ചിത്രകാരൻ രാജൻ കൃഷ്ണന്‍റെ നാലാം ചരമവാർഷികം വാൾഡനിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററും രാജൻ കൃഷ്ണൻ ഫൗണ്ടേഷന്‍റെയും നേതൃത്വത്തില്‍ അന്തരിച്ച പ്രശസ്ത ചിത്രകാരൻ രാജൻ കൃഷ്ണന്‍റെ നാലാം ചരമവാർഷിക ദിനത്തിൽ മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡനി‘ൽ അദ്ദേഹം ചെയ്ത ഇൻസ്റ്റലെഷ്യനായ ഒറിന്‍ മുന്നിൽ പുഷ്പ്പാർച്ചനയോടെ രാജനെ അനുസ്മരിക്കാനായി സുഹൃത്തുക്കളും സാംസ്കാരികപ്രവർത്തകരും ഒത്തു ചേർന്നു. കലചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നുള്ളത് രാജൻ കൃഷ്ണൻ എക്കാലവും ചെയ്തിരുന്ന ഒന്നാണെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു. ഹരി കെ.ബി, കിട്ടൻ മാസ്റ്റർ, പ്രൊവിൻഡ്‌, മാർട്ടിൻ, റോസിലി ജഗദീഷ്,

കഞ്ചാവുമായി എടക്കുളം സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി

ഇരിങ്ങാലക്കുട : നടവരമ്പ് ആണ്ടുബലികുളങ്ങര ഉത്സവത്തോടനുബന്ധിച്ച പട്രോളിംഗിനിടെ കഞ്ചാവുമായി എടക്കുളം സ്വദേശികളായ പുത്തൻവീട്ടിൽ ആസ്മിൻ, ഇശ്വരമംഗലത്ത് അഖിനീഷ് എന്നി യുവാക്കളെ ഇരിങ്ങാലക്കുട എസ്. ഐ സുബിന്തും സംഘവും അറസ്റ്റ് ചെയ്തു. സി.പി.ഒ മാരായ അനൂപ് ലാൽ, അഭിലാഷ്, സുനിഷ്, സൈമൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

കൃഷിക്കാവശ്യമായ സബ്സിഡിക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 20

പൊറത്തിശേരി : ഇരിങ്ങാലക്കുട നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴകൃഷിക്കുള്ള കുമ്മായം, വേപ്പിൻപിണ്ണാക്ക് സബ്സിഡി, നെൽകൃഷിക്ക് കൂലിച്ചെലവ് സബ്സിഡി, എന്നിവയിൽ ഇനിയും അപേക്ഷ സമർപ്പിക്കാത്ത ഗുണഭോക്തൃ പട്ടികയിൽ പേരുള്ള കർഷകർ ഫെബ്രുവരി 20ന് പൊറത്തിശേരി കൃഷിഭവനിൽ ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതാണ് കൃഷി ഓഫീസർ അറിയിക്കുന്നു.

താഷ്ക്കന്‍റ്  ലൈബ്രറിയിൽ കഥാചർച്ച സംഘടിപ്പിച്ചു

പട്ടേപ്പാടം : താഷ്ക്കന്‍റ്  ലൈബ്രറി ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കഥാ ചർച്ചയിൽ ടി. പത്മനാഭന്‍റെ പ്രകാശo പരത്തുന്ന പെൺകുട്ടി എന്ന കഥ എം.കെ. ബിജു അവതരിപ്പിച്ചു. ശ്രീറാം പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. എം.കെ. മോഹനൻ, എ.പി. അബൂബക്കർ, ഉമേഷ്, പി.എസ്. സുരേന്ദ്രൻ, ജയശ്രീ സുരേഷ് ബാബു, പി.വി. മനോഹരൻ, രമിത സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. സുരേഷ് ബാബു പടിയത്ത് കവിത അവതരിപ്പിച്ചു.

Top