കൊറോണ: വ്യാജ വാർത്ത പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ, ഷെയർ ചെയ്തവരും പ്രതികൾ

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ 3 പേർ മൂന്നുപീടിക, പെരിഞ്ഞനം, പഴയന്നൂർ സ്വദേശികൾ. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത് ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇവരും കേസിൽ പ്രതിയാവും. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ തൃശൂർ ടൗൺ ഈസ്റ്റ് പോലീസും പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരി

കൊറോണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പൂമംഗലം : കൊറോണ വൈറസ്സിനെ കുറിച്ച് വ്യാപകമായി തെറ്റായ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലും, ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതിനെ സംബന്ധിച്ചും പൂമംഗലം ഗ്രാമപഞ്ചായത്തിലെയും കുടുംബാരോഗ്യ കേന്ദ്രത്തിലെയും നേതൃത്വത്തിൽ കൽപ്പറമ്പ് ബി.വി.എം.എച്ച് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്യാമ്പിൽ പ്ലസ് ടു വിദ്യാർത്ഥികൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ അധ്യാപകർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ആർ വിനോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

59-ാമത് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് 3 മുതല്‍ 7 വരെ

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്കും, ടി.എല്‍. തോമസ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുളള 59-ാമത് സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍ കോളേജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് ഫെബ്രുവരി 3 മുതല്‍ 7 വരെ ക്രൈസ്റ്റ് കോളേജ് ഫുട്ബോള്‍ മൈതാനിയില്‍ നടക്കും. കേരളത്തിലെ പ്രമുഖ 16 കലാലയ ടീമുകള്‍ മാറ്റുരയ്ക്കും. യോഗ്യത റൗണ്ട് മത്സരത്തില്‍ മറ്റ് പ്രമുഖ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിലേക്ക് ഇവര്‍ യോഗ്യത നേടിയത്. ഈ ടൂര്‍ണ്ണമെന്‍റില്‍

ഷഷ്ഠി ആഘോഷങ്ങൾക്ക് ശേഷം മണിക്കൂറുകൾക്കകം പരിസരങ്ങൾ വൃത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങൾ കഴിഞ്ഞു മണിക്കൂറുകൾക്കകം പരിസരവും പാതയോരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി ഇരിങ്ങാലക്കുട നഗരസഭ. ആരോഗ്യ വിഭാഗത്തിന്‍റെ 15 പേരടങ്ങുന്ന സ്പെഷ്യൽ സ്‌ക്വാഡ് ഉണ്ടാക്കിയാണ് ഈ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ കെ ജി അനിലിന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതൽ ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷങ്ങൾ കഴിഞ്ഞു മണിക്കൂറുകൾക്കകം പരിസരവും പാതയോരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കി ഇരിങ്ങാലക്കുട

ഇടഞ്ഞോടിയ ആനയെ 2 മണിക്കൂറിനു ശേഷം തുമ്പൂർ വഴിക്കിലച്ചിറയിൽ തളച്ചു

തുമ്പൂർ : വഴിനീളെ ജനങ്ങളിൽ പ്രരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠിക്കെത്തിച്ച ഇടഞ്ഞോടിയ ഉഴവൂർ കണ്ണൻ എന്ന ആനയെ 2 മണിക്കൂറിനു ശേഷം തുമ്പൂർ കിഴക്കുമുറി വഴിക്കിലച്ചിറയിൽ രാവിലെ എട്ടരയോടെ ഒഴിഞ്ഞ പറമ്പിൽ തളച്ചു. ശനിയാഴ്ച പുലർച്ചെയുള്ള ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും പൂർത്തിയാത്തതിന് ശേഷം , നടപന്തലിനു സമീപം നിൽക്കുകയായിരുന്ന ആനകളിൽ ഒന്നിനെ പാപ്പാൻ അടിച്ചതിനെ തുടർന്ന് ഉണ്ടായ ബഹളത്തിലാണ് ആനകൾ ഓടിയത് . ഓടിയ 3 ആനകളിൽ രണ്ടെണ്ണം

വിശ്വനാഥപുരം ഷഷ്ഠിക്കെത്തിച്ച ആന ഇടഞ്ഞോടി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠിക്കെത്തിച്ച ആന ഇടഞ്ഞോടി. ശനിയാഴ്ച രാവിലെ ആറേകാലോടെയായിരുന്നു സംഭവം. ഇടഞ്ഞോടിയ ആന ഇരിങ്ങാലക്കുടയിൽ നിന്നും കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലൂടെ ഓടുകയായിരുന്നു. നടവരമ്പിലെത്തിയ ആന കല്ലംകുന്ന് , വൈക്കിലച്ചിറ , കൊറ്റനലൂർ ആക്കംപിള്ളി പൊക്കം വഴിയാണ് ഓടിയത്. ആനയെ രാവിലെ എട്ടരയോടെ ഇവിടെ തളച്ചു. ശനിയാഴ്ച പുലർച്ചെയുള്ള ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും പൂർത്തിയാത്തതിന് ശേഷം , നടപന്തലിനു സമീപം നിൽക്കുകയായിരുന്ന ആനകളിൽ ഒന്നിനെ പാപ്പാൻ അടിച്ചതിനെ

Top