ജീവനി – പൊട്ടുവെള്ളരി വിത്തിടൽ ഉദ്ഘാടനം നിർവഹിച്ചു

പൂമംഗലം : പൂമംഗലം കൃഷിഭവനു കിഴിൽ ജീവനി 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' - പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സുജിത് പരമേശ്വരൻ എന്ന വ്യക്തിയുടെ സ്ഥലത്തു ഓപ്പൺ പ്രിസിഷൻ ഫാർമിംഗ് 50 സെന്റ് സ്ഥലം കൃഷിക്ക് 30000 രൂപയുടെ അനൂകല്യം. പൊട്ടുവെള്ളരി വിത്തിടൽ ഉദ്ഘാടനം, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഷ രാജേഷ് നടത്തി. ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഈ ആർ വിനോദ് അധ്യക്ഷത വഹിച്ചു. വികസനകാര്യാസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

മികച്ച വിദ്യാർത്ഥികൾക്കുള്ള ജെ.സി.ഐ ഇരിങ്ങാലക്കടയുടെ എ.പി.ജെ അബ്ദുൾ കലാം പ്രതിഭ പുരസ്‌കാരം നൽകി

ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കട തൃശൂർ ജില്ലയിലെ സ്കൂളുകളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന എ.പി.ജെ അബ്ദുൾ കലാം പ്രതിഭ പുരസ്കാരം അയിഷ നിബ നിയ ഫ്രാങ്ക് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. സമർപ്പണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ സ്കൂളിൽ നിർവ്വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് ജെൻസൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിസ്റ്റർ റോസ് ലെറ്റ് മുഖ്യാതിഥി ആയിരുന്നു.

59-ാമത് കണ്ടംകുളത്തി ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ. കോളേജ്‌ ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട :  59-ാമത് കണ്ടംകുളത്തി ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ പഴഞ്ഞി എം.ഡി കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി (1 - 0) കണ്ണൂർ എസ്.എൻ. കോളേജ്‌ ചാമ്പ്യന്മാരായി. ക്രൈസ്റ്റ് കോളേജിൽ നടന്ന ടൂർണമെന്റിലെ മികച്ച കളിക്കാരനായി എസ്.എൻ. കോളേജിലെ അഫ്സർ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗ്ഗീസ് ട്രോഫി നൽകി. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ യൂജിൻ മൊറേലി, കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി, പ്രിൻസിപ്പൽ ഡോ.

‘ഇരിങ്ങാലക്കുട ബാസ്കറ്റ്ബോൾ ടൂർണമെന്റ്’ ആരംഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന രണ്ടാമത് 'ഇരിങ്ങാലക്കുട ബാസ്കറ്റ്ബോൾ 2020' അഖില കേരള ഇന്റർ ക്ലബ്ബ് ബാസ്കറ്റ്ബോൾ ടൂര്ണമെന്റിന്‍റെ ഉദ്ഘാടനം ചാലക്കുടി പോലീസ്‌ സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. ബിജോയ് നിർവഹിച്ചു. ആദ്യ മത്സരത്തിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് കണ്ണൂർ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്‌റ്റലിനെ പരാജയപ്പെടുത്തി. സ്കോർ 66 - 44. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്രൈസ്റ്റ് കോളേജ് വൈസ്

ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ചതായി പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ

ഇരിങ്ങാലക്കുട : 2020--21 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണൻ എം എൽ എ അറിയിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണം 12 കോടി രൂപ, ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഫാമിലി ടൈപ്പ് കോർട്ടേഴ്‌സ് 2.50 കോടി രൂപ, എഴുന്നള്ളത് പാതയുടെ 2/200 മുതൽ 2/700 വരെ നിർമ്മാണം 1.50 കോടി രൂപ,

പ്രഥമ സംസ്കൃത ഹ്രസ്വചലച്ചിത്ര മേള 11ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരളത്തിൽ ആദ്യമായി ഒരു വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം അക്കാദമിക് കൗൺസിൽ നേതൃത്വം നൽകുന്ന 'നവവാണി സംസ്കൃത ഹ്രസ്വ ചലച്ചിത്ര മേള' ഇരിങ്ങാലക്കുട എം.സി.പി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 11 ചൊവ്വാഴ്ച സംഘടിപ്പിക്കുന്നു. 11 സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്, ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡ്, മികച്ച സംവിധാനം തിരക്കഥ മികച്ച നടി എന്നീ വിഭാഗങ്ങളും അവാർഡ് നൽകുന്നതാണ് എന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടൊപ്പം കുട്ടികളുടെ

Top