മൊബൈൽ ടവറിനേക്കാൾ പ്രധാനം ജനങ്ങളുടെ ആരോഗ്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉണ്ടായിട്ടുള്ള വികാസത്തിന്‍റെ ഭാഗമായി മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാത്ത തരത്തിലാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ജില്ലാ ടെലികോം കമ്മിറ്റി ഉറപ്പാക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. പാഴായിയിൽ രണ്ടാമത്തെ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരിസരത്ത് 15 ഓളം പേർക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ട്. ചിലർ മരിച്ചു. ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ

കുഞ്ഞിലിക്കാട്ടിൽ ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു

കിഴുത്താനി : കിഴുത്താനി കുഞ്ഞിലിക്കാട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ഗുരുവായൂർ ദേവസ്വത്തിന്‍റെ ശ്രീകൃഷ്ണൻ എന്ന ആനയുടെ ആക്രമണത്തിൽ ഒന്നാംപാപ്പാനായ  പാലക്കാട് സ്വദേശി നന്ദനൻ മരിച്ചു. നാലാം ഉത്സവദിനത്തെ വലിയ ഉത്സവത്തിന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയായിരുന്നു സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീകൃഷ്ണന്‍ എന്ന ആനയാണ് എഴുന്നള്ളിപ്പിനായി ആനകളെ ഒരുക്കുന്നതിനിടയില്‍ ഇടഞ്ഞത്. മുൻവശത്ത് നിന്നിരുന്ന പാപ്പാനെ വലിച്ചിട്ട് കുത്താന്‍ ശ്രമിച്ചെങ്കിലും കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിയതിനാല്‍ കുത്തേറ്റില്ല. പിന്നീട് പാപ്പാനെ തുമ്പികൈകൊണ്ട് കുടഞ്ഞ് വലിച്ചെറിഞ്ഞശേഷം ഓടുകയായിരുന്നു.

ബസ്സ് സ്റ്റാൻഡിലെ കൊലപാതകം : വിചാരണക്കിടയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു

ഇരിങ്ങാലക്കുട : സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ചെറുപ്പക്കാരനെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്സ് സ്റ്റാന്റിനടുത്തുള്ള മെയിൻ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതിയിലെ വിചാരണക്കിടയിൽ സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. കൊരുമ്പിശ്ശേരി പുതുക്കാട്ടിൽ വേണു ഗോപാലിന്‍റെ മകൻ സുജിത്ത് (26 ) എന്ന ചെറുപ്പക്കാരനാണ് രണ്ട് വർഷം മുമ്പ് ജനുവരി 28-ാം തിയ്യതി

പ്രിൻസ് രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല ‘സ്വരസുധ’ ഫെബ്രുവരി 9ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9ന് ഞായറാഴ്ച തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല 'സ്വരസുധ' രാവിലെ 10 മുതൽ 4 മണി വരെ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു.സംഗീത ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഗീത വിദ്യാർഥികൾ നേരെത്തെ രജിസ്റ്റർ ചെയ്യണം. തിരുവിതാംകൂർ രാജകുടുംബാംഗമായ അദ്ദേഹം പ്രസിദ്ധനായ ഒരു

ഫെബ്രുവരി 19ന് റവന്യൂ വകുപ്പിലെ ജീവനക്കാര്‍ പണിമുടക്കുന്നു

റവന്യൂ ജീവനക്കാര്‍ ഫെബ്രുവരി 19 ന് പണിമുടക്ക് നടത്തുമെന്നറിയിച്ച് റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കുന്നു ഇരിങ്ങാലക്കുട : റവന്യൂ വകുപ്പിനോട് കാലങ്ങളായി തുടരുന്ന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി 19 ന് വകുപ്പിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്നറിയിച്ച് മുകുന്ദപുരം തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി. വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനവും അധിക തസ്തികയും അനുവദിക്കുക,

Top