വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയിൽ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് കാറിൽ ഇരിങ്ങാലക്കുടയിലെ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും എത്തിച്ചു കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ എക്സൈസ് പിടികൂടി കേസ്സെടുത്തു. പൊറത്തിശ്ശേരി സ്വദേശിയായ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഡ്യൂക്ക് പ്രവീൺ എന്നു വിളിക്കുന്ന പ്രവീൺ, നെടുംതേടത്ത് വിജേഷ്, ചെമ്മണ്ട കളരിക്കൽ അഖിൽ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇൻസ്പെകർ എം ആർ

ഗ്രാമീൺ സമൃദ്ധി സൂപ്പർ മാർക്കറ്റ് മാപ്രാണത്ത് പ്രവർത്തനമാരംഭിച്ചു

മാപ്രാണം: സഹകാർ ഭാരതിയുടെ ആഭിമുഖ്യത്തിൽ മാപ്രാണം പ്രദേശത്തെ 1000 കുടുംബങ്ങളുടെ കൂട്ടായ്മയിൽ ഗ്രാമീൺ സമൃദ്ധി സൂപ്പർ മാർക്കറ്റ് മാപ്രാണത്ത് നന്തിക്കര റോഡിൽ പ്രവർത്തനം ആരംഭിച്ചു. ജനം ടിവി ഡയറക്ടർ കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. സഹകാർ ഭാരതി സംസ്ഥാന സെക്രട്ടറി പി കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. പർച്ചേസ് കാർഡ് വിതരണം ആർഎസ്എസ് ഇരിങ്ങാലക്കുട ഗാർഡ് സംഘചാലക് പികെ പ്രതാപ് വർമ്മ രാജ നിർവഹിച്ചു. മാപ്രാണം ഹോളിക്രോസ് വികാരി

കുരുന്നുകളുടെ മൃദംഗമേള ശ്രദ്ധനേടി

കാട്ടൂർ : കേവലം 5 മണിക്കൂർ നേരത്തെ മൃദംഗ പഠന പരിശീലനം കൊണ്ട് കരാഞ്ചിറ സെന്‍റ്   സേവ്യേഴ്സ് ഹൈസ്കൂളിലെ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള 40 ഓളം വിദ്യാർത്ഥികൾ വാർഷികദിനാചരണത്തിൽ അവതരിപ്പിച്ച അരമണിക്കൂർ മൃദംഗമേള ശ്രദ്ധനേടി. ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ പ്രധാന അദ്ധ്യാപകനായ വിക്രമൻ നമ്പൂതിരിയുടെ ശിക്ഷണത്തിലാണ് കുരുന്നു കലാകാരന്മാർ ഈ നേട്ടം കൈവരിച്ചത്. ഏറെ നാളത്തെ പഠനവും സാധകവും വേണം ഒരു വാദ്യോപകരണ പരിപാടി അവതരിപ്പിക്കാൻ എന്നിരിക്കെ,

ടാറ്റ ക്ലാസ് എഡ്ജ് ‘ബെസ്റ്റ് ടീച്ചർ’ അഖിലേന്ത്യ മത്സരത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽനിന്നും രണ്ട് അധ്യാപികമാർ

ഇരിങ്ങാലക്കുട : ടാറ്റ ക്ലാസ് എഡ്ജ് കമ്പനീസ് നടത്തുന്ന സി.ബി.എസ്.ഇ. അഖിലേന്ത്യാ ബെസ്റ്റ് ടീച്ചർ മത്സരത്തിൽ അവസാന റൗണ്ടിലേക്ക് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ കബനിദാസും സയൻസ് അധ്യാപികയായ കെ.ബി. ശ്രീപ്രിയയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 8 അധ്യാപകരിൽ മൂന്ന് പേർ കേരളത്തിൽ നിന്നാണ്. ഫെബ്രുവരി 8 ന് ചെന്നൈയിൽ വെച്ച് ദേശീയതല മത്സരം നടക്കും.

അവിട്ടത്തൂർ സ്കൂളിൽ ഗണിതോത്സവം ആരംഭിച്ചു

അവിട്ടത്തൂർ : വെള്ളാങ്ങല്ലുർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത്തല മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഗണിതോത്സവം അവിട്ടത്തൂർ എൽ.ബി.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള 6,7,8 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ആർ പി ട്രെയിനർമാർ, കണക്ക് അധ്യാപകർ, വിദഗ്ധർ തുടങ്ങിയവർ മൂന്നുദിവസത്തെ ക്ലാസുകൾ നയിക്കും. ഗണിതോത്സവം തിങ്കളാഴ്ച സമാപിക്കും. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി പീറ്റർ ഉത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ കെ

ഉമയാംബിക സമാജം വാരിയാട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മകരചൊവ്വ താലപ്പൊലി മഹോത്സവം 21ന്

പുല്ലൂർ : പുല്ലൂർ ഊരകം ഉമയാംബിക സമാജം വാരിയാട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകരചൊവ്വ താലപ്പൊലി മഹോത്സവത്തിന്‍റെ കൊടിയേറ്റം ക്ഷേത്രംതന്ത്രി സ്വയംഭു പെരിങ്ങോത്ര നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 21നാണ് മകരച്ചൊവ്വ താലപ്പൊലി ആഘോഷങ്ങൾ. വീഡിയോ കടപ്പാട് : ആൽവിൻ ചെമ്മാപ്പിള്ളി

ഭരണഘടന സംരക്ഷണ സദസ്സ് കല്ലേറ്റുംകരയിൽ

കല്ലേറ്റുംകര : ഭരണഘടന സംരക്ഷണ സദസ്സ് കല്ലേറ്റുംകര സെന്ററിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻറും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗവുമായ വി.എ. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. എം.ബി ലത്തീഫ് അധ്യക്ഷനായി. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, എം.എസ്. മൊയ്‌ദീൻ, പോൾ കോക്കാട്ട്, സന്ധ്യ നൈസ്സൻ, കാതറിൻ പോൾ, കെ.ആർ. ജോജോ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, എ.ആർ. ഡേവിസ്, എം.കെ. മോഹനൻ, എം.എസ്. അസ്സനാർ, കിട്ടൻ മാസ്റ്റർ പ്രദീപ് മേനോൻ, ബാവ ബാഖവി

Top