തുമ്പൂർ കാറപകടം: ഒളിവിലായിരുന്ന കാർയാത്രികരിൽ 2 പേർ പോലീസിൽ കിഴടങ്ങി

കല്ലേറ്റുംകര : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കഴിഞ്ഞു മടങ്ങുന്നവരുടെ മേൽ കാർ പാഞ്ഞുകയറി നാല് പേർ മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മുങ്ങിയ പ്രതികളടക്കം രണ്ടുപേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ ചികിത്സയ്ക്കിടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ നിന്നും മുങ്ങിയ പൈങ്ങോട് മാളിയേക്കൽ ക്ലീറ്റസ്(20), കാറിൽ സഹയാത്രികനായ മാളിയേക്കൽ നോയൽ (21) എന്നിവരാണ് ആളൂർ പോലീസിനു മുന്നിൽ ശനിയാഴ്ച രാത്രി കിഴടങ്ങിയത്. ഇവരെ

അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച

ഇരിങ്ങാലക്കുട : പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ അഞ്ചുവയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽക്കുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നൽകുകയും ചെയ്യുകയാണ് പരിപാടി. ഇരിങ്ങാലക്കുട റെയിൽവേ സേറ്റഷനുകളുൾപ്പെടെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും. സംസ്ഥാനത്തെ

വിദ്യാർത്ഥികൾക്കായി റിപ്പബ്ലിക് ദിന പ്രസംഗമത്സരം

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഞായറാഴ്ച ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി/ കോളേജ് വിദ്യാർത്ഥികൾക്കായി റിപ്പബ്ലിക് ദിന പ്രസംഗമത്സരം നടത്തുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള വിഷയം 'ഭാരതീയത' എന്നതും ഹയർ സെക്കന്ററി / കോളേജ് വിദ്യാർത്ഥികൾക്കുള്ള വിഷയം 'ജനാധിപത്യം - അറിവും പൊരുളും' എന്നതുമാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 23 നകം പേരു നൽകേണ്ടതാണ്. മത്സരാർത്ഥികൾ ജനുവരി 26 രാവിലെ 9 മണിക്ക് കാരുകുളങ്ങര നൈവേദ്യം ആഡിറ്റോറിയത്തിൽ എത്തേണ്ടതാണ്.

നിക്ഷേപ തട്ടിപ്പ് നടത്തിയ ടി.എൻ.ടി ചിറ്റ്‌സ് കമ്പനിയുടെ സഹോദരങ്ങളായ ഉടമകൾ അറസ്റ്റിൽ

കല്ലേറ്റുംകര : ടി എൻ ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിട്ടി സ്ഥാപനം നടത്തി നിക്ഷേപകർക്ക് പണം കൊടുക്കാതെ മുങ്ങിയ ചിട്ടി കമ്പനി ഉടമകളും സഹോദരങ്ങളുമായ നോർത്ത് പറവൂർ കുറുപ്പശ്ശേരി ടെൽസൺ (43), നെൽസൺ (42) എന്നിവരെ ആളൂർ പോലീസ് പിടികൂടി. ആളൂർ മാള വഴി ജംഗ്ഷനിൽ, ടി എൻ ടി ചിറ്റ്‌സ് എന്ന സ്ഥാപനം നടത്തി 700 ലധികം വരുന്ന നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തു 2019

മൃഗാശുപത്രി വഴി മുട്ടക്കോഴി വിതരണം

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന രണ്ട് മാസത്തോളം പ്രായമായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ള നല്ലയിനം ഗ്രാമശ്രീ മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. കൊറ്റനെല്ലൂരിലുള്ള മൃഗാശുപത്രിയിൽ വച്ച് 20 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ കോഴി ഒന്നിന് 110 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു ആവശ്യമുള്ളവർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. ഫോൺ നമ്പർ 8129245411

റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. തൃശ്ശൂർ എൻഫോഴ്സ്മെൻറ് ആർ.ടി.ഒ. ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ, സനീഷ് ടി പി. എന്നിവർ ക്ലാസ്സ് നയിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ എ വി. രാജേഷ് ഹെഡ് മാസ്റ്റർ ശ്രീ മെജോ പോൾ സ്കൗട്ട് മാസ്റ്റർ ബിബി പി. എൽ

അച്ഛൻ അദ്ധ്യക്ഷനും മകൻ ഉദ്ഘാടകനുമായ അപൂർവ സന്ദർഭത്തിന് വേദിയായി പെൻഷനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം

ഇരിങ്ങാലക്കുട : കൊച്ചി സർവകലാശാല മുൻ ഉദ്യോഗസ്‌ഥൻ പി.ആർ. രാജഗോപാലൻ അദ്ധ്യക്ഷനായുള്ള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ടൗൺ നോർത്ത് ഈസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടകനായി മകനും ഇരിങ്ങാലക്കുട പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായ പി.ആർ ബിജോയ് എത്തിയത്‌ കൗതുകമായി. പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജോയ്‌ മണ്ടകത്ത്, ജില്ലാ കമ്മിറ്റി അംഗം ജോസ്‌ കോമ്പാറ, ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ മാളിയേക്കൽ, യൂണിറ്റ് സെക്രട്ടറി അലോഷ്യസ്‌ പനക്കൽ

Top