സേവാഭാരതി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

മാപ്രാണം : സേവാഭാരതി മെഡിസെല്ലിന്‍റെ ആഭിമുഖ്യത്തിൽ തൈക്കാട്ട്ശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനത്തിൽ പീച്ചംപിള്ളി എസ്.എൻ.ഡി.പി ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിട്ട. പ്രൊഫ. ഡോ. കെ കെ മോഹനൻ ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് ഐ.കെ. ശിവാനന്ദൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് രാമകൃഷ്ണൻ ആശംസകൾ അർപ്പിച്ചു. ഡോക്ടർമാരായ രാജരാജേശ്വരി, ഡോ. സുകന്യ, ഡോ. മിഥില എന്നിവർ പങ്കെടുത്ത ക്യാമ്പിൽ 150ൽ

വോട്ടർ പട്ടികയിൽ പേരു ചേർക്കൽ : ഡി.വൈ.എഫ്.ഐ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ഇരിങ്ങാലക്കുട : വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ളവർക്ക് മാർഗ നിർദേശങ്ങളുമായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുടയിൽ ഹെൽപ് ഡെസ്ക് സേവനം ആരംഭിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം ചേലൂരിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എം സനീഷ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീജിത്ത്, പി.യു സാന്ദ്ര എന്നിവർ ഹെൽപ് ഡെസ്ക് സേവനങ്ങൾക്ക് നേതൃത്വം നൽകി.

വാര്യർ സമാജം സ്ഥാപിത ദിനാഘോഷം

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം സ്ഥാപിത ദിനം പതാക ദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തിൽ പ്രസിഡൻറ് എ. വേണുഗോപാലൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി. എ.സി സുരേഷ് ഉദ്ഘാടനം ചെയ്തു. വി.വി ഗിരീശൻ, കെ.വി രാമചന്ദ്രൻ, സി.വി മുരളി, ടി.ലാൽ, പ്രദീപ് വാരിയർ എന്നിവർ സംസാരിച്ചു. തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു

സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സ്പെഷ്യൽ സ്കൂൾ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാർ സ്ഥാപനമായ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ ഇന്ത്യ ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസാക്കുന്നവരെയാണ് അംഗീകൃത സ്ഥാപനങ്ങളിൽ ഈ കോഴ്സിനായി അഡ്മിഷൻ നൽകുന്നത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ

വനിതകൾക്ക് ജോലി സംവരണം ഏർപ്പെടുത്തണം : മഹിള ജനത

ഇരിങ്ങാലക്കുട : സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് വനിത സംവരണം ഏർപ്പെടുത്തണമെന്ന് മഹിള ജനതാ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. വനിതാ ബില്ല് പാർലിമെന്റിൽ പാസാക്കുന്ന കാര്യത്തിൽ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികൾക്കും ആത്മാർത്ഥയില്ലായെന്ന് ഇരിങ്ങാലക്കുട പ്രിയ ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വ്യാജ പരാതികൾ നല്കി പുരുഷൻമാരെ കുടുക്കുവാൻ ശ്രമിക്കുന്ന സ്ത്രീകൾക്കെതിരെയും കർശന നടപടിയെടുക്കണം. പൗരത്വ രജിസ്ട്രർ തയ്യാക്കുവാൻ വരുന്ന ഉദ്യോഗസ്ഥരെ ചൂലെടുത്ത് ഓടിപ്പിക്കുവാൻ വീട്ടമ്മമാർ

Top