കൊറോണ വ്യാജവാർത്ത പ്രചരിപ്പിച്ച യുവാവിനെ കാട്ടൂരിൽ അറസ്റ്റ് ചെയ്തു

കാട്ടൂർ : കാട്ടൂരിലെ ഒരു വാട്സപ്പ് ഗ്രൂപ്പിൽ കൊറോണ വൈറസ് കുന്നംകുളം ഭാഗത്ത് പടർന്നു പിടിക്കുന്നുവെന്ന വ്യാജവാർത്ത പോസ്റ്റ് ചെയ്ത എടത്തുരുത്തി സ്വദേശി വിപിൻ (34)നെ കാട്ടൂർ എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും, വരുംദിവസങ്ങളിൽ വ്യാജവാർത്ത ഷെയർ ചെയ്തവരും പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. എ.എസ്.ഐ വസന്തകുമാർ , സിന്ധു എം.വി. എന്നവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എൻ.ഐ.പി.എം.ആർ മികവിന്‍റെ കേന്ദ്രമാക്കുന്നു, ബഡ്ജറ്റിൽ 7 കോടി രൂപ വകയിരുത്തി

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ കല്ലേറ്റുങ്കരയിൽ ഭിന്നശേഷി പുനരധിവാസ മേഖലയിലെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന് സംസ്ഥാന ബഡ്ജറ്റിൽ 7 കോടി രൂപ വകയിരുത്തി. ഈ സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷം അനുവദിക്കുന്ന ഏറ്റവും കൂടിയ ബഡ്ജറ്റ് വിഹിതം ആണ് 2020-21 സാമ്പത്തിക വർഷം വകയിരുത്തിയിരിക്കുന്നത്. ഒക്കുപ്പേഷണൽ തെറാപ്പി കോഴ്സിന് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രത്യേക വിദ്യാഭ്യാസം, വൈകല്യവുമായി ബന്ധപ്പെട്ട മറ്റ്

ഓൺലൈൻ കച്ചവടത്തിൽ പണം നഷ്ടപ്പെട്ട വിഷമത്തിൽ നാടുവിട്ട 17 കാരനെ ഗോവയിൽ നിന്നും കണ്ടെത്തി

ഇരിങ്ങാലക്കുട : ഓൺലൈൻ കച്ചവടം നടത്തുന്നതിനിടയിൽ പണം നഷ്ടപ്പെട്ട വിഷമത്തിൽ നാടുവിട്ട കോണത്തുകുന്നുകാരനായ 17 കാരനെ ഗോവയിൽ നിന്നും പോലീസിന്റെയും ഗോവ മലയാളി അസോസിയേഷന്റെയും സഹായത്താൽ കണ്ടെത്തി. പണം നഷ്ടപ്പെട്ട കുട്ടി മാനസിക വിഷമത്താൽ നഷ്ടപ്പെട്ട പണം സ്വരൂപിക്കുന്നതിനായി നാടുവിടുകയായിരുന്നു. ഇരിങ്ങാലക്കുട സബ് ഇൻസ്‌പെക്ടർ സുബിന്ത്, പോലീസ് ഓഫീസർമാരായ ജോസി ജോസ്, മനോജ് എ കെ, അനൂപ് ലാലൻ, എന്നിവർ സൈബർ സെല്ലിന്റെയും ഗോവ മലയാളികളുടെയും സഹായത്തോടെ ഗോവയിലെ ഹോട്ടലിൽ

Top