വിയറ്റ്നാമീസ് ചിത്രമായ ‘ ദി തേഡ് വൈഫ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 24-ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട വിയറ്റ്നാമീസ് ചിത്രമായ ' ദി തേഡ് വൈഫ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 17 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. വിയറ്റ്നാമിലെ ഗ്രാമീണ മേഖലയിൽ ഉള്ള ഒരു ഭൂവുടമയുടെ മൂന്നാമത്തെ ഭാര്യയാകേണ്ടി വന്ന പതിന്നാലുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ടൊറന്റോ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ

പ്ലാസ്റ്റിക് നിരോധനം : ജില്ലയിൽ കർശന നിയന്ത്രണവും നിരീക്ഷണവും ആരംഭിച്ചു

പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിന്‍റെ ഭാഗമായി ജില്ലയിൽ കടകൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തി. നഗരസഭകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗുകൾ, മറ്റ് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടോയെന്ന് പരിശോധിക്കാൻ ഒട്ടുമിക്കയിടത്തും ബുധനാഴ്ച സ്‌ക്വാഡുകൾ ഇറങ്ങി. ഇരിങ്ങാലക്കുട നഗരസഭയിൽ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മുൻപേ തന്നെ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവത്ക്കരണം

ശാസ്ത്രാവബോധ പ്രവർത്തനങ്ങൾക്ക് ഇ.കെ.എൻ. കേന്ദ്രവും ക്രൈസ്റ്റ് കോളേജും ധാരണയായി

ഇരിങ്ങാലക്കുട : ശാസ്ത്രപ്രചാരകനായിരുന്ന പ്രൊഫ. ഇ.കെ. നാരായണന്‍റെ സ്മാരകമായി പ്രവർത്തിച്ചുവരുന്ന ഇ.കെ.എൻ. വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ശാസ്ത്രാവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ധാരണയായി. ശാസ്ത്രത്തിന്‍റെ സാമൂഹിക ധർമ്മത്തെ മനസ്സിലാക്കുന്നതിനും, തദനുസൃതമായ പ്രവർത്തനങ്ങളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സജീവമായി പങ്കാളികളാവാൻ അവസരം ഉണ്ടാക്കുന്നതിനും ഈ ധാരണ വഴിയൊരുക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സഹകരണത്തോടെ ക്രൈസ്റ്റ് കോളേജിൽ നടന്നുവരുന്ന ഇ.കെ.എൻ മെമ്മോറിയൽ ക്വിസ്, ഫിസിക്സ്

പാടശേഖരങ്ങളിലെ ജലത്തിന്‍റെ ഉപയോഗം അടിയന്തിരമായി നിർത്തിവെയ്ക്കണമെന്ന് ഇറിഗേഷൻ വകുപ്പ്

അറിയിപ്പ് : തൃശൂർ ജില്ലയിലെ കോൾ നിലങ്ങളിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുന്നതിനാൽ ചിമ്മിനി ഡാമിൽ നിന്നും ജലവിതരണം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും കോൾനിലങ്ങളിലെ ജലനിരപ്പിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. കോൾ നിലങ്ങളിൽ ജലവിതാനം ഉയരുന്നതു വരെ പാടശേഖരങ്ങളിലേക്കുള്ള ജലത്തിന്‍റെ ഉപയോഗം അടിയന്തിരമായി നിർത്തിവെയ്ക്കണമെന്ന് ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചീനിയർ അറിയിച്ചു.

ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഇൻവർട്ടർ സ്ഥാപിച്ചു

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി ഡിപ്പോവിന് സമീപമുള്ള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലേക്ക് സംഭാവനയായി ലഭിച്ച ഇൻവർട്ടറിന്‍റെ സ്വിച്ച്ഓൺ നഗരസഭ കൗൺസിലർ അമ്പിളി ജയൻ നിർവഹിച്ചു. ഡോ. കെ സി പ്രതിഭ അധ്യക്ഷത വഹിച്ചു. സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷനിലെ അയ്യപ്പൻ പണിക്കവീട്ടിൽ, തറമേൽ അപ്പുക്കുട്ടൻ നായർ, ജയചന്ദ്രൻ എന്നിവർ ചേർന്നാണ് ഹോമിയോ ഡിസ്പെൻസറിയിലേക്ക് ഇൻവർട്ടർ നൽകിയത്.

ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന യുവാവിനെ 24 മണിക്കൂറില്‍ പോലീസ് സാഹസികമായി പിടികൂടി

വെള്ളാങ്കല്ലൂര്‍ : ആഢംബര ജീവിതത്തിനായി സുഹൃത്തിന്‍റെ ബൈക്ക് ഉപയോഗിച്ച് വെള്ളാങ്കല്ലൂര്‍ പാലപ്രക്കുന്നില്‍ കഴിഞ്ഞ ദിവസം റോഡിലൂടെ തനിയെ നടന്ന് പോവൂകയായിരുന്ന വീട്ടമ്മയുടെ 3 പവന്‍റെ സ്വർണമാല കവര്‍ന്ന യുവാവിനെ 24 മണിക്കൂറില്‍ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കോടന്നൂര്‍ ഹാഷ്മി നഗർ സ്വദേശി നാരയണന്‍കാട്ട് വീട്ടില്‍ ശരത്ത്‌ലാല്‍ (31) നെയാണ് ഇരിങ്ങാലക്കുട സി ഐ ബിജോയ് പി ആറും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച ഉച്ചയോടെ പാലപ്രക്കുന്നില്‍ വെച്ച് റോഡിലൂടെ തനിയെ

ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം കഥകളി ചെണ്ടവാദകൻ കലാമണ്ഡലം കൃഷ്ണദാസിന്

ഇരിങ്ങാലക്കുട : ഡോ. കെ.എൻ പിഷാരടി സ്മാരക കഥകളി പുരസ്കാരം കഥകളി ചെണ്ടവാദകൻ കലാമണ്ഡലം കൃഷ്ണദാസിന് നൽകും. ജനുവരി 19 ഞായറാഴ്ച ഇരിങ്ങാലക്കുട ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ നടക്കുന്ന കഥകളി ക്ലബ്ബിന്‍റെ  വാർഷിക ആഘോഷത്തിന് പുരസ്‌കാരം സമർപ്പിക്കും. അന്നേദിവസം പി ബാലകൃഷ്ണൻ സ്മാരക കഥകളി എൻഡോവ്മെന്റ് കോട്ടകൽ പി എസ് വി നാട്യസംഘത്തിലെ ചെണ്ട വിഭാഗം വിദ്യാർത്ഥി അശ്വിന് നൽകുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോക്ടർ കെ

കാന്‍സറിനെതിരേ വേണ്ടത് ശരിയായ ബോധവല്‍ക്കരണം- ഡോ. വി.പി. ഗംഗാധരന്‍

ഇരിങ്ങാലക്കുട : ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാ വ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. വി. പി.ഗംഗാധരന്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിച്ച അധ്യാപക-രക്ഷാകര്‍ത്താ യോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. വേണ്ടത് ചിട്ടയായ ജീവിതക്രമവും ഭക്ഷണ രീതികളും ശരിയായ രോഗനിര്‍ണ്ണയവും, കൃത്യസമയത്തുളള ചികിത്സയും മാത്രമാണ്. കാന്‍സര്‍ രോഗികള്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. രോഗമുക്തി നേടിയ

Top