കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ 65-ാം വാർഷികം ആഘോഷിച്ചു

കാറളം : കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ   65-ാം വാർഷികവും, അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എംഎൽഎ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിത മനോജ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ എൻഡോവ്മെന്‍റ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംല അസീസ്, വിദ്യാഭ്യാസ

ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ശാന്തിനികേതൻ സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ ചെസ്സ് അസോസിയേഷൻ നടത്തിയ ജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 99 വിദ്യാർത്ഥികളാണ് ശാന്തിനികേതൻ സ്കൂളിൽ നിന്നും മത്സരത്തിൽ പങ്കെടുത്തത്.

ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന അവാര്‍ഡ് പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജ് വിദ്യാര്‍ത്ഥിനി ദയ സുതന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലെ മികച്ച വിദ്യാര്‍ത്ഥിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ. ജോസ് ചുങ്കന്‍ കലാലയരത്ന പുരസ്കാരത്തിന് പുതുക്കാട് പ്രജ്യോതിനികേതന്‍ കോളേജിലെ മനശ്ശാസ്ത്രവിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ദയ സുതനെ തെരഞ്ഞെടുത്തു. ജനുവരി 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ക്രൈസ്റ്റ് കോളേജ് പുതിയ സെമിനാര്‍ ഹാളില്‍ കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാൻസിലർ ഡോ. ധര്‍മ്മരാജ് അടാട്ട്പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.

സെന്‍റ് ജോസഫ്സ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടന്നു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു, മുന്‍ വിദ്യാര്‍ത്ഥിനി അഡ്വ. മായാദേവി അനില്‍കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍ അധ്യക്ഷയായിരുന്നു. മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിനി പുരസ്കാരം ഡീലോയ്റ്റ് സ്ഥാപനത്തിലെ സൈബര്‍ മാനേജര്‍ ശ്രീലക്ഷ്മി പി. ക്ക് പ്രിന്‍സിപ്പല്‍ സമ്മാനിച്ചു. പൂര്‍വ വിദ്യാര്‍ത്ഥിനികളായ, സംസ്ഥാന തല മികച്ച അദ്ധ്യാപികക്കുളള അവാര്‍ഡ് നേടിയ സുനിത കെ.ജി, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഓഫീസറായ ജയശ്രീ.എം.ആര്‍,

പ്രാദേശിക മഹത്വം തേടി ബാലവേദി കുട്ടികൾ പി.കെ ചാത്തന്‍ മാസ്റ്ററുടെ ഭവനത്തിൽ

കാട്ടുങ്ങച്ചിറ : എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ബാലവേദി സംഘാടകരും, ബാലവേദി അംഗങ്ങളും സാമൂഹ്യപരിഷ്‌കർത്താവ് പി.കെ ചാത്തന്‍ മാസ്റ്ററുടെ ഭവന സന്ദര്‍ശനം നടത്തി. ബാലവേദി നടത്തുന്ന പ്രാദേശിക മഹത്വം തേടി എന്ന പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി. കേരളത്തിലെ ആദ്യത്തെ ഹരിജന്‍ മന്ത്രി, കേരളപുലയ മഹാസഭയുടെ ആദ്യ അമരക്കാരന്‍, അയിത്തത്തിനും തൊട്ടുകൂടായ്മക്കും എതിരെ പൊരുതിയ, ഒരു ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക്എത്തിക്കാന്‍ കഠിന പരിശ്രമം ചെയ്ത വ്യക്തി എന്ന നിലയില്‍

അംഗൻവാടികൾക്ക് പാചകപാത്രങ്ങൾ, സൈക്കിൾ, ഊഞ്ഞാൽ എന്നിവ വിതരണം ചെയ്തു

മുരിയാട് : മുരിയാട് പഞ്ചായത്തിലെ 25 അംഗൻവാടികൾക്ക് പാചകപാത്രങ്ങളും,കുട്ടികൾക്ക് സൈക്കിളുകളും ഊഞ്ഞാലും വിതരണ ചെയ്തു. 2019-20 നോൺ റോഡ്സ് ഫണ്ട് 2,75000 രൂപ ചെലവഴിച്ചാണ് അംഗൻവാടികൾക് ഇവ വിതരണം ചെയ്തത്. വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജിത രാജൻ, ഗംഗാദേവി സുനിൽ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, കെ വൃന്ദകുമാരി, ശാന്ത മോഹൻദാസ് അംഗൻവാടി വർക്കർ ബിന്ദു അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

ഡോൺ ബോസ്കോ സ്കൂൾ 57-ാം വാർഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സ്കൂൾ 57-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി എസ് സിരി ജഗൻ വിശിഷ്ടാതിഥിയായിരുന്നു. വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികം പ്രമേയമാക്കി വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ഗാന്ധിയൻ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ തക്ക വിധത്തിൽ തയ്യാറാക്കിയതായിരുന്നു പരിപാടി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഫാദർ കുര്യാക്കോസ് ശാസ്താംകാല, അഡ്മിനിസ്ട്രേറ്റർ ഫാ.

ദുരന്തമുഖത്ത് അഗ്നിരക്ഷാ സേനയ്ക്ക് സഹായത്തിനായി സിവിൽ ഡിഫൻസ് സേനയെ പരിശീലിപ്പിച്ചെടുക്കുന്നു

ഇരിങ്ങാലക്കുട : പ്രകൃതി ദുരന്ത മേഖലകളിൽ അഗ്നിരക്ഷാസേനയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾ അംഗങ്ങളായുള്ള പുതുതായി രൂപീകരിച്ച 50 പേരടങ്ങുന്ന സിവിൽ ഡിഫൻസ് സേനയ്ക്ക് ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. അപകടങ്ങളിൽപെടുന്നവർക്ക് പ്രഥമശുശ്രൂഷ, തീപിടുത്തം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ അത്യാഹിത സന്ദർഭങ്ങളിൽ ആദ്യമെത്തുക പൊതുജനങ്ങൾ തന്നെയാണ്, അതിനാൽ തന്നെ ഇവർക്ക് വേണ്ടവിധം പരിശീലനം ലഭിച്ചാൽ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാൻ സാധിക്കും എന്ന തിരിച്ചറിവിലൂടെ ആണ് സിവിൽ ഡിഫൻസ്

റിപ്പബ്ലിക് ദിനത്തിൽ എൻ.സി.സിയുടെ കാക്കിക്കരുത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇത്തവണ സെന്‍റ്  ജോസഫ്സിൽ നിന്ന് കേഡറ്റുകൾ

ഇരിങ്ങാലക്കുട : രാജ്യതലസ്ഥാനത്ത് ജനുവരി 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഇത്തവണ ഇരിങ്ങാലക്കുട സെന്‍റ്   ജോസഫ്‌സ് എൻ.സി.സി യൂണിറ്റിൽ നിന്നും രണ്ടു കേഡറ്റുകളും ഒരു മുൻ കേഡറ്റും ത്രിവർണ്ണ പതാകയെ നേരിട്ടു സല്യൂട്ട് ചെയ്യും. ഇരട്ടി മധുരമെന്നോണം കേരളത്തെ നയിക്കുന്ന 7 കേരള ബറ്റാലിയനിലെ ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ ബവിത ഇവിടത്തെ മുൻ കേഡറ്റുമാണ്. കലാലയത്തിലെ തന്നെ സീനിയർ അണ്ടർ ഓഫീസർ ഏയ്ഞ്ചൽ റീറ്റ, സർജന്റ്

മുരിയാട് എസ്.എൻ.ഡി.പി കിഴക്കുംമുറി ശാഖയുടെ വാർഷിക പൊതുയോഗം ഞായറാഴ്ച

മുരിയാട് : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ 4623-ാം നമ്പർ മുരിയാട് കിഴക്കുമുറി ശാഖയുടെ വാർഷിക പൊതുയോഗം ജനുവരി 26 ഞായറാഴ്ച രണ്ടു മണിക്ക് ശാഖാ ഗുരുമന്ദിരത്തിൽ ചേരും. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം പൊതുയോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.കെ .ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശാഖ പ്രസിഡന്‍റ്  ശിവരാമൻ വത്യാട്ടിൽ അധ്യക്ഷത വഹിക്കും. ശാഖ സെക്രട്ടറി ജലജ അരവിന്ദൻ റിപ്പോർട്ട് അവതരിപ്പിക്കും. തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാ ദിനത്തിന്‍റെ

Top