എടതിരിഞ്ഞി തിരുവുത്സവം : സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് സംയുക്ത ആലോചനായോഗം ചേർന്നു

എടതിരിഞ്ഞി : ഫെബ്രുവരി 15 ന് കൊടികയറി 22 ന് ആറാട്ടോടു് കൂടി സമാപിക്കുന്ന എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ 21 ന് നടക്കുന്ന തിരുവുത്സവത്തിന്‍റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പോലീസ്, ഫോറസ്ററ് ഉദ്യോഗസ്ഥരും, സമാജം ഭരണ സമിതി അംഗങ്ങളും, പ്രാദേശിക ഉത്സവാഘോഷ ഭാരവാഹികളൂം കൂടിയുള്ള സംയുക്ത ആലോചനായോഗം നടന്നു.

കിണറ്റിൽ വീണ യുവതിയെ അഗ്‌നിശമന രക്ഷാസേന രക്ഷപെടുത്തി

താണിശ്ശേരി : താണിശ്ശേരിയിൽ 50 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീണ യുവതിയെ അഗ്‌നിശമന രക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ രക്ഷപെടുത്തി. കിണറ്റിലേക്ക് വീണ കാട്ടുർ, താണിശ്ശേരി കടവിൽ വീട്ടിൽ റെബിനിന്‍റെ ഭാര്യ അംഗിത (27) യെയാണ് അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തിയത്. നാട്ടുകാരനായ അഷറഫ് ബുധനാഴ്ച വൈകുന്നേരം ഇരിങ്ങാലക്കുട ഫയർസ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ സ്‌ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌തതിനാലാണ് ജീവൻ രക്ഷിക്കാനായത്. സ്റ്റേഷൻ ഓഫിസർ പി.വെങ്കിട്ടരാമൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ

എ.ഐ.വൈ.എഫ് നേതാവ് അന്‍സില്‍ വധം : പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : വാടാനപ്പിള്ളി ചെട്ടിക്കാട് പ്രദേശത്തെ എ.ഐ.വൈ.എഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അന്‍സിലിനെ (26) കൊലപ്പെടുത്തുകയും പുതുവീട്ടില്‍ ഹസൈന്‍ (26) എന്നയാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ട മൂന്നു പ്രതികള്‍ക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 1-ാം പ്രതി ചെമ്മാപ്പിള്ളി കോളനി കൊടപ്പുള്ളി അരുണ്‍ എന്ന സ്പൈഡര്‍ അനു (29) , 2-ാം പ്രതി വട്ടപ്പരുത്തി

തപാൽ വകുപ്പിന്‍റെ പഞ്ചനക്ഷത്ര ഗ്രാമങ്ങളുടെ പട്ടികയിൽ ഇനി എടത്തിരുത്തിയും

കാട്ടൂർ : എടുത്തിരുത്തി കണ്ണംപള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഇനി തപാൽ വകുപ്പിന്‍റെ പഞ്ചനക്ഷത്ര ഗ്രാമങ്ങളുടെ പട്ടികയിൽ. തപാൽവകുപ്പിന്റെ അഞ്ച് പദ്ധതികളിൽ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ ഫൈവ്സ്റ്റാർ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റൽ സേവിംഗ്‌സ് ബാങ്ക്, സുകന്യ സമൃദ്ധി, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, റൂറൽ പോസ്റ്റ് ലൈഫ് ഇൻഷുറൻസ്, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയാണ് പദ്ധതികൾ. ഫൈവ്സ്റ്റാർ ഗ്രാമം പദ്ധതി തപാൽവകുപ്പ്

സർവെയുമായി സഹകരിക്കണം

കാറളം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുരിയാട്, കാറളം ഗ്രാമപഞ്ചായത്തുകളിൽ ഏറ്റെടുക്കേണ്ടുന്ന പദ്ധതികൾ ജി.ഐ.എസ്. അധിഷ്ഠിത പ്ലാനിങ്ങ് വഴി കണ്ടെത്തുന്നതിനുള്ള ഫീൽഡ് തല സർവ്വേ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച എന്യൂമറേറ്റർമാർ ഓരോ വീടുകളും സന്ദർശിച്ച് സർവെ നടത്തും. ഭൂമിയുടെ സർവെ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി പരമാവധി പദ്ധതികൾ കണ്ടെത്തുന്നതിന് എല്ലാവരും സർവെയുമായി സഹകരിക്കണമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

ആനന്ദപുരം ഗവ. യു.പി സ്കൂളിന്‍റെ നിർമ്മാണ പ്രവർത്തികൾക്കായി 1 കോടി രൂപയുടെ ഭരണാനുമതി – പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ

ആനന്ദപുരം : ആനന്ദപുരം ഗവ. യു.പി സ്കൂളിന്‍റെ നിർമ്മാണ പ്രവർത്തികൾക്കായി 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ അറിയിച്ചു. 2019-20 വർഷത്തെ ബഡ്ജറ്റ് പ്രൊവിഷനിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. സ്കൂളിന്‍റെ കെട്ടിടം പണിക്കും മറ്റു ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ തുക വിനയോഗിക്കുക. പൊതുമരാമത്തു വകുപ്പിനാണ് നിർമ്മാണചുമതല. നിർമ്മാണ പ്രവർത്തികൾ ഉടനെ ആരംഭിക്കുവാൻ നിർദേശം നൽകിയെന്നും എം എൽ എ അറിയിച്ചു.

പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ലോക്‌സഭ/നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് കേരളത്തിൽ ഉപയോഗിക്കേണ്ട പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. 26201248 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 13500674 സ്ത്രീ വോട്ടർമാരുണ്ട്. പുരുഷവോട്ടർമാർ 12700413. 161 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്, 3143946. ഏറ്റവും കുറവ് വയനാട്ടിലാണ്, 594985. ഏറ്റവും

നവവാണി സംസ്കൃത ഷോർട് ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം അഭിജ്ഞ

കുട്ടികളുടെ ആദ്യ സംസ്കൃത സിനിമയായ മധുരസ്മിതം എന്ന സിനിമയ്ക്ക് പ്രത്യേക അവവാര്‍ഡും വിതരണം ചെയ്യുന്നു ഇരിങ്ങാലക്കുട : പ്രഥമ സംസ്കൃതം ഹ്രസ്വചലച്ചിത്രമേളയിലെ മികച്ച ചിത്രമായി അഭിജ്ഞ, നടൻ മിഥുന്‍ ഹരി, നടി ശ്രുതി പി.വി, സംവിധായകന്‍ വിനീഷ് പാറക്കടവ് എന്നിവരെ തിരഞ്ഞെടുത്തു. കേരളത്തിൽ ആദ്യമായി ഒരു വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം അക്കാദമിക് കൗൺസിൽ നേതൃത്വം നൽകുന്ന 'നവവാണി സംസ്കൃത ഹ്രസ്വ ചലച്ചിത്ര മേള' ഇരിങ്ങാലക്കുട എം.സി.പി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് സംഘടിപ്പിച്ചത്.

സ്കൂള്‍ പുനര്‍നിര്‍മ്മാണ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം

വെള്ളാങ്ങല്ലൂര്‍: കേരള സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ചുള്ള സ്കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും നടക്കണം എന്നാവശ്യപ്പെട്ട് കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി അധ്യാപക സംഘടന "നെല്ലിമുറ്റ"ത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍കി. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള യു.പി.സ്കൂളുകളില്‍ ഒന്നാം സ്ഥാനത്തുള്ള ഈ സ്കൂളില്‍ നിലവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനത്തിന് വിഘാതം ഉണ്ടാകാതെയുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും സംഘടന നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാറിന് സംഘടനാ

Top