59-ാമത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിന്‍റെ സെമിഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ നടന്നുവരുന്ന 59-ാമത് കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ സമാപിച്ചു. ബുധനാഴ്ച രാവിലെ നടന്ന മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് വടക്കാഞ്ചേരി എൻ എസ്‌ എസ്‌ വ്യാസ കോളേജിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾകും (3 - 2) പഴഞ്ഞി എം ഡി കോളേജ് കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും (2 - 0) പരാജയപ്പെടുത്തി. ഉച്ചകഴിഞ്ഞു നടന്ന മത്സരത്തിൽ കണ്ണൂർ

സ്‌കൾ വാഹനങ്ങളിൽ പരിശോധനന: 31 കേസെടുത്തു

സ്‌കൂൾ ബസ്സുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ അതത് ആർടിഒ ഓഫീസിലോ 9946100100 എന്ന വാട്‌സ് നമ്പറിലോ അറിയിക്കണമെന്നു ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം സുരേഷ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് തൃശൂർ ജില്ലയിൽ സ്‌കൂൾ ബസുകൾ പരിശോധിച്ചു. 31 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ സ്‌കൂൾ ബസ്സുകളിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ എം സുരേഷിന്റേയും എൻഫോഴ്‌സമെന്റ ആർടിഒ ഷാജി മാധവന്റേയും നേതൃത്വത്തിൽ സേഫ് കേരളയിലെ ആറ് സ്‌ക്വാഡുകൾ രാവിലെ

കൊറോണ: ഇതരസംസ്ഥാന തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ പ്രചരണസംവിധാനം

നോവൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ബോധവൽക്കരണ പ്രചരണ സാമഗ്രികളൊരുക്കി ആരോഗ്യ അധികൃതർ. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ക്യാമ്പുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ അവരവരുടെ ഭാഷയിൽ തയ്യാറാക്കിയ പോസ്റ്ററുകൾ പതിക്കും. കൊറോണ വൈറസ് ബാധ സംബന്ധിച്ച സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഇതരഭാഷകളിൽ അനിമേറ്റഡ് വീഡിയോകൾ, ശ്രവ്യ പ്രചാരണശലകങ്ങൾ എന്നിവയും തയ്യാറാക്കും. ലേബർ വകുപ്പിൻരെ സഹായത്തോടെയാവും ഇത് നടപ്പാക്കുക. ഇത് സംബന്ധിച്ച വിശദമായ യോഗം ജില്ലാ

‘മീറ്റ് ദ റൈറ്റർ’ സാഹിത്യസംവാദം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സെന്‍റ്  ജോസഫ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്‍റെ സഹകരണത്തോടെ നടത്തിയ 'മീറ്റ് ദി റൈറ്റർ' എന്ന പരിപാടിയിൽ കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും കേരളഭക്ഷ്യസുരക്ഷ കമ്മീഷൻ ചെയർമാനുമായ കെ വി മോഹൻകുമാർ ഐ.എ.എസ് 'എഴുത്തിന്റെ വഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി വിദ്യാർത്ഥിനികളുമായി സാഹിത്യസംവാദത്തിൽ ഏർപ്പെടുകയും ചെയ്തു. പ്രശസ്തകവി ഡോ. സി രാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. കവയിത്രി

ഹിന്ദി സാഹിത്യവും ജേര്‍ണലിസവും എന്ന വിഷയത്തിൽ ദേശീയ സെമിനാര്‍

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജിന്‍റെ ഹിന്ദി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഹിന്ദി സാഹിത്യവും ജേര്‍ണലിസവും എന്ന വിഷയത്തെ ആസ്പദമാക്കി വ്യാഴാഴ്ച ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. പ്രന്‍സിപ്പാള്‍ സിസ്റ്റര്‍ ഇസബെല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇന്‍ഡോർ ക്രിസ്ത്യന്‍ കോളേജിന്‍റെ ഹിന്ദി വിഭാഗാദ്ധ്യക്ഷനും പത്ര പ്രവർത്തകനും അറിയപ്പെടുന്ന സാഹിത്യകാരനുമായ ഡോ. പങ്കജ് വിര്‍മാല്‍ ആണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ദേശ ഗുരുതി

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിലെ ദേശ ഗുരുതി എടതിരിഞ്ഞി മന കൃഷ്ണൻ തിരുമേനിയുടെയും മേൽശാന്തി രാഹുൽ തിരുമേനിയുടെയും കാർമ്മികത്വത്തിൽ നടന്നു . ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി കെ.എൻ മേനോൻ , വേലായുധൻ സാമി, സലീഷ് നനദുർഗ്ഗ എന്നിവർ നേതൃത്വം വഹിച്ചു.

സ്ത്രീയെ അക്രമിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട :  തേലപ്പിള്ളി സ്വദേശിനിയായ വീട്ടമ്മ പുഴയരികിൽ തുണി അലക്കുന്നതിനിടെ പട്ടാപ്പകൽ അക്രമിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതിയായ കൂടാരം നിഖിൽ (24) നെ ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്. സുബിന്തും സംഘവും പിടികൂടിയത്. മോഷണക്കുറ്റമടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സംഭവം. വിജനമായ പ്രദേശത്ത് വച്ച് പ്രതി വീട്ടമ്മയെ കയറിപ്പിടിച്ച് കോൾപ്പാടത്തേക്ക് വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസി കണ്ട് വന്ന് രക്ഷിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനിടയിൽ

കളക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ട് രണ്ടു ദിവസത്തിന് ശേഷം നടത്തിയതുമൂലം സമീപ പ്രദേശങ്ങളിൽ നാശം സംഭവിച്ചെന്ന് പരാതി

മുരിയാട് : ജില്ലാ കളക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ട് രണ്ടു ദിവസത്തിന് ശേഷം സമീപവാസികൾക്കും കൃഷിയിടങ്ങൾക്കും നാശമുണ്ടാകുന്ന രീതിയിൽ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രം നടത്തിയെന്ന് ആരോപിച്ച്‌ മുരിയാട് ഗ്രാമസംരക്ഷണസമിതി അധികൃതർക്ക് പരാതി നൽകി. എന്നാൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ പഞ്ചായത്തും മറ്റു സംവിധാനങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽകണ്ടും മറ്റു സ്വാധീനങ്ങൾക്ക് വഴങ്ങിയും നടപടികൾ എടുക്കുന്നില്ലെന്ന് സമിതി പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വെടിക്കെട്ടു നടത്തിയതിന്‍റെയും

Top