പ്രിൻസ് രാമവർമ്മയുടെ 8-ാമത് സംഗീത ശില്പശാല ഇരിങ്ങാലക്കുടയിൽ അരങ്ങേറി

ഇരിങ്ങാലക്കുട : തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല 'സ്വരസുധ' വലിയതമ്പുരാൻ കോവിലകത്തെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ വെച്ച് നടത്തി. മായാമാളവഗൗള, ബിഹാഗ് , കുന്തളാവരാളി എന്നി രാഗത്തിലെ കീർത്തനങ്ങളാണ് പ്രധാനമായും പഠിപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികൾ പങ്കെടുത്തു.

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 7 മുതൽ 11 വരെ, സ്വാഗത സംഘം ഓഫീസ്‌ തുറന്നു

ഇരിങ്ങാലക്കുട : തൃശൂരിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമായി മാർച്ച് 7 മുതൽ 11 വരെ നടക്കുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവഹിച്ചു. മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി വിവിധ ഭാഷകളിലെ പതിനഞ്ച് ചിത്രങ്ങളാണ് ഫെസ്റ്റിവലിന്‍റെ   ഭാഗമായി 5 ദിവസങ്ങളിൽ പ്രദർശിപ്പിക്കുന്നത്. ബസ് സ്റ്റാന്റ് ബിൽഡിംഗിലുള്ള ഫിലിം സൊസൈറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട്

കൊറോണ വൈറസ്: ബോധവത്കരണവും പ്രതിരോധ പരിശീലനവും

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്‍റെയും ജില്ലാ ആരോഗ്യ വകുപ്പിന്‍റെയും ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജിൽ കൊറോണ വൈറസ് ബോധവത്കരണവും പ്രതിരോധ പരിശീലനവും നടത്തി. ഡിസ്ട്രിക്ട് ആർ. സി. എച്ച്. ഓഫീസർ ഡോ. കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നടത്തി. ബോധവത്കരണ ക്ലാസ്സിനും കൊറോണ പ്രതിരോധ പരിശീലനത്തിനും ഫിസിഷ്യൻ ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി നേതൃത്വം നൽകി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു.

വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ശിക്ഷ

ഇരിങ്ങാലക്കുട : വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കൈപ്പമംഗലം അരവീട്ടില്‍ രാജേഷ് എന്ന രാജുവിനെ (44) യാണ് കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്‍റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ 5 വര്‍ഷം കഠിന തടവിനും 50,000/ രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. 2016 ജൂൺ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ താമസിച്ചു വരുന്ന വീട്ടില്‍ രാവിലെ 8.20 ന് ഇറയം

റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം നവീകരണം ആരംഭിച്ചു, നന്ദി അറിയിച്ച് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ

കല്ലേറ്റുംകര : പ്ലാറ്റുഫോമിന്‍റെ ഉയരക്കുറവ് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്ന ഇരിങ്ങാലക്കുട റെയിവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോം ഉയരം കൂട്ടുന്ന പ്രവർത്തികൾ വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആരംഭിച്ചതിൽ ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ റെയിൽവേ അധികൃതർക്കും, എം.പി, എം.എൽ.എ എന്നിവർക്കും നന്ദി രേഖപ്പെടുത്തി. ഒന്നാം നമ്പർ പ്ലാറ്റുഫോം വർഷങ്ങൾക്കു മുന്നേ ഉയരം കൂട്ടിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ സ്ഥിരം യാത്രക്കാർ ഉള്ള രണ്ടാം നമ്പർ പ്ലാറ്റുഫോമിന്‍റെ ഉയരക്കുറവ്മൂലം പ്രായമായവർക്ക് ട്രെയിനിൽ

പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കും മനുഷ്യനെ നശിപ്പിക്കുന്ന വര്‍ഗീയതയും ഉപേക്ഷിക്കൂ- പൗരത്വ നിയമഭേദഗതിക്കെതിരെ വേറിട്ട പ്രചാരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : പൗരത്വ നിയമഭേദഗതിക്കെതിരെ തുണിസഞ്ചിയിലെ പ്രചാരണവുമായി കാട്ടുങ്ങച്ചിറ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് ഏറെ ശ്രദ്ധേയമായി. 11-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനത്തിലാണ് നോ സി.എ.എ, നോ എന്‍.ആര്‍.സി എന്നെഴുതിയ തുണിസഞ്ചി വിതരണം നടത്തിയത്. പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കും മനുഷ്യനെ നശിപ്പിക്കുന്ന വര്‍ഗീയതയും ഉപേക്ഷിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്‌സണ്‍ യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ശരത്ദാസ്

Top