മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ സ്ത്രീ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്നയിലുള്ള ധനിക ഫൈനാൻസിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കരൂപ്പടന്ന പുതിയ റോഡ് മുപ്പതുറ്റിപറമ്പിൽ വാഹിദയെ (49) ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ പി ആർ ബിജോയ്, എസ്.ഐ കെ.എസ്.സുബിന്ദ്, ഗ്രേഡ് എ.എസ്.ഐ ജെയ്സൻ, വനിതാ പോലീസ് നിഷി, സി.പി. ഒമാരായ നിധിൻ, ഷൗക്കർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു

ഇരിങ്ങാലക്കുട K9 സ്ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നർകോട്ടിക് ഡോഗ് റാണ റെയിഡിൽ അര കിലോ മയക്ക് മരുന്ന് പിടിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ല, ഇരിങ്ങാലക്കുട K9 സ്ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നർകോട്ടിക് ഡോഗ് റാണ നെടുപുഴ സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന റെയിഡിൽ അര കിലോ തൂക്കം വരുന്ന ചരസ് എന്ന മയക്ക് മരുന്ന് മുഹമ്മദ് ഇക്ബാൽ എന്നയാളുടെ വീടിന് പുറക് വശത്ത് കുഴിച്ചിട്ട നിലയിൽ ഉള്ളത് മണത്ത് കണ്ടുപിടിച്ചു. മുഹമ്മദ് ഇക്ബാൽ ഇപ്പോൾ റിമാൻറിലാണ്. ഇരിങ്ങാലകുട K9 SQU AD ലെ റാണ

പാതയോരവും സ്‌കൂള്‍ പരിസരവും വൃത്തിയാക്കി സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍

പുല്ലൂര്‍ : മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ മേഖലയില്‍ പാതയോരവും സ്‌കൂള്‍ പരിസരവും സഹൃദയയിലെ വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. പ്രശാന്ത് അധ്യക്ഷനായി. മുരിയാട് ഗവ. എല്‍.പി. സ്‌കൂള്‍ പരിസരവും തൊമ്മാന പാടശേഖരം മുതല്‍ പുല്ലൂര്‍ മിഷന്‍ ഹോസ്പിറ്റല്‍ വരെയുള്ള നാല് കിലോ മീറ്റര്‍ ദൂരവുമാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വൃത്തിയാക്കിയത്. പതിനഞ്ച് ചാക്കിലേറെ മാലിന്യം ശേഖരിച്ചു.പഞ്ചായത്തംഗം ഗംഗാദേവി, സഹൃദയ എന്‍.എസ്.എസ്.

ചെസ് ചാമ്പ്യൻഷിപ്പ്, ഓവറോൾ കിരീടം എടതിരിഞ്ഞി എച്ച്.ഡി.പി.എച്ച്.എസ്.എസ് -ന്

എടതിരിഞ്ഞി : നാട്ടിക ബീച്ച് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു. 42 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതൽ പോയിന്‍റ്  നേടിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

ശ്രീനാരായണ ക്ലബ്ബ് ‘ക്ലബ്‌ ഡേ -2020’ ആഘോഷിച്ചു

ഇരിങ്ങാലക്കുട : അയ്യങ്കാവ് മൈതാനത്തിന് സമീപമുള്ള ശ്രീനാരായണ ക്ലബ്ബ് 'ക്ലബ്‌ ഡേ -2020' ആഘോഷിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ക്ലബ്ബ് പ്രസിഡണ്ട് സഹദേവൻ ഇ. പി. അധ്യക്ഷനായിരുന്നു. പ്രൊഫ. ആർ കെ നന്ദകുമാർ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. വനിതാ വിഭാഗം സെക്രട്ടറി പ്രീത സുധീർ ആശംസകൾ നേർന്നു. ദുബായ് ഇന്റർനാഷണൽ അബാക്കസ് കോമ്പറ്റീഷൻ 2019 വിജയി ജീവന്തിക രവീഷിനെ ചടങ്ങിൽ ആദരിച്ചു. ജോയിന്‍റ് 

ക്രൈസ്റ്റ് കോളേജിൽ ലഹരിക്കെതിരെ ഷൂട്ടൗട്ട്

ഇരിങ്ങാലക്കുട : കേരള സർക്കാരിന്‍റെ വിമുക്തി പ്രോഗ്രാമിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട എക്സൈസ് വകുപ്പ്, ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളും ലഹരിവിമുക്ത ക്ലബ്ബും സംയുക്തമായി 'ലഹരിക്കെതിരെയുള്ള പോരാട്ടം കായിക വിനോദത്തിലൂടെ' എന്ന ലക്ഷ്യവുമായി ഫുട്ബോൾ ഷൂട്ടൗട്ട് മേള സംഘടിപ്പിച്ചു. 48 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ക്രൈസ്റ്റ് കോളേജിലെ റോഷൻ & ടീം ഒന്നാം സ്ഥാനവും, ഇരിങ്ങാലക്കുടയിലെ അശ്വിൻ & ടീം, അധോലോകം ടീം ഇരിങ്ങാലക്കുട എന്നിവർ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ

നോക്കുകുത്തിയായ് തീർന്ന വാട്ടർ ടാങ്കുകൾ നീക്കം ചെയ്യണം – കെ.പി.എം.എസ്

നടവരമ്പ് : കുടിവെള്ള ദൗർലഭ്യം നേരിടുന്ന അംബേദ്ക്കർ കോളനി നിവാസികളെ പരിഹസിക്കുന്ന രണ്ട് വർഷം മുൻപ് വേളൂക്കര ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച വെറും നോക്കുകുത്തിയായ് തീർന്ന പ്ലാസ്റ്റിക്ക് വാട്ടർ ടാങ്കുകൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെ.പി.എം.എസ് നടവരമ്പ് ശാഖാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. ഗ്രീൻ കേരള പദ്ധതി നടപ്പാക്കുന്ന സന്ദർഭത്തിൽ ഇത്തരം വിരോധാഭാസങ്ങൾ അവസാനിപ്പിക്കണമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. അയ്യൻകാളി - അംബേദ്ക്കർ സ്മാരകത്തിൽ മുതിർന്ന അംഗം വേലായുധൻ കാരയിൽ ഭദ്രദീപം

കാർ സ്കൂട്ടറിൽ പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മെയിൻ റോഡിൽ സ്റ്റേറ്റ് ബാങ്കിന് സമീപം അമിതവേഗതയിൽ വന്ന ഐ ട്വന്റി കാർ എതിർ ദിശയിലൂടെ വരികയായിരുന്ന ആക്ടിവ സ്കൂട്ടറിൽ പാഞ്ഞുകയറി സ്കൂട്ടർ യാത്രികരായ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ ത്യശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഞായറാഴ്ച രാത്രിയായിരുന്ന അപകടം. പൊട്ട മണങ്ങാട്ട്പറമ്പിൽ ബൈജു (47), ഭാര്യ സിന്ധ്യ , മക്കളായ അന്ന,

Top