തെരുവിൽ ഉപവാസ സമരവുമായി എൻ.ജി.ഒ അസോസിയേഷൻ

ഇരിങ്ങാലക്കുട : കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ ആഭിമുഖ്യത്തിൽ ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്കരണം, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു തെരുവിൽ ഉപവാസ സമരം നടത്തി. ആൽതറക്കൽ നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എം.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് വി.എസ്. സിജോയ് അധ്യക്ഷത വഹിച്ചു. അഡ്വ. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു, അഡ്വ. തോമസ് ഉണ്ണിയാടൻ എന്നിവർ

സ്വയം തൊഴിൽ സംരംഭകർക്കായി നഗരസഭയിൽ സംരംഭകത്വ വികസന പരിശീലനം

ഇരിങ്ങാലക്കുട : നാഷണൽ അർബൻ ലൈവിലിഹുഡ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ സ്വയം തൊഴിൽ സംരംഭകർക്കായി ഫെബ്രുവരി 3 മുതൽ 7 വരെ നഗരസഭ മിനി ടൗൺഹാളിൽ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4:30 വരെയാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പലിശ സബ്സിഡിയോടു കൂടി ബാങ്ക് ലോൺ ലഭ്യമാക്കുന്നതിന് അവസരമുണ്ട്. നഗരസഭ പരിധിയിൽ താമസക്കാരായ, റേഷൻ കാർഡ് പ്രകാരം വാർഷിക വരുമാനം ഒരു

സപ്ലൈകോ നെല്ല് സംഭരണം : കർഷകർക്ക് വെബ് സൈറ്റ് നേരിൽ പരിശോധിക്കാൻ അവസരം

കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ് സൈറ്റ് കർഷകർക്ക് നേരിൽ പരിശോധിക്കാൻ അവസരം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ www.supplycopaddy.in എന്ന വെബ് സൈറ്റിലൂടെയാണ് അറിയാൻ അവസരം നൽകുന്നത്. കർഷകർ സൈറ്റ് തുറന്ന ശേഷം 'പൊതു വിവരങ്ങൾ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. കർഷകരുടെ കൃഷിഭവൻ തിരിച്ചുള്ള ലിസ്റ്റ്, ഓൺലൈൻ രജിസ്‌ട്രേഷൻ വിവരങ്ങൾ, രജിസ്റ്റർ നമ്പർ അലോട്ട്‌മെന്റ് വിവരങ്ങൾ,

ദേശീയതല കഥാവതരണ മത്സരത്തിൽ ശാന്തിനികേതനിലെ നന്ദന ജയചന്ദ്രന് 3-ാം സ്ഥാനം

ഇരിങ്ങാലക്കുട :  'റോഡ് എഹെഡ്' എന്ന വിഷയത്തെ അധികരിച്ച് സി.ബി.എസ്.ഇ. ഉത്തർപ്രദേശിലെ നോയ്ഡയിൽ സംഘടിപ്പിച്ച ദേശീയതല കഥാവതരണ മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി നന്ദന ജയചന്ദ്രൻ 3-ാം സ്ഥാനം കരസ്ഥമാക്കി. സി.ബി.എസ്.ഇ. യുടെ തിരുവനന്തപുരം റീജനിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയതല മത്സരത്തിലേക്ക് നന്ദന അർഹത നേടിയത്.

30 വർഷത്തോളം തരിശായി കിടന്ന പൂമംഗലം പഞ്ചായത്തിലെ പാടങ്ങൾ നെൽകൃഷിക്ക് ഒരുങ്ങുന്നു

പൂമംഗലം : തരിശ് രഹിത പഞ്ചായത്ത്‌ ആകുന്നതിന്‍റെ ഭാഗമായി 15 മുതൽ 30 വർഷം വരെ തരിശായി കിടന്നിരുന്ന പാടങ്ങൾ  നെൽകൃഷിക്ക് ഒരുക്കി ചരിത്ര നേട്ടത്തിനായി പൂമംഗലം പഞ്ചായത്ത്. പനച്ചിക്കൽ ചിറകക്കുളം പാടം 250 പറ നെൽകൃഷിക്കു യോഗ്യമാക്കുകയാണിപ്പോൾ. വെള്ളാങ്ങല്ലുർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ വത്സല ബാബു നടീൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ. വിനോദ്, അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ ദ്യുതി പി.പി. സ്വാഗതം

ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം കൊടിയേറി

ഉളിയന്നൂർ : കൂടൽമാണിക്യം ദേവസ്വം ആലുവ ഉളിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം 2020 ന്‍റെ ത്രികൊടിയേറ്റ് നടന്നു . ജനുവരി 28 മുതൽ ഫെബ്രുവരി 6 വരെയാണ് തിരുവുത്സവം. തിരുവുത്സവത്തോടു അനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം കൂടിയാട്ടം കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാർ നിർവഹിച്ചു. ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജ്‌മെന്‍റ് കമ്മിറ്റി മെമ്പർ കെ.വി. പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ,

ഭരണഘടനയും മതേതരത്വവും സംരക്ഷിണമെന്നാവിശ്യപ്പെട്ട് കോൺഗ്രസ്സ് രാഷ്ട്രപതിക്ക് കത്തയച്ചു

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിണമെന്നാവിശ്യപ്പെട്ട് കൊണ്ട് മണ്ഡലത്തിലെ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും ബൂത്ത് തലത്തിൽ ശേഖരിച്ച കത്തുകൾ രാഷ്ട്രപതിക്ക് അയച്ചു. ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുൻപിൽ ചേർന്ന യോഗം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി

Top