പത്രപ്രവർത്തനത്തിലൂടെ മൂർക്കനാട് സേവ്യർ നാട്ടിലെ വികസനത്തിന്‍റെ   വഴികാട്ടിയായി- സാവിത്രി ലക്ഷ്മണൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ഗ്രാമീണ മേഖലയിൽപോലും വികസനത്തിന്‍റെ വഴികാട്ടിയാകാൻ തന്‍റെ  നിസ്വാർത്ഥമായ പത്രപ്രവർത്തനത്തിലൂടെ നിരന്തരം ശ്രമിച്ച വ്യക്തിയായിരുന്നു മൂർക്കനാട് സേവ്യർ എന്ന് മുൻ മുകുന്ദപുരം എം.പി. സാവിത്രി ലക്ഷ്മണൻ പറഞ്ഞു. മൂർക്കനാട് സേവ്യർ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇരിങ്ങാലക്കുട പ്രസ് ക്ലബ് മുൻ പ്രസിഡന്റും, മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്‍റെ 13 -ാം ചരമവാർഷികാചരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഉണ്ണിക്കൃഷ്ണൻ കിഴുത്താനി അധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യൻ

ആരോഗ്യപച്ച കൃഷി കൂട്ടായ്മ – ആദ്യ വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : കൃഷി ചെയ്യുന്നതിലൂടെ ആശുപത്രി കോമ്പൗണ്ട് വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ പി പി യൂണിറ്റിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും കൃഷി കൂട്ടായ്മയായ 'ആരോഗ്യപച്ച', ആശുപത്രി കോമ്പൗണ്ടിൽ നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ നിർവഹിച്ചു. ആശുപത്രിയിലെ മാതൃശിശു വിഭാഗം കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം വൃത്തിയാക്കി അവിടെയാണ് കൃഷി നടത്തിയത്. ജൈവ മാലിന്യം വളമാക്കി മാറ്റി

തുമ്പൂർ അപകടമരണം : കാറിലുണ്ടായിരുന്ന 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കല്ലേറ്റുംകര : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കഴിഞ്ഞു നടന്നുവരികയായിരുന്നു രണ്ട് കുടുംബത്തിലെ നാലു പേർ കാര്‍ പാഞ്ഞുകയറി മരിച്ച സംഭവത്തിൽ വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ നാല് യുവാക്കളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു, കാറിലുണ്ടായിരുന്ന മാളിയേക്കൽ ആഗ്നൽ (21), ചാണാശ്ശേരി ദയലാൽ (20), വേങ്ങശ്ശേരി ജോഫിൻ (20), എരുമക്കാട്ടുപറമ്പിൽ റോവിൻ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. കാവടി മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു

മെന്റര്‍ ടീച്ചര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം

ഇരിങ്ങാലക്കുട : ടി.ടി.ഐ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ അധ്യാപന പരിശീലനവുമായി ബന്ധപ്പെട്ടുള്ള മെന്റര്‍ ടീച്ചര്‍മാരുടെ പരിശീലനം കാട്ടുങ്ങച്ചിറയിലെ എസ്.എന്‍. ടി.ടി.ഐ യില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഉപജില്ലകളിലെ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ. ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഡയറ്റിലെ ലക്ചറര്‍മാരായ സനോജ്  എം .ആര്‍, ഡോ. സിജി എന്നിവര്‍ ക്ലാസ്സ് നയിച്ചു.  എസ്.എന്‍ ടി.ടി.ഐ പ്രിന്‍സിപ്പല്‍ എ.ബി.

തുമ്പൂര്‍ അയ്യപ്പൻകാവിലെ കാവടി മഹോത്സവം കണ്ടു മടങ്ങുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 പേര്‍ മരിച്ചു

തുമ്പൂര്‍ : തുമ്പൂർ അയ്യപ്പൻകാവിലെ കാവടി അഭിഷേക മഹോത്സവം കണ്ടു വീട്ടിലേക്ക് നടന്നു പോയവര്‍ക്കിടയിലേക്ക് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെ കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബങ്ങളിലെ നാല് പേര്‍ മരിച്ചു. മദ്യപിച്ചു വാഹനമോടിച്ചു നിര്‍ത്താതെ പോയവരെ കാവടി ആഘോഷത്തിനിടെ ഗതാഗത കുരുക്കില്‍പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. കൊറ്റനെല്ലൂര്‍ തെരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (54), സുബ്രന്റെ മകള്‍ പ്രജിത (23), മണ്ണാന്തറ വീട്ടില്‍ ബാബു (52),ബാബുവിന്റെ മകന്‍ വിപിന്‍ (29) എന്നിവരാണ്

നഗരസഭ പ്ലാസ്റ്റിക് നിരോധന വിളംബര റാലി നടത്തി

ഇരിങ്ങാലക്കുട : 'പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ ' എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിരോധന വിളംബര റാലി നടത്തി. നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നഗരസഭ മന്ദിരത്തിനു മുന്നിൽനിന്നും റാലി ഫ്ളാഗ്ഓഫ് ചെയ്തു. വിളംബര റാലി നഗരപ്രദക്ഷിണം വച്ച് ടൌൺ ഹാളിൽ സമാപിച്ചു. നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്ഡുകളുമേന്തി റാലിയിൽ പങ്കെടുത്തു. നഗരസഭ കൗൺസിലർമാർ റാലിക്ക് നേതൃത്വം നൽകി.

Top