ചേലൂക്കാവ് ശ്രീകുരുംബ ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട: ചേലൂക്കാവ് ശ്രീകുരുംബ ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം വിവിധ പരിപാടികളോടെ 14 വെള്ളിയാഴ്ച ആഘോഷിക്കുന്നു. രാവിലെ 11 മണിക്കുള്ള ഉച്ചപൂജ, നവകം, കലശാഭിഷേകം എന്നിവയ്ക്കുശേഷം 11:30 മുതൽ 1:30 വരെ അന്നദാനം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് 7 ആനകളോടെ പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം. ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തുടർന്ന് അകത്തേക്ക് എഴുന്നുള്ളിപ്പ്. 6 45 ന് വിശ്വരാജ് വിനയകുമാർ, വേദ വിനയകുമാർ പെരിഞ്ഞനം അവതരിപ്പിക്കുന്ന സോപാനസംഗീതം.

വർഗ്ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷ കൂട്ടായ്മയിലൂടെ : സോയ ജോസഫ്

എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി കരൂപ്പടന്ന പള്ളിനടയിൽ നടത്തിയ മതേതര ബഹുസ്വര കൂട്ടായ്മയിൽ പ്രൊഫ. സോയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുന്നു കരൂപ്പടന്ന : വർഗ്ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷ കൂട്ടായ്മയിലൂടെ ആകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രൊഫ. സോയ ജോസഫ് പറഞ്ഞു. എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി കരൂപ്പടന്ന പള്ളിനടയിൽ നടത്തിയ മതേതര ബഹുസ്വര കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. പൗരത്വ ഭേദഗതി നിയമം കാപട്യം നിറഞ്ഞതാണ്. മതം

‘ഗുഡ്ബൈ ലെനിൻ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2003 ലെ മികച്ച ചിത്രത്തിനുള്ള യൂറോപ്യൻ ഫിലിം അവാർഡ് നേടിയ ജർമ്മൻ ചിത്രമായ 'ഗുഡ്ബൈ ലെനിൻ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 14 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. ജർമ്മനിയുടെ എകീകരണത്തിന് മുമ്പുള്ള കിഴക്കൻ ബെർലിനിലാണ് കഥ നടക്കുന്നത്. സ്റ്റാലിനിസ്റ്റ് രീതിയിലുള്ള ഭരണത്തിന് എതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മകൻ അലക്സിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് പാർട്ടി

ഒ.എൻ.വി യുടെ ചരമവാർഷികം ആചരിച്ചു

ഇരിങ്ങാലക്കുട : മലയാള കവിതയേയും ഗാന ശാഖയേയും പരസ്പരപൂരകമായി ആസ്വാദകമനസിൽ പ്രതിഷ്ഠിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ് ഒ.എൻ.വി കുറുപ്പ് എന്ന് ശക്തിസംസ്കാരികവേദി വിലയിരുത്തി. സാധാരണക്കാരനും കൂലിവേലക്കാരനും കർഷകത്തൊഴിലാളിക്കും ഒരുപോലെ മനസിലാകുന്ന ഭാഷയിൽ കവിത രചിച്ച അദ്ദേഹം ജനമനസ്സിൽ എക്കാലവും ജീവിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. "പൊന്നരിവാൾ അമ്പിളിയിൽ കല്ലെറിയുന്നോളെ... " തുടങ്ങിയ ഗാനങ്ങൾ ഏറ്റുപാടാത്ത ഒരൊറ്റയാളും അക്കാലത്തു മലയാളത്തിലുണ്ടായിരുന്നില്ല. പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. കവി എ.പി.ഡി നമ്പീശൻ അനുസ്മരണ പ്രഭാഷണം

കാലാവസ്ഥാ വ്യതിയാനം: ആഘാതങ്ങൾ ലഘൂകരിക്കാൻ പുതിയ ആശയങ്ങൾ ക്ഷണിക്കുന്നു

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയുടെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പുതിയ ആശയങ്ങൾ സമർപ്പിക്കാൻ അവസരം ഒരുങ്ങുന്നു. ഇതിനായി കാലാവസ്ഥാ വ്യതിയാനതിന്‍റെ ആഘാതം കുറക്കുന്നതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും പ്രകൃതി ദുരന്തങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒരു പേജിൽ കവിയാതെ എഴുതി അയ്യന്തോൾ കളക്ടറേറ്റിൽ രണ്ടാം നിലയിലുള്ള ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ നേരിട്ടോ dscothrissur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ഫെബ്രുവരി 25 അഞ്ച് മണിക്കകം നൽകണം. ജില്ലാ പദ്ധതിയായ ജലരക്ഷ

സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

നിബന്ധനകൾ പാലിച്ച് മാത്രം സംസ്ഥാനത്ത് കുടിവെള്ളം വിതരണം നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. ഇവ പാലിച്ച് മാത്രമേ കുടിവെള്ളം വിതരണം ചെയ്യാവൂ .ടാങ്കർ ലോറികളിലും മറ്റു വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ടാങ്കിലും വിതരണം നടത്തുന്നവർ നിശ്ചിത ലൈസൻസ് എടുക്കണം. ഓരോ വാഹനത്തിന്റേയും നമ്പർ രേഖപ്പെടുത്തിയാണ് ലൈസൻസ് എടുക്കേണ്ടത്. വാടകയ്ക്ക് ഉപയോഗിക്കുന്നവയ്ക്കും ഇതു ബാധകമാണ്. കുടിവെള്ളം എന്ന് വാഹനങ്ങളിൽ എഴുതി പ്രദർശിപ്പിക്കണം. അല്ലാത്തവയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം എന്നാണ് രേഖപ്പെടുത്തേണ്ടത്. ലൈസൻസ് നമ്പറും

കാറളം വനിത വ്യവസായ പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു

കാറളം : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച് കാറളം വനിത വ്യവസായ പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാർ നിർവഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് എൻജിനീയർ പി എസ് വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി കുമാരൻ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി

ലഹരിക്കായി പണം കണ്ടെത്തുന്നത്തിന് ബൈക്ക് മോഷ്ടിക്കുന്ന യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മയക്കുമരുന്നിനും മദ്യത്തിനും പണം കണ്ടെത്തുന്നതിനായി ബൈക്കുകൾ മോഷ്ടിച്ചു വിൽക്കുന്ന യുവാക്കൾ അറസ്റ്റിൽ. കോണത്തകുന്ന് പുഞ്ചപറമ്പ് കായംകുളം വീട്ടിൽ ഹാഷിം (22), പുത്തൻചിറ പാറങ്ങാടി കാനത്ത്പറമ്പിൽ റിസ്വാൻ (21) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അഞ്ചേരിയിൽ നിന്നും ഒരു ബൈക്കും കരുവന്നൂരിൽ നിന്നും മാറ്റൊരു ബൈക്കും പോലീസ് കണ്ടെടുത്തു. മറ്റൊരു വാഹനം വാങ്ങിയ ആളെ അന്വേഷിച്ചു വരികയാണ്. കോണത്ത്കുന്ന് സ്വദേശിയുടെ പരാതിയിലാണ്

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ക്ലിന്‍റ്   മെമ്മോറിയൽ ചിത്രരചനാ മത്സരം ശനിയാഴ്ച

നടവരമ്പ് : മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഫെബ്രുവരി 15 ശനിയാഴ്ച മണപ്പുറം ഫൗണ്ടേഷൻ - റെഡ്. എഫ്. എം. ക്ലിന്‍റ്  മെമ്മോറിയൽ ചിത്രരചനാമത്സരം നടക്കുന്നു. എഡ്മണ്ട് തോമസ് ക്ലിന്റ്ന്റെ ഓർമ്മയ്ക്കായി നടത്തുന്ന മത്സരത്തിൽ കെ. ജി, എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികളായ കുട്ടികൾക്ക് പതിനായിരം രൂപയുടെ സമ്മാനങ്ങളും, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. കെ. ജി, എൽ.പി വിഭാഗത്തിൽ പെടുന്ന കുട്ടികൾ ക്രയോൺസും

ഷണ്മുഖംകനാൽ സംരക്ഷണഭിത്തി നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം- ബി.ജെ.പി.

ഇരിങ്ങാലക്കുട : ഷണ്മുഖം കനാൽ സംരക്ഷണഭിത്തി നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പടിയൂർ പൂമംഗലം പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. കോടികൾ ചിലവഴിച്ച നടത്തുന്ന ഷണ്മുഖം കനാൽ നവീകരണത്തിന്‍റെ ഭാഗമായുള്ള സംരക്ഷണഭിത്തി ആണ് നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കുള്ളിൽ ഇടിഞ്ഞുവീണത്. പടിയൂർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ബിനോയ് കോലാന്ത്ര, പൂമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സിബി കുന്നുമ്മക്കര എന്നിവരുടെ നേതൃത്വത്തിൽ ബിജെപി കൊടികുത്തി പ്രതിഷേധം സംഘടിപ്പിച്ചു.

Top