എസ്.എൻ.ഡി.പി മുരിയാട് കിഴക്കുംമുറി ശാഖയുടെ വാർഷികം ആഘോഷിച്ചു

മുരിയാട് : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ 4623-ാം നമ്പർ മുരിയാട് കിഴക്കുമുറി ശാഖയുടെ വാർഷിക പൊതുയോഗം മുകുന്ദപുരം യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ്  ശിവരാമൻ വത്യാട്ടിൽ അധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ജലജ അരവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ സുഗതൻ മുണ്ടക്കൽ, മേഖല ചെയർമാൻ ശിവരാമൻ ഞാറ്റുവെട്ടി, മേഖല കൺവീനർ കെ ആർ രാജൻ, മേഖലാ വൈസ് ചെയർമാൻ പരമേശ്വരൻ അമ്പാടത്ത്, മേഖല

തൃശൂർ ജില്ലയിലെ വൈദ്യുതി അദാലത്ത് ഫെബ്രുവരി 24ന്

അറിയിപ്പ് : ജില്ലയിലെ വൈദ്യുതി സംബന്ധമായ പരാതികൾ പരിഗണിക്കുന്നതിന് ഫെബ്രുവരി 24ന് തൃശൂർ ടൗൺഹാളിൽ രാവിലെ 10 മണി മുതൽ വൈദ്യുതി മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽ പരാതികൾ തീർപ്പാക്കാൻ വൈദ്യുതി അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പരിഗണിക്കുന്നതിനായി ഫെബ്രുവരി 14 വരെ കെ.എസ്.ഇ.ബി യുടെ എല്ലാ വൈദ്യുതി വിതരണ ഓഫീസുകളിലും പരാതികൾ സ്വീകരിക്കും. വൈദ്യുതി മേഖലയിലെ ഉൽപാദന വിതരണ പ്രസരണ വിഭാഗവുമായി ബന്ധപ്പെട്ട പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുക

കുടുംബ സംഗമവും സമാദരണവും

ഇരിങ്ങാലക്കുട : അഖിലേന്ത്യാ തലത്തിൽ ടോപ്പറായ എൽ.ഐ.സി. അസോസിയേറ്റ് കെ. വേണുവിന്‍റെ യൂണിറ്റ് കുടുംബ സംഗമവും സമാദരണവും ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കുടുംബ സംഗമം പ്രശസ്ത മോഹിനിയാട്ട നർത്തകി സാന്ദ്ര കെ. പിഷാരടി ഉദ്ഘാടനം ചെയ്തു. ദുർഗ്ഗ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ സോണിയാ ഗിരി, സിനി ആർട്ടിസ്റ്റ് വൈഷ്ണവ്, സി.പി.ഒ. അപർണ്ണ ലവകുമാർ, എം.എ.അബ്ദുൾ ഷുക്കൂർ, കെ. വിജയൻ, കൺവീനർമാരായ വി.എ. മോഹിനി,

ഇരിങ്ങാലക്കുട ലൈവിന്‍റെ എല്ലാ വായനക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ

രാജ്യം 71–ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ എല്ലാ വായനക്കാർക്കും റിപ്പബ്ലിക് ദിന ആശംസകൾ

റിപ്പബ്ലിക് ദിനം ഇരിങ്ങാലക്കുടയില്‍ സമുചിതമായി ആഘോഷിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തിന്‍റെ 71–ാമത് റിപ്പബ്ലിക് ദിനം ഇരിങ്ങാലക്കുടയില്‍ സമുചിതമായി ആഘോഷിച്ചു. ദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ അയ്യങ്കാവ് മൈതാനിയില്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സ്കൗട്ട് , എൻ സി സി, സ്റ്റുഡന്റസ് പോലീസ് എന്നിവർ പരേഡില്‍ പങ്കെടത്തു. കൗൺസിലർമാർ, മുൻ നഗരസഭാ ചെയർമാൻമാർ, ജീവനക്കാർ പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. മുകുന്ദപുരം താലൂക് ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട എം

Top