ജയശ്രീ അരവിന്ദ് കോയമ്പത്തൂരിന്‍റെ വീണ കച്ചേരി ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 18 ശനിയാഴ്ച വൈക്കീട്ട് 5 മണിക്ക്  ജയശ്രീ അരവിന്ദ് (കോയമ്പത്തൂർ) വീണ കച്ചേരി അവതരിപ്പിക്കും. പക്കമേളത്തിൽ മൃദംഗം സനോജ് പൂങ്ങാട്, ഘടം ബിജയ് ശങ്കർ ചാലക്കുടി. കൂടുതൽ വിവരങ്ങൾക്ക് www.varaveena.com

കണ്ണോളിച്ചിറ പാടശേഖരത്തിൽ മുണ്ടകൻ കൃഷി വിളവെടുത്തു

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കണ്ണോളിച്ചിറ പാടശേഖരത്തിൽ മുണ്ടകൻ കൃഷിയുടെ വിളവെടുത്തു. ഈ വർഷം 50 ഏക്കർ ജൈവകൃഷി ഉൾപ്പെടേ 75 ഏക്കറിലധികം സ്ഥലത്താണ് കണ്ണോളിച്ചിറ പാടശേഖരത്തിൽ കൃഷി ചെയ്തിരിക്കുന്നത്. കൊയ്ത്ത് ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡ് മെമ്പർ രേഖ സുരേഷ്, കൃഷി ഓഫീസർ സി.ആർ. സഞ്ജു, ലത വർഗീസ്, മാത്തച്ചൻ

റെജില ഷെറിൻ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സംസ്ഥാന കമ്മറ്റി അംഗമായി ഇരിങ്ങാലക്കുടയിലെ കവയത്രി റെജില ഷെറിൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ വെച്ച് ആയിരുന്നു സമ്മേളനം നടന്നത്.

മികച്ച കായിക കോളേജിനുള്ള ജി.വി. രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് സംസ്ഥാന സർക്കാറിന്‍റെ ഈ വർഷത്തെ മികച്ച കായിക കോളേജിനുള്ള ജി.വി രാജ പുരസ്കാരം. കായിക രംഗത്ത് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ക്രൈസ്റ്റ് കോളേജിന് ജി.വി. രാജ പുരസ്കാരം മികവിനുള്ള അംഗീകാരമായി. ഈ വർഷത്തെ മികച്ച സ്പോർട്സ് ഹോസ്റ്റൽ സ്റ്റുഡന്റിനുള്ള ജി.വി രാജ പുരസ്കാരവും ക്രൈസ്റ്റ് കോളേജിലെ നിബിൻ ബൈജുവാണ് നേടിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടർച്ചയായി 3 വർഷം ഓവറോൾ ചാമ്പ്യൻ പട്ടം നേടിയ ക്രൈസ്റ്റ്

ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഇരിങ്ങാലക്കുട കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്

ഇരിങ്ങാലക്കുട : ജീവനി - 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി പ്രകാരം ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഇരിങ്ങാലക്കുട കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യക്കാർ ഭൂനികുതി അടച്ച രസീത് കോപ്പിയുമായി സെന്‍റ്   ജോസഫ്‌സ് കോളേജിന് സമീപമുള്ള കൃഷി ഭവനിൽ എത്തിച്ചേരണം. പ്രവർത്തനസമയം 10 മുതൽ 5 വരെ.

Top