യുവാവിനെ മുൻവൈരാഗ്യം വച്ച് മർദ്ദിച്ച കേസിൽ 4 പേർ അറസ്റ്റിൽ

കാട്ടൂർ : മുൻവൈരാഗ്യം വച്ച് യുവാവിനെ മർദ്ദിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ നാല് പേർ അറസ്റ്റിൽ. താണിശ്ശേരി കല്ലംന്തറ കണ്ണംകൊള്ളി സജീവൻ (39) കാട്ടൂർ പൊഞ്ഞനം പള്ളിപ്പാടത്ത് ശ്രീവൽസൻ (37), താണിശ്ശേരി കല്ലട കുമങ്കണത്ത് ഷാനവാസ് (44), കാട്ടൂർ സോഡാവളവിൽ കുറപ്പത്ത് ശശാന്ത് (33) എന്നിവരെയാണ് കാട്ടൂർ എസ് ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴാം തീയതി ഉച്ചയോടെയായിരുന്നു സംഭവം. കാട്ടൂർ

കൊറോണ വ്യാജപ്രചരണം, കാട്ടൂരിൽ വീണ്ടും 2 അറസ്റ്റ്

ഇരിങ്ങാലക്കുട : കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയതിന് ബന്ധുക്കളായ രണ്ട് പേരെ കാട്ടുർ എസ് ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. തളിക്കുളം മുത്തേഴത്ത് വീട്ടിൽ ഡിബീഷ് (20), തെക്കേ താണിശ്ശേരി മൂത്തേഴത്ത് വീട്ടിൽ പ്രദോഷ് (52)എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം ഭാഗത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും അവിടേക്ക് ആരും പോകരുതെന്നുമുള്ള വ്യാജസന്ദേശം ഇവർ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സന്ദേശത്തിന്‍റെ   ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

രാജൻ കൃഷ്ണൻ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും 11ന്

ഇരിങ്ങാലക്കുട : അന്തരിച്ച പ്രശസ്ത ചിത്രകാരൻ രാജൻ കൃഷ്ണന്റെ നാലാം ചരമവാർഷികമായ ഫെബ്രുവരി 11ന് വൈകിട്ട് 5:30ന് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ ‘വാൾഡനി‘ൽ രാജനെ അനുസ്മരിക്കാനായി സുഹൃത്തുക്കളും സാംസ്കാരികപ്രവർത്തകരും ഒത്തുചേരുന്നു. ഇന്നർസ്പേസ് ലിറ്റിൽ തിയേറ്ററും രാജൻ കൃഷ്ണൻ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന അനുസ്മരണ പരിപാടിയുടെ ഭാഗമായി, കേരളചലച്ചിത്ര അക്കാദമി, വിശ്രുത ഫ്രഞ്ച് ചലച്ചിത്രകാരനായ അലൻ റെനെയുടെ ‘നൈറ്റ് ആന്റ് ഫോഗ്‘ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടോക്കീസ്

ജെ.സി.ഐ ജനറൽ ആശുപത്രിയിൽ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജെ.സി ഐ ഗവ. ഹോസ്പിറ്റലിൽ നവജാത ശിശു സംരക്ഷണ യൂണിറ്റ് ആരംഭിച്ചു. തശൂർ പാർലമെൻറ് അംഗം ടി.എൻ പ്രതാപൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിവേഴ്സൽ ട്രാൻസ്ഫർ സർവ്വീസസിന്‍റെ സ്പോൺസർഷിപ്പോടുകൂടിയാണ് കേന്ദ്രം സ്ഥാപിച്ചത്. മുനിസിപ്പൽ ചെയർ പേഴസൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ജെ.സിഐ പ്രസിഡന്റ് ജെൻസൻ ഫ്രാൻസീസ് മുഖ്യ പ്രഭാഷണവും ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ ആമുഖ പ്രസംഗവും നിർവഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാർ കുര്യൻ

സഞ്ചാരികളുടെ വഴികാട്ടിയായ ഗൂഗിൾ മാപ്പിന് 15-ാം പിറന്നാൾദിനത്തിൽ പുതിയ ലോഗോ

ഏതൊരു സഞ്ചാരിയുടെയും യാത്രാപഥങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിമാറിയ ഗൂഗിൾ മാപ്പിന് ഇപ്പോൾ 15-ാം പിറന്നാൾദിനത്തിൽ പുതിയ ലോഗോ, കൂടാതെ സൗകര്യങ്ങളും. കഴിഞ്ഞ ദിവസം മുതൽ ഈ അപ്ഡേറ്റ് നിലവിൽ വന്നിട്ടുണ്ട്. ഗൂഗിൾ മാപ്പ് പലരെയും 'കുഴിയിൽ' ചാടിച്ചിട്ടുണ്ടെന്ന യാഥാർഥ്യം നിലനിൽക്കെ, നാം ഏവരും ഇപ്പോഴും വഴികാട്ടിയായി വിശ്വസിച്ചു ആശ്രയിക്കുന്നത് ഇവനെ തന്നെ. സ്മാർട്ട് ഫോണുകളുടെ വരവും, വേഗതയേറിയ ഇന്റർനെറ്റും ലഭ്യമായതോടെ കേവലം ഒരു വഴികാട്ടിയെന്നതിലുപരി, മറ്റു സേവനനങ്ങൾക്കും യാത്രകളിൽ ഗൂഗിൾ മാപ്പിനെ

Top