളിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ അമ്പുതിരുന്നാളിന്‍റെ കൊടിയേറ്റ് കർമ്മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ ജോയ് പലിയേക്കര നിർവഹിച്ചു. 14-ാം തീയതി കൂട് തുറക്കൽ, പ്രസുദേന്തി വാഴ്ച തിരുകർമ്മങ്ങൾ ക്ക് മുൻ വികാരിയും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ഡേവിസ് ചെങ്ങിനിയാടൻ മുഖ്യകാർമികത്വം വഹിക്കും. 15-ാം തീയതി അമ്പ് എഴുന്നള്ളിപ്പിനോട് അനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക്

കാലിക്കറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ്, സെന്‍റ് ജോസഫ്സ്ന് കിരീടം

ഇരിങ്ങാലക്കുട : സുൽത്താൻ ബത്തേരിയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിന് കിരീടം. ഫൈനലിൽ സെന്‍റ്  മേരീസ് കോളേജ് സുൽത്താൻ ബത്തേരിയെ 18-25, 25-18, 25-22, 25-16 ഇനി സ്കൂളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. സെന്‍റ്   ജോസഫ് കോളേജ് നാല്പത്തി രണ്ടാം തവണയാണ് കാലിക്കറ്റ് സർവകലാശാല വോളിബോൾ കിരീടം ചൂടുന്നത്. നൈപുണ്യ കോളേജ് കറുകുറ്റിയെ തോൽപ്പിച്ച് എസ്.എൻ കോളേജ് ചേളന്നൂർ മൂന്നാം

Top